മലയാളികളുടെ ഭക്ഷണ ശീലത്തില്‍ ഏറ്റവും ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് നാളികേരം. തേങ്ങ അരക്കാത്ത ഒരു കറിയെങ്കിലുമില്ലാതെ മലയാളികളുടെ ഒരു ദിവസം പൂര്‍ണമാകില്ല. കേരം തിങ്ങുന്ന നാടായ കേരളത്തിലെ തേങ്ങ ഒരു സീറോ വേസ്റ്റ് പദാര്‍ഥമാണെന്ന് നിങ്ങള്‍ക്ക് അറിയാമോ? coconuts zero waste fruit how to use
നാളികേരം ഒരു ഭക്ഷണ വസ്തു മാത്രമല്ല അത് മുഖസൗന്ദര്യ വര്‍ധനവിനും, കേശസംരക്ഷണത്തിനുമെല്ലാം ഉപയോഗിക്കുന്നു. എന്നാല്‍ തേങ്ങയുടെ തൊണ്ട് മുതല്‍ പൊങ്ങ് വരെ എല്ലാ ഭാഗവും ഉപയോഗിക്കാന്‍ കഴിയുന്നതാണ്. തേങ്ങയുടെ വൈവിധ്യമാര്‍ന്ന ഗുണങ്ങള്‍ പലതാണ്. അതില്‍ അടങ്ങിയിരിക്കുന്ന കേര്‍ണലിലെ ലോറിക് ആസിഡ്, തലച്ചോറിന്റെ പ്രവര്‍ത്തനങ്ങളെ മുതല്‍ ശരീരത്തെ മുഴുവന്‍ ഉണര്‍വോടെയിരിക്കാന്‍ സഹായിക്കുന്നു. നാളികേരം സത്യത്തില്‍ ഒരു അനുഗ്രഹം തന്നെയാണ്. തേങ്ങവെള്ളത്തിനും അമൂല്യമായ ഗുണങ്ങളുണ്ട്, മുടി വളരുന്നതിനും മുഖം സൗന്ദര്യം വര്‍ധിപ്പിക്കുന്നതിനും ആളുകള്‍ തേങ്ങവെള്ളം ഉപയോഗിക്കുന്നു. coconuts zero waste fruit how to use
നാളികേരം പലവിധത്തില്‍ എങ്ങനെയെല്ലാം ഉപയോഗിക്കാന്‍ കഴിയും. തെങ്ങ് ഭൂമി മനുഷ്യര്‍ക്ക് തന്ന ഒരു സമ്മാനമാണ്. അതിന്റെ ഓരോ ഭാഗത്തിനും ഒരോ ഗുണങ്ങളുണ്ട് അത് ഉപയോഗിക്കേണ്ടതും പലവിധത്തിലാണ്. നാളികേരത്തിനകത്തെ വെളുത്ത നിറത്തിലുള്ള മാംസമാണ് നാം ഏറ്റവും കൂടൂതല്‍ ഉപയോഗിക്കുന്നത്. കറിക്കും, ചമ്മന്തിക്കും തേങ്ങാപ്പാല്‍ എടുക്കുന്നതിനുമൊക്കെയായി ഉപയോഗിക്കുന്നതും ഇത് തന്നെ, ഈ ഭാഗത്തിന് സവിശേഷമായ ഔഷധ ഗുണങ്ങളുണ്ട്. തേങ്ങക്കകത്തെ മാംസളമായ ഭാഗം ലഘു ഭക്ഷണമായും, ഷേക്ക് ആയും, മധുര പലഹാരങ്ങളില്‍ ചേര്‍ത്ത് കഴിക്കുകയോ ചെയ്യാം. തേങ്ങ വെള്ളം കൊണ്ടും വത്യസ്തമായ വിഭവങ്ങളുണ്ടാക്കാനും കഴിയും.
ചിരട്ടകൊണ്ട് പാത്രങ്ങളും അലങ്കാര വസ്തുക്കളും കരകൗശല വസ്തുക്കളുമെല്ലാം ഉണ്ടാക്കുന്നവരുണ്ട്, അത്തരക്കാര്‍ക്ക് തേങ്ങ ഒരു വരുമാന മാര്‍ഗമാണ്. ഇനി അത്ഭുതപ്പെടുത്തുന്ന മറ്റൊരു കാര്യമുണ്ട്, നമ്മള്‍ വലിച്ചെറിയുന്ന അല്ലെങ്കില്‍ കത്തിച്ച് കളയുന്ന സാധനമാണ് ചകിരി എന്നാല്‍ ഇതുകൊണ്ട് കയര്‍, ഡോര്‍മാറ്റ്, ബ്രഷ് തുടങ്ങിയ നിരവധി സാധനങ്ങള്‍ ഉണ്ടാക്കാന്‍ സാധിക്കും, ഇതും ഒരു വരുമാന മാര്‍ഗമാണ്.
നമ്മളുടെ നാട്ടില്‍ ഏറ്റവും സുലഭമായ ഈ തേങ്ങക്ക് ഇത്രയും ഗുണങ്ങളുണ്ടെന്ന് കരുതിയിരുന്നോ?
Content Summary; coconuts zero waste fruit how to use