UPDATES

സയന്‍സ്/ടെക്നോളജി

‘അവള്‍ ശരിയും അവരുടെ വാദങ്ങള്‍ തെറ്റുമായിരുന്നു’

സിസിലിയ പെയ്ന്‍ ഗപോഷ്‌ക്; ജ്യോതിശാസ്ത്ര രംഗത്തെ പുരുഷാധിപത്യത്താല്‍ മറയ്ക്കപ്പെട്ട പ്രതിഭ

                       

85 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ടെക്സാസിലെ ഫോര്‍ട്ട് ഡേവിസിനടുത്ത് പുതുതായി നിര്‍മിച്ച മക്ഡൊണാള്‍ഡ് ഒബ്സര്‍വേറ്ററിക്ക് മുന്‍പില്‍ ഒരുകൂട്ടം ജ്യോതിശാസ്ത്രജ്ഞര്‍ ഫോട്ടോയ്ക്ക് പോസ് ചെയ്യുകയായിരുന്നു. അവരെല്ലാവരും പുരുഷന്മാരായിരുന്നു, ഒരാളൊഴികെ. പക്ഷേ, ആ പഴയ ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചിത്രത്തില്‍ അവളുടെ മുഖത്തിന്റെ പാതിയും പുരുഷനാല്‍ മറയ്ക്കപ്പെട്ടുപോയിരുന്നു; അവളുടെ കണ്ടുപിടുത്തങ്ങള്‍ പോലെ.

‘1939ല്‍ എടുത്ത ആ ചിത്രം നിരീക്ഷിച്ചാല്‍ നിങ്ങള്‍ക്ക് മനസിലാകും അവള്‍ എന്തിനെതിരെയായിരുന്നു പോരാടിയിരുന്നത് എന്ന്. മറ്റേതൊരു മേഖലയും പോലെ ജ്യോതിശാസ്ത്രവും പുരുഷന്മാരുടേത് മാത്രമായിരുന്നു.’ സിസിലിയയുടെ കുടുംബ സുഹൃത്ത് മെഗ് വെസ്റ്റണ്‍ സ്മിത്ത് വ്യക്തമാക്കുന്നു. എന്നാല്‍ അവസാനം, ബ്രിട്ടണില്‍ ജനിച്ച് റഷ്യന്‍ ശാസ്ത്രജ്ഞനായ സെര്‍ഗെയി ഗപോഷ്‌കിനെ വിവാഹ കഴിച്ച സിസിലിയ പെയ്ന്‍ ഗപോഷ്‌കിന്റെ ആശയങ്ങള്‍ വിജയിക്കുക തന്നെ ചെയ്തു. അവര്‍ പോരാടിയത് പുരുഷസംഘത്തിനെതിരെയായിരുന്നു, നമ്മള്‍ എപ്പോഴും കാണുന്ന ജ്യോതിശാസ്ത്രജ്ഞന്മാര്‍ പുരുഷന്മാരായിരുന്നു. നക്ഷത്രങ്ങളും, പ്രപഞ്ചവും ഭൂമിയില്‍ കാണപ്പെടുന്ന മൂലകങ്ങള്‍ കൊണ്ട് മാത്രം നിര്‍മിക്കപ്പെട്ടവയാണെന്ന് സമൂഹം തെറ്റിദ്ധരിച്ചു. പക്ഷെ അവള്‍ ശരിയും അവരുടെ വാദങ്ങള്‍ തെറ്റുമായിരുന്നുവെന്ന് കാലം തെളിയിച്ചു, പ്രപഞ്ചത്തിന്റെ 90 ശതമാനം മാത്രമാണ് ഹൈഡ്രജനും ഹീലിയവുമെന്ന് തെളിയിക്കപ്പെട്ടു.

