March 20, 2025 |

ആഡംബര കാര്‍ ഷോറൂമിലെ കള്ളപ്പണം; റെയ്ഡ്‌ സൗബിനെതിരായ പരാതിയിലോ?

മൂജീബ് റഹ്മാനെ ചോദ്യം ചെയ്തു

മലയാള സിനിമയിലെ കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട അന്വേഷണം ഇഡി കടുപ്പിക്കുന്നതായി റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസം വിവിധ ജില്ലകളിലായി നടത്തിയ തിരച്ചില്‍ മഞ്ഞുമ്മല്‍ ബോയ്‌സുമായി ബന്ധപ്പെട്ട പരാതിയിലാണെങ്കിലും പലതാരങ്ങളിലേക്കുമുള്ള വഴി തുറന്നതായാണ് വിവരം. മലപ്പുറം സ്വദേശി മുജീബ് റഹ്മാന്റെ റോയല്‍ പ്രീ യൂസ്ഡ് കാര്‍ ഷോറൂമില്‍ നിന്നാണ് കഴിഞ്ഞ ദിവസം 100 കോടിയിലധികം കള്ളപ്പണം കണ്ടെത്തിയത്. റോയല്‍ പ്രീ യൂസ്ഡ് കാറിന്റെ പങ്കാളികളില്‍ ഒരാളാണ് സൗബിനെന്നാണ് ചാനലുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇക്കാര്യം സൗബിനും കൂട്ടരും ലാഭവിഹിതം നല്‍കിയില്ലെന്ന് പരാതി നല്‍കിയ അരൂര്‍ സ്വദേശി നിഷാദും ഉന്നയിച്ചിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഇതനുസരിച്ചാണ് കാര്‍ ഷോറുമുകളില്‍ റെയ്ഡ് നടത്തിയത്. അതേസമയം സൗബിന്റെ ലക്ഷ്വറി കാര്‍ ശേഖരം സംബന്ധിച്ച അന്വേഷണവും ഇഡി നടത്തുന്നുണ്ട്. Lexus ES 3OOH, Volvo XC90, Mahindra Thar, Mercedes-Benz E-Clssa, Volkswagen Polo , GTIBMW R 1250 GS എന്നിങ്ങനെ നീളുന്നതാണ് സൗബിന്റെ വാഹന ശേഖരം. Soubin Shahir In Manjummel Boys Money Laundering.

സൗബിന്‍ ബിസിനസ് പങ്കാളിയോ?

റോയല്‍ പ്രീ യൂസ്ഡ് കാര്‍ ഷോറും കേന്ദ്രമന്ത്രാലയത്തിന് നല്‍കിയിരിക്കുന്ന രേഖകള്‍ പ്രകാരം ഏഴ് പേരാണ് കമ്പനിയുടെ ഷെയര്‍ ഹോള്‍ഡേഴ്‌സ്. മുജീബ് റഹ്മാന്‍ ഉള്‍പ്പെടെയാണിത്. നിയുക്ത പങ്കാളികളായി റോയല്‍ ഡ്രൈവ് രേഖകളില്‍ കമ്പനിയുടെ പങ്കാളികളായി കൊടുത്തിരിക്കുന്നത് ഹുസൈന്‍ ജാസിം തിരുത്തിയില്‍, നൗഷാദ് കല്ലമ്പുള്ളി, സുധീര്‍ അബ്ദുല്ലക്കുഞ്ഞ്, നൗഷാദ് അലി, മുഹമ്മദ് നജ്മുദ്ധീന്‍ ഉണ്ണിക്കൊരു പറമ്പില്‍ എന്നിവരുടെ പേരുകളാണ്. നിയുക്ത പങ്കാളികളായി ഏഴുപേരാണ് കമ്പനിക്കുള്ളത്.

മുഹമ്മദ് സനാഉല്ല കരുവന്‍തോടി, ഉസ്മാന്‍, മുജീബ് റഹ്മാന്‍, റഹ്മത്തുള്ള ഹംസ കിള്ളിയാനി, മുജീബ്റഹ്മാന്‍ കരുവന്‍തോടി, അബ്ദുസ്സലാം ഹംസ, മുജീബ്റഹ്മാന്‍ പിച്ചെന്‍ എന്നിവരാണ് അത്. ഇവര്‍ക്കൊപ്പം കമ്പനിയില്‍ നിക്ഷേപം നടത്തിയിരിക്കുന്ന മൊത്തം ആളുകളുടെ എണ്ണം 27 ആണെന്നും പറയുന്നു. ഇത് എറണാകുളം ജില്ലയിലെ ഷോറുമിന്റെ രേഖകളിലാണുള്ളത്. മലബാര്‍ മേഖലയിലെ റിയല്‍ എസ്റ്റേറ്റ്, റിസോര്‍ട്ട്, സൂപ്പര്‍മാര്‍ക്കറ്റ് ബിസിനസുകളിലെ പ്രമുഖരാണ് ഇവരില്‍ പലരും. 27 വ്യക്തികള്‍ എന്ന പരാമര്‍ശം മാത്രമാണ് രേഖകളിലുള്ളത്. അതിനാല്‍ തന്നെ ഇതില്‍ സൗബിന്‍ സൗഹിര്‍ ഉണ്ടോയെന്നത് വ്യക്തമല്ല. 2016 മെയ് 16നാണ് ആരംഭിച്ചതാണ് എറണാകുളത്തെ ഷോ റൂമെന്നും രേഖകള്‍ വ്യക്തമാക്കുന്നുണ്ട്.

