ഡോക്ടർ ശുപാർശ ചെയ്ത ഇഡലി; പ്ലേറ്റ് ഒന്നിന് 500 രൂപ

പ്ലേറ്റൊന്നിന് 500 രൂപ ഇഡലി

സാധാരണ ഇഡ്ഡലികളിൽ നിന്ന് വ്യത്യസ്തമായ പുതിയ ഇഡലിയാണ് സാമൂഹ്യ മാധ്യമങ്ങളിൽ തരംഗം. പ്രശസ്ത റസ്റ്റോറൻ്റ് ശൃംഖലയായ അഡയാർ ആനന്ദഭവൻ പ്ലേറ്റൊന്നിന് 500 രൂപയ്ക്ക് ഡോക്ടർമാർ ശുപാർശ ചെയ്ത ഇഡ്ഡലി പുറത്തിറക്കിയിരിക്കുകയാണ്. പത്രപ്രസ്താവന പ്രകാരം, ഈ പോഷകാഹാര വിഭങ്ങളിലെ വിപ്ലവം എന്ന രീതിയിലാണ് തയ്യാറാക്കിയിട്ടുള്ളത്. 500 രൂപ ഇഡ്ഡലിയിൽ ബ്ലൂബെറി, തൊലികളഞ്ഞ് കുതിർത്ത ബദാം, ഒലിവ് ഓയിൽ, കുങ്കുമപ്പൂവ്, വെണ്ണ, അരിഞ്ഞ മല്ലിയിലെ തുടങ്ങിയ ചേരുവകൾ ഉൾപ്പെടുന്നുണ്ട്. 500 rs  idli

ഒലിവ് ഓയിൽ, ബ്ലൂബെറി, ഫ്ളാക്സ് സീഡുകൾ, ബദാം, മഷ്റൂം എക്സ്ട്രാക്റ്റ്, അശ്വഗന്ധ തുടങ്ങിയ ചേരുവകൾ ഉപയോഗിച്ച് ഉണ്ടാക്കിയ ഇഡ്ഡലി, 72 ബയോ മാർക്കറുകൾ അംഗീകൃത്യവും പോഷക സമ്പന്നവുമാണ്. പ്രാതലായി ഇത് കഴിക്കുന്നത് മികച്ച ആരോഗ്യം പ്രധാനം ചെയ്യും എന്നും അഡയാർ ആനന്ദഭവൻ അവകാശപ്പെടുന്നു.

പുതിയ ഇഡലി വൈറ്റമിൻസുകളാൽ സമ്പുഷ്ടമായതിനാൽ ഇത് പ്രമേഹരോഗികൾക്ക് അനുയോജ്യമാണ്. കൂടാതെ, രക്തത്തിലെ പഞ്ചസാരയുടെ അളവ് സന്തുലിതമായി നിലനിർത്താൻ രൂപകൽപ്പന ചെയ്തിട്ടുള്ളതാണ്. ഇറക്കുമതി ചെയ്ത ബ്ലൂബെറിയിൽ നിന്നുള്ള ആൻ്റിഓക്‌സിഡൻ്റുകൾ ഇതിൽ അടങ്ങിയിരിക്കുന്നതിനാൽ സ്വാദിഷ്ടമാണ്. ഈ ഇഡലി കുട്ടികൾ മുതൽ വയോധികർക്കുവരെ എല്ലാ വിധ പ്രായത്തിലുള്ളവർക്കും അനുയോജ്യമാണ്, എന്നാണ് ആനന്ദഭവന്റെ അവകാശവാദം.

ലാഭത്തിനുവേണ്ടി ജനങ്ങളെ വിവേകശൂന്യരാക്കരുത് എന്നു പറഞ്ഞാണ് പലരും ആനന്ദഭവനിലെ പുതിയ പരീക്ഷണത്തിനെതിരെ രംഗത്തെത്തിയിരിക്കുന്നത്. ഫുഡ് ബ്ലോഗർമാർ എന്ന് വിളിക്കപ്പെടുന്നവർക്ക് പണം നൽകുന്നതിലൂടെ പാഴ് വസ്തുക്കൾ വിൽക്കാൻ കഴിയില്ല എന്നാണ് ഒരു വ്യക്തി പറഞ്ഞത്. ബ്ലൂബെറിയും ബദാമും ചേർന്ന 500 രൂപയുടെ ഇഡ്ഡലി എന്തൊരു മോശം കോമ്പോ ആണ്, എന്നും അഭിപ്രായങ്ങൾ ഉയരുന്നുണ്ട്.

ഭക്ഷണത്തിൽ ഇത്തരം പരീക്ഷണങ്ങൾ നടത്താതിരിക്കുന്നതാണ് നല്ലത് പൂനെ ഖരാഡിയിലെ മദർഹുഡ് ഹോസ്പിറ്റൽസിലെ കൺസൾട്ടൻ്റും ഡയറ്റീഷ്യനും ന്യൂട്രീഷ്യനിസ്റ്റുമായ വർഷ കൃഷ്ണ ഗഡെ പറയുന്നത്.

സാലഡ്, റൊട്ടി, പച്ചക്കറികൾ, അല്ലെങ്കിൽ അൽപ്പം ചോറ് തുടങ്ങിയ പതിവ് ഭക്ഷണം കഴിക്കുന്നതാണ് നല്ലത്. കൂടാതെ ഓരോ വ്യക്തിയുടെയും ശരീര ഘടന വ്യത്യസ്‍തമാണ് എന്നും വർഷ വ്യക്തമാക്കി.

 

http://ഇക്കാലത്ത് ഗാന്ധിയോ നേതാജിയോ, നിങ്ങള്‍ ആരാവണം? ഇന്ത്യന്‍ പറയുന്ന ഇന്ത്യയുടെ രാഷ്ട്രീയം

 

content summary;  Chennai eatery serves idli worth Rs 500

This post was last modified on July 12, 2024 5:51 pm

അഴിമുഖം പ്രതിനിധി:
Leave a Comment