ലോകത്തിലെ ഏറ്റവും മികച്ച സ്പിന്നര്‍ ഇന്ത്യയുടെ ആര്‍ അശ്വിനല്ലെന്നും പാക്കിസ്ഥാന്‍ ബൗളര്‍ യാസിര്‍ ഷായാണെന്നും സ്പിന്‍ മാന്ത്രിക്കനും ഓസ്‌ട്രേലിയന്‍ താരവുമായിരുന്ന ഷെയ്ന്‍ വോണ്‍. ലോക റാങ്കിംഗില്‍ ഒന്നാം സ്ഥാനത്ത് തുടരുന്ന അശ്വിനെ തള്ളിയാണ് പാക് ലെഗ് സ്പിന്നര്‍ യാസിറിന് അനുകൂലമായി വോണ്‍ എത്തിയിരിക്കുന്നത്.
യാസിറിന് ഏത് സാഹചര്യത്തിലും പന്തെറിയാനാകുമെന്നും പന്തുകള്‍ അധികം ടേണ്‍ ചെയ്യില്ലെന്നും വോണ്‍ പറയുന്നു. പന്തുകളിലെ വ്യത്യസ്തത കൊണ്ട് ബാറ്റ്സ്മാനെ വീഴ്ത്തുന്ന യാസിറിന്റെ കൃത്യത മികച്ചതാണ്. മോശമായ ബൗളിംഗ് യാസിര്‍ നടത്തുന്നില്ലെന്നും വോണ്‍ കൂട്ടിച്ചേര്‍ത്തു.
ഓസ്ട്രേലിയ -പാകിസ്താന്‍ ടെസ്റ്റില്‍ കമന്ററി പറയുന്നതിനിടെയിലായിരുന്നു വോണിന്റെ അഭിപ്രായ പ്രകടനം. ചാനല്‍ 9-ന് വേണ്ടിയായിരുന്നു വോണ്‍ കമന്ററി നടത്തിയത്.