മൂജീബ് റഹ്മാനെ ചോദ്യം ചെയ്തു Soubin Shahir In Manjummel Boys Money Laundering

അതേസമയം ഇഡി റോയല്‍ ഡ്രൈവ് ഡയറക്ടറായ മൂജീബ് റഹ്മാനെ ചോദ്യം ചെയ്തു. അദ്ദേഹത്തെ ചോദ്യം ചെയ്യുന്ന അതേസമയത്ത് തന്നെയാണ് കോഴിക്കോടും മലപ്പുറത്തും എറണാകുളത്തുമുള്ള ഷോറൂമുകളില്‍  പരിശോധനയും നടന്നത്. ഈ പരിശോധനയിലാണ് കള്ളപ്പണം കണ്ടെത്തിയതും. ഷോറൂം വഴി നിരവധി സിനിമാ താരങ്ങളും കായിക താരങ്ങളും നടത്തിയ ഇടപാടുകള്‍ ഇപ്പോള്‍ സൂക്ഷ്മപരിശോധനയിലാണ്, ഇതില്‍ ഉള്‍പ്പെട്ടവര്‍ക്ക് ആദായനികുതി വകുപ്പ് നോട്ടീസ് അയച്ചിട്ടുണ്ട്.

രഹസ്യവിവരത്തെ തുടര്‍ന്നാണ് കോഴിക്കോട്, മലപ്പുറം, എറണാകുളം എന്നിവിടങ്ങളിലെ റോയല്‍ ഡ്രൈവ് ഷോറൂമുകളില്‍ ആദായനികുതി റെയ്ഡ് നടത്തിയത്. സിനിമാതാരങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ തങ്ങളുടെ ആഡംബര കാറുകള്‍ കുറച്ചുകാലം ഉപയോഗിച്ച ശേഷം കമ്പനിക്ക് വില്‍ക്കുകയും തിരിച്ച് കണക്കില്‍ പെടാത്ത പണം കൈപ്പറ്റുകയും ചെയ്യുന്നതായി ആക്ഷേപമുണ്ട്. വ്യാജ ഇന്‍പുട്ട് ടാക്‌സ് ക്രെഡിറ്റുകള്‍ വഴി 27 കോടി രൂപയുടെ നികുതി വെട്ടിപ്പ് കഴിഞ്ഞ വര്‍ഷം ജിഎസ്ടി ഇന്റലിജന്‍സ് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. കേരളത്തിന് പുറത്ത് വാങ്ങിയ സാധനങ്ങളുടെ നികുതി രേഖകള്‍ വ്യാജമായി ചമച്ചായിരുന്നു തട്ടിപ്പെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. ജോയിന്റ് കമ്മീഷണര്‍ ടി എ അശോകന്റെ നേതൃത്വത്തിലായിരുന്നു റെയ്ഡ്.

അതേസമയം, കള്ളപ്പണമിടപാടുകള്‍ നടത്തിയിട്ടില്ലെന്നും എല്ലാ ഇടപാടുകള്‍ക്കും കൃത്യമായ രേഖകളുണ്ടെന്നും സൗബിന്‍ ഷാഹിര്‍ അടക്കമുള്ളവര്‍ ഇഡിക്ക് മൊഴി നല്‍കിയെന്ന റിപ്പോര്‍ട്ടും പുറത്ത് വന്നിട്ടുണ്ട്. സിറാജില്‍ നിന്ന് കൈപ്പറ്റിയ മുഴുവന്‍ തുകയും തിരിച്ചുനല്‍കിയതിന്റെ രേഖകളടക്കം പറവ ഫിലിംസ് ഇഡിക്ക് കൈമാറിയെന്നാണ് വിവരം. പരാതിക്കാരനായ സിറാജ് മറ്റൊരു സാമ്പത്തിക തട്ടിപ്പ് കേസില്‍ പ്രതിയാണെന്നും ഇയാളുടെ സാമ്പത്തികയിടപാടുകള്‍ സംബന്ധിച്ചും പരിശോധിക്കണമെന്നും സൗബിനും കൂട്ടരും ആവശ്യപ്പെട്ടു. Soubin Shahir In Manjummel Boys Money Laundering.

 

English Summary: ED Questions Actor Soubin Shahir In Manjummel Boys Money Laundering Probe

 

×