തെലുങ്ക് സൂപ്പര്‍ താരം അല്ലു അര്‍ജുന് തെലുങ്കാന ഹൈക്കോടതി നാലാഴ്ചത്തേക്ക് ഇടക്കാല ജാമ്യം അനുവദിച്ചതിനെ തുടര്‍ന്ന് ചഞ്ചല്‍ഗുഡ ജയിലില്‍ നിന്ന് നടനെ വിട്ടയച്ചു. അദ്ദേഹത്തിന്റെ കുടുംബവും പ്രിയപ്പെട്ടവരും പിന്തുണയുമായി ജൂബിലി ഹില്‍സിലെ വീട്ടിലെത്തിയിരുന്നു. ജയില്‍ മോചിതനായ അല്ലു അര്‍ജുനെ കണ്ട ചിരഞ്ജീവിയുടെ ഭാര്യ സുരേഖ മുറുകെ കെട്ടിപ്പിടിച്ച് വികാരഭരിതയായി. allu arjun
അല്ലു അര്‍ജുനെ ആലിംഗനം ചെയ്ത് സുരേഖ
മാധ്യമങ്ങള്‍ പകര്‍ത്തിയ വീഡിയോകളില്‍, അര്‍ജുനെ കണ്ടയുടനെ ആലിംഗനം ചെയ്യാന്‍ സുരേഖ തന്റെ കൈകള്‍ നീട്ടുന്നത് കാണാം. സഹോദരന്‍ അരവിന്ദ്, അര്‍ജുന്റെ പിതാവ് എന്നിവരും സമീപമുണ്ട്. അര്‍ജുനോടും സഹോദരനോടും സംസാരിക്കുമ്പോഴും സുരേഖ അല്ലു അര്‍ജുനെ ചേര്‍ത്തുപിടിക്കുന്നുണ്ട്. സംസാരിച്ച ശേഷം, അര്‍ജുനെ സുരേഖ ആലിംഗനം ചെയ്യുകയും കൈ ചേര്‍ത്ത് പിടിക്കുകയും ചെയ്യുന്നുണ്ട്. അല്ലു അര്‍ജുനെ വിടാതെ കൈകള്‍ പിടിച്ചിരിക്കുകയായിരുന്നു സുരേഖ. സംവിധായകന്‍ കൈ ചേര്‍ത്ത് പിടിച്ച് സംസാരിക്കുന്നതിന് മുന്‍പ് തന്നെ, സുരേഖയുടെ കൈകളിലും തലയിലും സ്‌നേഹത്തോടെ ചുംബിക്കുകയും ചെയ്യുന്നുണ്ട്.
ഹൈദരാബാദിലെ ചിക്കടപ്പളളി പോലീസ് അറസ്റ്റ് ചെയ്തതിന് പിന്നാലെ ചിരഞ്ജീവി അര്‍ജുന്റെ വീട്ടിലെത്തിയിരുന്നു. കുടുംബത്തിനൊപ്പം സമയം ചെലവഴിക്കുന്നതിന് പകരം ഭാര്യയ്‌ക്കൊപ്പം അല്ലു അര്‍ജുന്റെ വീട്ടിലെത്തി കുടുംബത്തെ ആശ്വസിപ്പിക്കുകയാണ് ചെയ്തത്. ചിരഞ്ജീവി ആകുലതകളോടെയാണ് പെരുമാറിയിരുന്നത്.
അര്‍ജുന്‍ ജാമ്യത്തില്‍ പുറത്തിറങ്ങിയതിന് ശേഷം, നിമ്മ ഉപേന്ദ്ര, റാണ ദഗ്ഗുബതി, നാഗ ചൈതന്യ,വിജയ് ദേവരകൊണ്ട,ആനന്ദ് ദേവരകൊണ്ട എന്നിവരുള്‍പ്പടെ നിരവധി സെലിബ്രിറ്റികള്‍ അല്ലു അര്‍ജുനെ വീട്ടിലെത്തി കണ്ടിരുന്നു. നിര്‍മ്മാതാക്കളായ എസ്‌കെഎന്‍, ബണ്ണി വാസ്, നാഗ വംശി, ദില്‍ രാജു, നവീന്‍ യേര്‍നേനി, രവികുമാര്‍ എന്നിവര്‍ അറസ്റ്റിന് ശേഷം നിരന്തരം അരവിന്ദിനൊപ്പമുണ്ടായിരുന്നു.
എന്താണ് സംഭവിച്ചത് ?
ഡിസംബര്‍ 4ന് പുഷ്പ 2 ദ റൂള്‍ പ്രീമിയര്‍ ചെയ്തപ്പോള്‍ അല്ലു അര്‍ജുന്‍ ഭാര്യ സ്‌നേഹ റെഡ്ഡിക്കും സഹനടി രശ്മിക മന്ദാനയ്ക്കുമൊപ്പം ആര്‍ടിസി എക്‌സ് റോഡ്‌സിലെ സന്ധ്യ തീയറ്ററിലെത്തി. നടന്റെ സന്ദര്‍ശനത്തില്‍ തിക്കിലും തിരക്കിലും പെട്ട് രേവതി എന്ന സ്ത്രീയുടെ ജീവന്‍ നഷ്ടമായി. ഇളയ മകന്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലാണ്.
വെള്ളിയാഴ്ച അര്‍ജുനെ പോലീസ് അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി. നാമ്പള്ളി കോടതി 14 ദിവസത്തെ ജുഡീഷ്യല്‍ റിമാന്‍ഡിന് വിധിച്ചു. പിന്നീട് തെലങ്കാന ഹൈക്കോടതി നാലാഴ്ചത്തെ ഇടക്കാലജാമ്യം അനുവദിച്ചു. ജാമ്യാപേക്ഷയില്‍ പിഴവ് വന്നതിനെ തുടര്‍ന്ന് രാത്രി മുഴുവന്‍ ജയിലില്‍ കിടന്ന നടന്‍ ശനിയാഴ്ച രാവിലെയാണ് പുറത്തിറങ്ങിയത്. allu arjun
content summary; Chiranjeevi’s wife Surekha warmly hugs Allu Arjun, holds his hand tightly after his return from jails,