March 19, 2025 |
Share on

ഉദയനിധി ഉപമുഖ്യമന്ത്രിയാകുന്നു

ഓഗസ്റ്റ് 22 മുമ്പ് സത്യപ്രതിജ്ഞയുണ്ടായേക്കും

സംസ്ഥാന യുവജനക്ഷേമ-കായിക വികസന വകുപ്പ് മന്ത്രിയും മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ മകനുമായ ഉദയനിധി സ്റ്റാലിന്‍ തമിഴ്‌നാട് ഉപമുഖ്യമന്ത്രിയാകും. ഓഗസ്റ്റ് 22 നു മുമ്പായി ഉദയനിധിയുടെ സ്ഥാനാരോഹണം ഉണ്ടാകുമെന്നാണ് ഡിഎംകെ സര്‍ക്കാരിലെ ഉന്നത വൃത്തങ്ങളെ ഉദ്ധരിച്ച് ദ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. 2009 ലെ പൊതു തെരഞ്ഞെടുപ്പിലെ മിന്നുന്ന പ്രകടനത്തിന് പിന്നാലെ അന്നത്തെ മുഖ്യമന്ത്രി എം കരുണാനിധി തന്റെ മകനായ സ്റ്റാലിനെ ഉപമുഖ്യമന്ത്രി കസേരയിലേക്ക് കൊണ്ടു വന്നിരുന്നു. അതേ പാതയാണ് സ്റ്റാലിന്‍ തന്റെ മകന്റെ കാര്യത്തിലും പിന്തുടര്‍ന്നിരിക്കുന്നത്. 2024 ലെ പൊതു തിരഞ്ഞെടുപ്പില്‍ ഡിഎംകെയുടെ നേതൃത്വത്തില്‍ ഇന്ത്യ സഖ്യം തമിഴ്‌നാട്ടിലെ മുഴുവന്‍ സീറ്റുകളും തൂത്തുവാരിയായിരുന്നു. ഈ വിജയത്തിനു പിന്നാലെയാണ് ഉദയനിധിയെ തന്റെ പിന്‍ഗാമിയായി പ്രഖ്യാപിക്കുന്നതിന്റെ ആദ്യ പടി സ്റ്റാലിന്‍ സ്വീകരിച്ചിരിക്കുന്നത്.

പിതാവിന്റെ ജോലി ഭാരം ലഘൂകരിക്കുക, അതോടൊപ്പം സര്‍ക്കാരിനുള്ള വലിയ സ്വീകാര്യത നേടിയെടുക്കുക എന്നീ രണ്ട് ലക്ഷ്യങ്ങളോടെയാണ് ഉദയനിധി ഉപമുഖ്യമന്ത്രി കസേരയിലേക്ക് വരുന്നത്. ഉദയനിധി ഉപമുഖ്യമന്ത്രിയാകുമെന്നത് ഉറപ്പാണെന്നാണ് ഡിഎംകെ കേന്ദ്രങ്ങള്‍ പറയുന്നത്. മുഖ്യമന്ത്രി സ്റ്റാലിന്‍ ഓഗസ്റ്റ് 22 ന് അമേരിക്കന്‍ പര്യടത്തിന് പോകുന്നുണ്ട്. അതിനു മുന്നോടിയായി ഉദയനിധിയുടെ സ്ഥാനക്കയറ്റം ഉണ്ടാകുമെന്നും പാര്‍ട്ടി കേന്ദ്രങ്ങള്‍ വ്യക്തമാക്കുന്നുണ്ട്.

മുഖ്യമന്ത്രിയുടെ ജോലി ഭാരം കുറയ്ക്കുക എന്നതാണ് പ്രാഥമിക ലക്ഷ്യമെങ്കിലും ഉദയനിധിയെ വലിയ ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കാന്‍ പ്രാപ്തനാക്കുകയെന്നതും ഇതിന്റെ പിന്നിലുണ്ടെന്നാണ് ഇന്ത്യന്‍ എക്‌സ്പ്രസ്സിനോട് സംസാരിച്ച ഒരു ഡിഎംകെ മന്ത്രി പറയുന്നത്. Chief minister mk stalin’s son and state minister udhayanidhi to be elevated as tamil nadu deputy cm

Content Summary; Chief minister mk stalin’s son and state minister udhayanidhi to be elevated as tamil nadu deputy cm

രാകേഷ് സനല്‍

രാകേഷ് സനല്‍

ന്യൂസ് എഡിറ്റര്‍, അഴിമുഖം

More Posts

Follow Author:
Facebook

×