June 16, 2026 |
Share on

നിറം മങ്ങിയ വിജയവുമായി അര്‍ജന്റീന

അഴിമുഖം പ്രതിനിധി മെസിയുടെ നൂറാം മത്സരത്തിന്റെ വമ്പില്‍ കളിക്കളത്തിലിറങ്ങിയ അര്‍ജന്റീനയ്ക്ക് ജമൈക്കയോട് തട്ടിമുട്ടി ഒരു ഗോളിന്റെ വിജയം. ഈ വിജയത്തോടെ ഗ്രൂപ്പ് ബി ജേതാക്കളായ അര്‍ജന്റീന ഗ്രൂപ്പ് ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് പ്രവേശിച്ചു. ഏഴ് പോയിന്റാണ് അര്‍ജന്റീനയ്ക്കുള്ളത്. നിരവധി അവസരങ്ങള്‍ പാഴാക്കിയ അര്‍ജന്റീനയുടെ വിജയ ഗോള്‍ നേടിയത് ഗോണ്‍സാലോ ഹിഗ്വായ്‌നാണ്. പതിനൊന്നാം മിനിട്ടിലാണ് ഗോള്‍ പിറന്നത്. അതേസമയം ഹിഗ്വായ്ന്‍ തന്നെയാണ് അവസരങ്ങള്‍ കളഞ്ഞു കുളിക്കാന്‍ മുന്നില്‍ നിന്നതും. ആറോളം അവസരങ്ങളാണ് താരം പാഴാക്കിയത്. ഉറുഗ്വായെ സമനിലയില്‍ തളച്ച് പാരഗ്വായ് ഇതേ […]

അഴിമുഖം പ്രതിനിധി

മെസിയുടെ നൂറാം മത്സരത്തിന്റെ വമ്പില്‍ കളിക്കളത്തിലിറങ്ങിയ അര്‍ജന്റീനയ്ക്ക് ജമൈക്കയോട് തട്ടിമുട്ടി ഒരു ഗോളിന്റെ വിജയം. ഈ വിജയത്തോടെ ഗ്രൂപ്പ് ബി ജേതാക്കളായ അര്‍ജന്റീന ഗ്രൂപ്പ് ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് പ്രവേശിച്ചു. ഏഴ് പോയിന്റാണ് അര്‍ജന്റീനയ്ക്കുള്ളത്. നിരവധി അവസരങ്ങള്‍ പാഴാക്കിയ അര്‍ജന്റീനയുടെ വിജയ ഗോള്‍ നേടിയത് ഗോണ്‍സാലോ ഹിഗ്വായ്‌നാണ്. പതിനൊന്നാം മിനിട്ടിലാണ് ഗോള്‍ പിറന്നത്. അതേസമയം ഹിഗ്വായ്ന്‍ തന്നെയാണ് അവസരങ്ങള്‍ കളഞ്ഞു കുളിക്കാന്‍ മുന്നില്‍ നിന്നതും. ആറോളം അവസരങ്ങളാണ് താരം പാഴാക്കിയത്. ഉറുഗ്വായെ സമനിലയില്‍ തളച്ച് പാരഗ്വായ് ഇതേ ഗ്രൂപ്പില്‍ നിന്നും ക്വാര്‍ട്ടറിലേക്ക് കടന്നിട്ടുണ്ട്. ഇരുടീമുകളും ഓരോ ഗോള്‍ വീതം നേടി.

Tags:

Leave a Reply

Your email address will not be published. Required fields are marked *

×