December 09, 2024 |

കര തൊടാനൊരുങ്ങി ഫിന്‍ജാല്‍; കേരളത്തിലും മഴ

വടക്കന്‍ കേരളത്തില്‍ ശക്തമായ മഴ ലഭിക്കും. തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ കേരളത്തിലെ വിവിധ ജില്ലകളില്‍ റെഡ് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

ഫിന്‍ജാല്‍ ചുഴലിക്കാറ്റ് കര തൊടുന്നതിനെ തുടര്‍ന്ന് തമിഴ്‌നാട്ടില്‍ അതീവ ജാഗ്രത. കാരയ്ക്കലിനും മഹാബലിപുരത്തിനും ഇടയില്‍ വൈകുന്നേരത്തോടെ കാറ്റ് കര തൊടുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം. പുതുച്ചേരിയിലും ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. തെക്കുപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിന് മുകളിലെ അതിതീവ്ര ന്യൂനമര്‍ദം ചുഴലിക്കാറ്റായി ശക്തിപ്രാപിച്ചിരിക്കുകയാണ്. തമിഴ്‌നാട്ടിലെയും പുതുച്ചേരിയിലെയും തീരദേശ മേഖലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു.cyclone fengal landfall between puducherry today

cyclone

ഫിന്‍ജാല്‍ ചുഴലിക്കാറ്റിന്റെ സ്വാധീനത്തെ തുടര്‍ന്ന് തമിഴ്‌നാടിന്റെ വിവിധ ഭാഗങ്ങളിലും പുതുച്ചേരിയിലും തീവ്രമഴയും ശക്തമായ കാറ്റുമാണ്. ചെന്നൈയില്‍ കനത്ത മഴയെ തുടര്‍ന്ന് ജനജീവിതം താറുമാറായി. മണിക്കൂറില്‍ പരമാവധി 90 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് കരയില്‍ പ്രവേശിക്കാനാണ് സാധ്യത. ചുഴലിക്കാറ്റ് ശക്തിപ്രാപിച്ചതിനെ തുടര്‍ന്ന് ചെന്നൈ, ചെങ്കല്‍പ്പെട്ട്, കാഞ്ചീപുരം, തിരുവള്ളൂര്‍ എന്നിവിടങ്ങളില്‍ ശക്തമായ മഴ ലഭിക്കും. തമിഴ്‌നാട്ടിലെ ചെന്നൈ, ചെങ്കല്‍പ്പെട്ട് എന്നിവിടങ്ങള്‍ ഉള്‍പ്പെടെ വിവിധ ജില്ലകളില്‍ സ്‌കൂളുകള്‍ക്ക് അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്. ജാഗ്രതാ നിര്‍ദേശത്തിന്റെ ഭാഗമായി തമിഴ്‌നാട് റവന്യൂ, ദുരന്തനിവാരണ വകുപ്പ്, 2,229 ദുരിതാശ്വാസ കേന്ദ്രങ്ങളും സജ്ജീകരിച്ചിട്ടുണ്ട്. നിലവില്‍ തിരുവാരൂര്‍, നാഗപട്ടണം ജില്ലകളിലെ നിരവധി കുടുംബങ്ങളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്. ദേശീയ ദുരന്ത നിവാരണ സേനയും, സംസ്ഥാന ദുരന്ത നിവാരണ സേനയും ദുരിതബാധിത ജില്ലകളില്‍ സജ്ജമാണ്.

ജാഗ്രതാ നിര്‍ദേശത്തിന്റെ ഭാഗമായി വിവിധ ജില്ലകളിലെ സ്‌കൂളുകള്‍ക്കും കോളേജുകള്‍ക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കൂടാതെ ഈസ്റ്റ് കോസ്റ്റ് റോഡ്, പഴയ മഹാബലിപുരം റോഡ് എന്നിവിടങ്ങളില്‍ ഉള്‍പ്പെടെയുള്ള പൊതുഗതാഗത സേവനങ്ങള്‍ തമിഴ്‌നാട് സര്‍ക്കാര്‍ നിര്‍ത്തിവച്ചു. കൂടാതെ ഐടി കമ്പനികള്‍ക്ക് വര്‍ക്ക് ഫ്രം ഹോമിനും സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

fengal

ചുഴലിക്കാറ്റിന്റെ അപകടസാധ്യത കണക്കിലെടുത്ത് തീരദേശത്തോട് ചേര്‍ന്ന റോഡുകളും അടച്ചു. കാലാവസ്ഥ കണക്കിലെടുത്ത് രാഷ്ട്രപതി ദ്രൗപതി മുര്‍മു പങ്കെടുക്കാനിരുന്ന കേന്ദ്ര സര്‍വകലാശാലയുടെ പരിപാടിയും റദ്ദാക്കി. ചെന്നൈയില്‍ നിന്നുള്ള വിമാനങ്ങളും വൈകിയാണ് സര്‍വീസ് നടത്തുന്നത്. ചെന്നൈയിലേക്കും തിരിച്ചുമുള്ള 13 വിമാനങ്ങള്‍ റദ്ദാക്കിയിട്ടുണ്ട്. കഴിഞ്ഞ രണ്ട് ദിവസങ്ങളായി ചെന്നൈയില്‍ കനത്ത മഴയാണ്.

കേരളത്തിലും മഴ സാധ്യത

ചുഴലിക്കാറ്റ് കര തൊട്ടതിന് ശേഷം മാത്രമേ കേരളത്തിലെ സ്ഥിതി വ്യക്തമാകൂ. ചുഴലിക്കാറ്റ് കേരളത്തിലൂടെയും കടന്നുപോകുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്. നിലവിലെ സാഹചര്യത്തില്‍ തമിഴ്‌നാട്ടില്‍ നിന്നും കേരളത്തിലൂടെ കടന്ന് അറബിക്കടലിലേക്ക് എത്താനാണ് സാധ്യത. വടക്കന്‍ കേരളത്തില്‍ ശക്തമായ മഴ ലഭിക്കും. തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ കേരളത്തിലെ വിവിധ ജില്ലകളില്‍ റെഡ് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. പൊതുവെ കരതൊട്ടാല്‍ ചുഴലിക്കാറ്റ് ദുര്‍ബലമാകുകയാണ് പതിവ്. ഫിന്‍ജാല്‍ നേരിട്ട് കേരളത്തെ ബാധിക്കില്ല. കരതൊട്ടതിന് ശേഷം വരും ദിവസങ്ങളിലായി കേരളത്തില്‍ മഴ ലഭിക്കാനാണ് സാധ്യതയെന്നും കാലാവസ്ഥാ വിദഗ്ധനായ രാജീവ് എരിക്കുളം അഴിമുഖത്തോട് പറഞ്ഞു.cyclone fengal landfall between puducherry today

Content Summary: cyclone fengal landfall between puducherry today

×