ചെന്നൈ നഗരത്തിലെ ഒരു ചെറിയ റോഡ്. ശുചി മുറിയില്‍ പോവാതെ റോഡ് സൈഡില്‍ നിന്ന് തന്നെ മൂത്രം ഒഴിക്കുന്ന ബ്ല്യു കോളര്‍ ജോലിക്കാരന്‍, നഗരത്തിലെ മാലിന്യവും വഹിച്ച് പോവുന്ന വണ്ടി തന്നെ റോഡ് മുഴുവന്‍ മാലിന്യം കൊട്ടികൊണ്ടാണ് പോവുന്നത്. ഇവിടെ തുടങ്ങുകയാണ് ഇന്നത്തെ ഇന്ത്യയുടെ പ്രശ്‌നങ്ങള്‍. അതായത് സേനാപതി ഇന്ത്യയില്‍ എത്തിയിട്ട് 28 വര്‍ഷം പിന്നിട്ടിട്ടും സമൂഹത്തിലെ പ്രശ്‌നങ്ങള്‍ അതേപടി നിലനില്‍ക്കുകയാണ്. അഴിമതിയുടെ വ്യാപ്തിയും ആഴവും ഉയര്‍ന്നിട്ടുണ്ട്. ഒരു വശത്ത് ജോലിക്കായി അപേക്ഷ നല്‍കി നേരായ മാര്‍ഗത്തിലൂടെ വരുന്നവര്‍ കോഴ നല്‍കാനാവാതെ ആത്മഹത്യയിലേക്ക് പോവുന്നു, വിദ്യാര്‍ത്ഥി വായ്പകളും മരണവും, കൈക്കൂലിയും ജോലി തേടി നാടുകടക്കുന്ന യുവത്വവുമാണ്. മറുവശത്ത് പാവപ്പെട്ടവന്റെയും അര്‍ഹനായവന്റെയും പണവും അധ്വാനവും ഊറ്റി ജീവിക്കുന്നവരും. അന്യന്‍, ജവാന്‍ അടക്കമുള്ള ചിത്രങ്ങളും മലയാളത്തിലേക്ക് വന്നാല്‍ ബൈ ദ പീപ്പിള്‍, ഫോര്‍ ദ പിപ്പീള്‍ ചിത്രവുമൊക്കെ പ്രേക്ഷക മനസില്‍ എത്തിയേക്കാം.
സമകാലിക രാഷ്ട്രീയത്തിലൂടെ പുരോഗമിക്കുന്ന കഥ
ഇന്ത്യന്‍ 1 കണ്ടവര്‍ക്ക് ഈ കാലഘട്ടത്തിലേക്ക് സേനാപതി വന്നാല്‍ എന്ത് സംഭവിക്കുമെന്നാണ് അറിയേണ്ടത്. സേനാപതിയുടെ തുടച്ച് നീക്കലിന് ആദ്യം ഇരയാവുന്നത് രാജ്യത്തെ കോടികള്‍ പറ്റിച്ച് മുങ്ങിയ ബിസിനസുകാരാണ്. വിജയ് മല്യയുടെ കഥ ഓര്‍മപ്പെടുത്തുന്നതിനൊപ്പം അദാനിയുടെ കല്യാണവും അഴിമതികളും പരോക്ഷമായി ചിത്രം അവതരിപ്പിക്കുന്നു. സ്വര്‍ണ്ണം കൊണ്ടുണ്ടാക്കിയ ടോയ്ലറ്റ് ഉപയോഗിക്കുന്ന ബിസിനസുകാരന്‍, ടണ്‍ കണക്കിന് സ്വര്‍ണാഭരണം അണിഞ്ഞ് നടക്കുന്നവന്‍, ചൊവ്വ പര്യവേക്ഷണം ചെയ്യാന്‍ ആഗ്രഹിക്കുന്ന ഒരു വ്യവസായി. ഇതിനിടയിലെ മധ്യവര്‍ഗവും മോശമാണ്, കാരണം അവര്‍ തങ്ങളുടെ മക്കള്‍ക്ക് വേണ്ടി അഴിമതി നടത്തുന്നവരാണ്.
