July 04, 2026 |
Share on

സീക്രട്ട് സൂപ്പര്‍സ്റ്റാര്‍: ഈ ആമീര്‍ഖാന്‍ ചിത്രം സ്വപ്‌നങ്ങളെ സാക്ഷാത്കരിക്കാന്‍ പ്രചോദിപ്പിക്കും

അദ്വൈത് ചൗഹാന്‍ സംവിധാനം ചെയ്യുന്ന ചിത്രം ഒക്ടോബര്‍ 19-ന് റിലീസ് ചെയ്യും

ബോളീവുഡിലെ മിസ്റ്റര്‍ പെര്‍ഫക്ഷനിസ്റ്റ് ആമീര്‍ഖാന്‍ ചിത്രം ‘സീക്രട്ട് സൂപ്പര്‍സ്റ്റാര്‍’-ന്റെ ട്രെയിലറിന് മികച്ച പ്രതികരണമാണ് ലഭിച്ചിരിക്കുന്നത്. സ്വപ്‌നങ്ങളെ സാക്ഷാത്കരിക്കാന്‍ പ്രചോദിപ്പിക്കുന്ന തരത്തിലുള്ള ദൃശ്യങ്ങളും സംഭാഷണങ്ങളുമാണ് ട്രെയിലറില്‍ ഉള്‍കൊള്ളിച്ചിരിക്കുന്നത്. കുടുംബത്തിലെ എതിര്‍പ്പുകളെ തരണം ചെയ്ത് തന്റെ സ്വപ്‌നത്തിന് പിന്നാലെ പോകാന്‍ കഷ്ടപ്പെടുന്ന പെണ്‍കുട്ടിയുടെ കഥയാണ് ചിത്രത്തില്‍ പറയുന്നത്.

ചിത്രത്തില്‍ ഒരു സംഗീതജ്ഞന്റെ വേഷമാണ് ആമീര്‍ഖാന്‍ ചെയ്യുന്നത്. ആമീര്‍ഖാന്റെ തന്നെ ദംഗലിലെ താരമായിരുന്ന സൈറ വാസിമാണ് സീക്രട്ട് സൂപ്പര്‍സ്റ്റാറിലെ നായിക. അദ്വൈത് ചൗഹാന്‍ സംവിധാനം ചെയ്യുന്ന ചിത്രം ഒക്ടോബര്‍ 19-ന് റിലീസ് ചെയ്യും.

Leave a Reply

Your email address will not be published. Required fields are marked *

×