കേരളം, കർണാടക, തെലങ്കാന, ആന്ധ്രാപ്രദേശ്, ഒഡീഷ, ഡൽഹി, മഹാരാഷ്ട്ര തുടങ്ങിയ നഗരങ്ങളിൽ ഉൾപ്പെടെ ഇന്ത്യയിലുടനീളം ഡെങ്കിപ്പനി കേസുകൾ വർദ്ധിക്കുന്നു. രോഗത്തിൻ്റെ ഗൗരവമേറിയതും എന്നാൽ അത്ര ചർച്ച ചെയ്യപ്പെടാത്തതുമായ വശത്തെ കുറിച്ച് ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നുണ്ട്. സാധാരണയായി ഡെങ്കിപ്പനി ഉള്ള രോഗികളിൽ പനി, ശരീരവേദന, ക്ഷീണം എന്നിവ ഉണ്ടാകാറുണ്ട്. എന്നിരുന്നാലും, ഡെങ്കി തലച്ചോറിനെയും നാഡീവ്യവസ്ഥയെയും ഗുരുതരമായി ബാധിക്കുമെന്നാണ് ഡോക്ടർമാർ മുന്നറിയിപ്പ് നൽകുന്നത്. ഇത് ഡെങ്കിപ്പനി തടയുന്നതിലും എത്രയും പെട്ടന്ന് ചികിത്സിക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന്റെ പ്രാധാന്യത്തെ എടുത്ത് കാണിക്കുന്നതാണ്. ഡെങ്കി നാഡീസംബന്ധമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കാനുള്ള സാധ്യതയുണ്ട്. Dengue’s severe brain impact
ന്യൂറോളജിക്കൽ ഇഫക്റ്റുകൾ
ഡെങ്കി വൈറസിന് രോഗിയുടെ തലച്ചോറിനെ രോഗാണുക്കളിൽ നിന്ന് സംരക്ഷിക്കുന്ന തടസത്തെ മറികടക്കാൻ സാധിക്കുന്നതിനാൽ നാഡീവ്യവസ്ഥയെ ഗുരുതരമായി ബാധിക്കും. വൈറസ് നാഡീകോശങ്ങളെ നേരിട്ട് ബാധിക്കുകയും പ്രവർത്തനം താറുമാറാക്കുകയും ചെയ്യും. കൂടാതെ തലച്ചോറിലും സുഷുമ്നാ നാഡിയിലും വീക്കം ഉണ്ടാക്കുകയും, ഇത് ബ്രെയിൻ ടിഷ്യുവിനെ കൂടുതൽ നശിപ്പിക്കുകയും ചെയ്യും.
ഗുരുതരമായ കേസുകളിൽ, ഡെങ്കി പനി ത്രോംബോസൈറ്റോപീനിയയിലേക്ക് നയിക്കുന്നതാണ് ( പ്ലേറ്റ്ലെറ്റ് കുറഞ്ഞുപോകുന്ന അവസ്ഥ) കൂടാതെ തലച്ചോറിൽ രക്തസ്രാവത്തിനുള്ള സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യും. ഇത്തരം ഗുരുതരമായ പ്രശ്നങ്ങളിലേക്ക് വഴി വയ്ക്കാൻ സാധ്യത ഉള്ളതിനാൽ രോഗത്തെക്കുറിച്ച് ജനങ്ങൾക്ക് കൃത്യമായ അവബോധം നൽകേണ്ടത് ആവശ്യമാണ്. ഡെങ്കിപ്പനി പലപ്പോഴും പനി, പേശി വേദന തുടങ്ങിയ ക്ലാസിക് ലക്ഷണങ്ങളുമായി പ്രത്യക്ഷപ്പെടുമ്പോൾ, ന്യൂറോളജിക്കൽ ഇടപെടൽ സൂക്ഷ്മവും ഭയപ്പെടുത്തുന്നതുമായ നിരവധി അടയാളങ്ങളാൽ പ്രകടമാകുമെന്ന് ഡോ റെഡ്ഡി പറയുന്നു
ന്യൂറോളജിക്കൽ തകരാറിന്റെ ലക്ഷണങ്ങൾ
കഠിനമായ തലവേദന: കടുത്ത തലവേദനയോടൊപ്പം കഴുത്ത് വേദനയുമുണ്ടെങ്കിൽ ഇത് മെനിഞ്ചൈറ്റിസ് അല്ലെങ്കിൽ എൻസെഫലൈറ്റിസിന്റെ ലക്ഷണങ്ങൾ ആകാം.
താളം തെറ്റിയ മാനസികാവസ്ഥ: ആശയക്കുഴപ്പം, , അശ്രദ്ധ ഏതെങ്കിലും കാര്യത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള ബുദ്ധിമുട്ട് എന്നിവ തലച്ചോറിൻ്റെ പ്രവർത്തനക്ഷമതയെ സൂചിപ്പിക്കാം.
സീഷർ : ഇത് ഹൃദയാഘാതം മസ്തിഷ്ക വീക്കത്തിൻ്റെയോ അടയാളമാകാം.
തളർച്ചയും മരവിപ്പും : ഇത് നാഡികളുടെ തകരാറിനെയോ സുഷുമ്നാ നാഡി വീക്കമൊ ആകാം.
കാഴ്ച തകരാർ: മങ്ങിയ കാഴ്ച അല്ലെങ്കിൽ മറ്റ് അസ്വസ്ഥതകൾ ഒപ്റ്റിക് നാഡി നാശത്തെ സൂചിപ്പിക്കാം.
ഡെങ്കിപ്പനി ഒഴിവാക്കാനുള്ള ഏറ്റവും ഫലപ്രദമായ മാർഗമാണ് പനി പകരുന്നത് തടയുക എന്നത്, ഇതിൽ ഏറ്റവും പ്രധാനം കൊതുകിനെ ഇല്ലാതാക്കുക എന്നതാണ്.
content summary : Doctors warn of dengue’s severe impact on the brain and nervous system