Cecilia Payne-Gaposchkin, McDonald Observatory

‘സിസിലിയയുടെ ചിന്തകള്‍ ഒരിക്കലും കൂടിനുള്ളില്‍ ഒതുങ്ങി നിന്നിരുന്നില്ല.’ പെയ്ന്‍ പോഷ്‌കിനെ ഓര്‍മിച്ചുകൊണ്ട് നാടകകൃത്തും, അഭിനയത്രിയുമായ സ്റ്റെല്ല ഫ്രീലി പറഞ്ഞു. ജ്യോതിശാസ്ത്ര മേഖലയില്‍ സ്ത്രീയായതിനാല്‍ മാത്രം തഴയപ്പെട്ടുപോയ നിരവധി പേരില്‍ ഒരാള്‍ മാത്രമാണ് സിസിലിയ, ലോകത്തിനുവേണ്ടി വലിയ കണ്ടുപിടുത്തങ്ങള്‍ നടത്തിയിട്ടും സ്ത്രീയായതിന്റെ പേരില്‍ അംഗീകരിക്കപ്പെടാതെ കാലങ്ങള്‍ക്ക് ശേഷം തിരിച്ചറിയപ്പെട്ട നിരവധി സ്ത്രീകളുണ്ട്, ആനി മൗണ്ടറും, ആലീസ് എവറെറ്റുമെല്ലാം ഉദാഹരണങ്ങളാണ്.

‘പതിനെട്ടാം നൂറ്റാണ്ടോടുകൂടിയാണ് ആസ്ട്രോണമിയിലേക്ക് സ്ത്രീകള്‍ കടന്നുവരുന്നത്, എങ്കിലും ഈ തൊഴിലിടം ഇപ്പോഴും പ്രധാനമായും പുരുഷന്മാരുടെ കൈകളിലാണ്. അന്തരീക്ഷവും ഭൗതീകശാസ്ത്രവും പോലുള്ള വിഷയങ്ങളുടെ യോഗങ്ങള്‍ക്ക് പോകുമ്പോള്‍ പ്രേക്ഷകരില്‍ 50 ശതമാനം സ്ത്രീകളും 50 ശതമാനം പുരുഷന്മാരുമായിരിക്കും. എന്നാല്‍ ജ്യോതിശാസ്ത്ര മേഖലയിലെ യോഗങ്ങള്‍ക്ക് 10 ശതമാനം പോലും സ്ത്രീകള്‍ ഉണ്ടാവാറില്ല. അത് എന്തുകൊണ്ടാണെന്ന് എനിക്ക് മനസിലാകുന്നില്ല.’ റോയല്‍ ആസ്ട്രോണമിക്കല്‍ സൊസൈറ്റിയുടെ എഡിറ്റര്‍ സ്യൂ ബോളര്‍ വ്യക്തമാക്കുന്നു.

cecilia payne-gaposchkin

2020ല്‍ അമേരിക്കന്‍ ജ്യോതിശാസ്ത്രജ്ഞയായ ആന്‍ഡ്രിയ ഗെസിന് ഭൗതികശാസ്ത്രത്തില്‍ നൊബേല്‍ സമ്മാനം ലഭിച്ചു, ഇതാണ് ജ്യോതിശാസ്ത്രമേഖലയില്‍ ഒരു സ്ത്രീക്ക് ലഭിക്കുന്ന ആദ്യത്തെ അംഗീകാരം. ഒരു കാലത്ത് പുരുഷന്മാരുടെ കുത്തകയായിരുന്ന, ഇന്നും സ്ത്രീകള്‍ അത്ര സുതാര്യമായി തിരഞ്ഞെടുക്കാത്ത മേഖലയില്‍ വര്‍ഷങ്ങള്‍ക്ക് മുന്നെ ഒരു സ്ത്രീ കൈയൊപ്പ് പതിപ്പിക്കുകയും, ശാസ്ത്രലോകത്തിന് വേണ്ടി നിര്‍ണായകമായ കണ്ടുപിടുത്തങ്ങള്‍ നടത്തുകയും ചെയ്തിരുന്നു എന്നത് സ്ത്രീകള്‍ക്ക് എത്തിപ്പെടാന്‍ കഴിയുന്ന ഉയരത്തിന് പരിധിയില്ല എന്നതിന് ഉത്തമ ഉദാഹരണമാണ്.  cecilia payne gaposchkin, eminent female astronomer

കടപ്പാട്- ദി ഗാര്‍ഡിയന്‍

Content Summary; Cecilia Payne Gaposchkin, eminent female astronomer

Share on

മറ്റുവാര്‍ത്തകള്‍