ജീവിതത്തെ സ്‌നേഹിക്കൂ; ഡിയര്‍ സിന്ദഗി ടീസര്‍

അഴിമുഖം പ്രതിനിധി

ഷാരൂഖ് ഖാന്റെയും ആലിയഭട്ടിന്റെയും പുതിയ ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങി. ‘ഡിയര്‍ സിന്ദഗി’ എന്ന ചിത്രത്തിന്റെ ടീസറാണ് പുറത്തിറങ്ങിയിരിക്കുന്നത്. ജീവിതം എന്നത് ഒരു ഗെയിമാണ്, നിങ്ങളുടെ നിയമം അനുസരിച്ച് അതില്‍ കളിക്കൂ! എന്ന ടാഗ് ലൈനോടെ വന്ന ടീസര്‍ ഇതുവരെ 28 ലക്ഷത്തോളം ആളുകള്‍ കണ്ടു കഴിഞ്ഞു.

തികച്ചും സാധാരണ ഗെറ്റപ്പിലുള്ള ഷാരൂഖ് ഖാന്റെയും ആലിയഭട്ടിന്റെയും പ്രകടനം ചിത്രത്തെക്കുറിച്ച് നല്ല പ്രതീക്ഷ നല്‍കുന്നതാണ്. ഗൗരി ഷിന്‍ഡെ സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മ്മിക്കുന്നത് ഗൗരി ഖാനും, കരണ്‍ ജോഹറും, ഗൗരി ഷിന്‍ഡെയും ചേര്‍ന്നാണ്. നവംബര്‍ 25-ന് ചിത്രം പുറത്തിറക്കുമെന്നാണ് ടീസറില്‍ അറിയിച്ചിരിക്കുന്നത്.

ഒന്നര മിനിറ്റ് ദൈര്‍ഘ്യമുള്ള ടീസറില്‍ ‘ലൗ യൂ സിന്ദഗി'(ജീവിതത്തെ സ്‌നേഹിക്കൂ) എന്ന ഗാനശകലവും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ജീവിതത്തെ വിത്യസ്തമായി കാണുന്ന രണ്ടുപേരുടെ കഥയാണെന്ന സൂചനയാണ് ടീസര്‍ നല്‍കുന്നത്. 

This post was last modified on December 12, 2016 5:35 pm

Praveen Vattapparambath:
Related Post
Leave a Comment