ഒപ്പം കെജ്രിവാളിനെ പോലെ അഴിമതികള്‍ തുറന്ന് കാട്ടുന്നവര്‍ക്ക് ഒടുവില്‍ എന്ത് സംഭവിക്കുമെന്നും പറഞ്ഞ് തരുന്നുണ്ട്. സത്യം തുറന്ന് പറയുമ്പോള്‍ ആകാശത്തോളം ഉയര്‍ത്തിയവര്‍ തന്നെ, അവനവനിലേക്ക് വിഷയം എത്തുമ്പോള്‍ വിസില്‍ ബ്ലോവേഴ്‌സിനെ തള്ളിപറയുന്നു. ഇന്ത്യന്‍ രാഷ്ട്രീയത്തിലെ വര്‍ത്തമാന സംഭവങ്ങളും ഉദ്യോഗസ്ഥരുടെ അഴിമതികളും ഒന്നൊന്നായി തന്നെ ഇന്ത്യന്‍ 2 തുറന്ന് കാണിക്കുന്നുണ്ട്. കം ബാക്ക് ഇന്ത്യന്‍ എന്ന ഹാഷ് ടാഗിന് പിന്നാലെ അഴിമതി മുക്ത ഭാരതത്തിനായി തിരികെ എത്തുന്ന സേനാപതി അഥവാ ഇന്ത്യക്കാരുടെ പ്രിയപ്പെട്ട മുത്തശ്ശന്‍, ഇന്നത്തെ അവസ്ഥകളെ കൈകാര്യം ചെയ്യാനായി സുഭാഷ് ചന്ദ്രബോസിന്റെ മാര്‍ഗമാണ് സ്വീകരിക്കുന്നത്. നേതാജിയുടെ തിരിച്ച് വരവ് എന്ന തലത്തിലേക്ക് പലപ്പോഴും ചിന്തിപ്പിക്കുന്നുണ്ട് കമല്‍ഹാസന്റെ സേനാപതി. സുഭാഷ് ചന്ദ്രബോസ് ഉണ്ടായിരുന്ന തായ് പേയില്‍ നിന്നുള്ള സേനാപതിയുടെ വരവ് അടക്കമുള്ള സൂചനകള്‍ നേതാജിയുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ പുറത്ത് വിടാത്ത റിപ്പോര്‍ട്ടുകളെ വീണ്ടും ചര്‍ച്ചയിലേക്ക് എത്തിച്ചേക്കാം. അപ്പോഴും പുതുതതമുറ ഗാന്ധി മാര്‍ഗത്തില്‍ വീടുകളെ അഴിമതി മുക്തമാക്കണമെന്ന ഉപദേശമാണ് ഇന്ത്യന്‍ നല്‍കുന്നതും.
ഉത്തരമില്ലാത്ത ചോദ്യങ്ങള്‍
ഇന്ത്യന്‍ 1-ലെ സേനാപതി തന്നെയാണോ ഇന്ത്യന്‍ 2വില്‍ ഉള്ളത്? ഇന്ത്യന്‍ 1ലെ ആള് തന്നെയാണെങ്കില്‍ അദ്ദേഹത്തിന്റെ ഭാര്യ എവിടെ? എന്ത് കൊണ്ട് വിദേശത്ത് പോയി ജീവിക്കുന്നു, രാജ്യത്തേക്ക് വരാന്‍ കാത്തിരുന്നത് എന്തുകൊണ്ട് ? പുതിയ ഇന്ത്യന് ടെക്‌നോളജിക്കല്‍ വിദ്യകളിലൂടെയുള്ള കഴിവും കരുത്തുമുണ്ടോ? തുടങ്ങി ഉത്തരമില്ലാത്ത കുറേ ചോദ്യങ്ങള്‍ കൂടി ചിത്രം ബാക്കി വയ്ക്കുന്നുണ്ട്.ഒരുപക്ഷേ, ഭാഗം 3-ല്‍ ഇതിനെല്ലാം ഉത്തരം നമ്മള്‍ കണ്ടെത്തും. പാര്‍ട്ട് 3 ട്രെയിലര്‍ പറയുന്നതും അതാണ്.
എഴുത്ത്, സംവിധാനം, സംഗീതം
തുടര്‍ഭാഗത്തിന് അനുയോജ്യമായ ആശയം ശങ്കര്‍ കണ്ടെത്തിയിരുന്നു, പക്ഷെ തിരക്കഥ കൈയ്യില്‍ നിന്ന് പോയിട്ടുണ്ട്. യുക്തിസഹമായി ചിന്തിക്കുന്നവര്‍ക്ക് പലയിടത്തും കണക്ഷന്‍ ലഭിക്കാത്ത അവസ്ഥയുണ്ടാവാം. കമല്‍ഹാസന്റെ സ്‌ക്രീന്‍ ടൈം കൂടുതലും ഫൈറ്റ് സീക്വന്‍സുകളാണ്. സ്റ്റണ്ടുകളും ആക്ഷന്‍ സീക്വന്‍സുകളും മികച്ചതാണ്. മെയ്ക്കപ്പിന്റെ അതിപ്രസരം നിറഞ്ഞ പാളികള്‍ക്കപ്പുറം സേനാപതിയെ അവിടെ കാണാന്‍ കഴിയുന്നില്ല. സിദ്ധാര്‍ത്ഥിന്റെ ഭാഗം ആകര്‍ഷകമാണ്. സമുദ്രക്കനി, രാകുല്‍ പ്രീത് സിംഗ്, പ്രിയ ഭവാനി ശങ്കര്‍, ബോബി സിംഹ, ജഗന്‍, നെടുമുടി വേണു എന്നിവര്‍ പരിമിതമായ സ്‌ക്രീന്‍ സ്‌പേസ് മാത്രമാണ് ലഭിച്ചിട്ടുള്ളത്. സ്‌ക്രിപ്റ്റ് വേണ്ടത്ര സ്‌കോപ്പ് നല്‍കാത്തതിനാല്‍ അനിരുദ്ധിന്റെ ബാക്ക് ഗ്രൗണ്ട് സ്‌കോര്‍ ‘സാഗ സാഗ’ മോഡിലാണ്.
ആഡംബര കാര്‍ ഷോറൂമിലെ കള്ളപ്പണം; റെയ്ഡ് സൗബിനെതിരായ പരാതിയിലോ?
English Summary: Indian 2 morally upright review