July 18, 2026 |
Share on

കോവൂര്‍ കുഞ്ഞുമോന്‍ ഡെപ്യൂട്ടി സ്പീക്കറാകും

അഴിമുഖം പ്രതിനിധി ഡപ്യൂട്ടി സ്പീക്കര്‍ സ്ഥാനം ആര്‍ എസ് പിക്ക്. ഇത് സംബന്ധിച്ച് തത്വത്തില്‍ ഉറപ്പ് ലഭിച്ചതായി ആര്‍ എസ് പി സംസ്ഥാന സെക്രട്ടറി എഎ അസീസ് മാധ്യമങ്ങളോട് പറഞ്ഞു. സ്ഥാനം ലഭിക്കുകയാണെങ്കില്‍ കോവൂര്‍ കുഞ്ഞുമോനാകും ഡെപ്യൂട്ടി സ്പീക്കര്‍. കുന്നത്തൂർ നിയോജകമണ്ഡലത്തെ പ്രതിനിധീകരിക്കുന്ന കുഞ്ഞുമോൻ ആർ എസ് പി സംസ്ഥാന കമ്മറ്റി അംഗമാണ്. ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനവും, അരുവിക്കര സീറ്റും യുഡിഎഫില്‍ ആവശ്യപ്പെടണമെന്ന് ആര്‍എസ്പിയുടെ കഴിഞ്ഞ ദിവസം ചേര്‍ന്ന സെക്രട്ടറിയേറ്റില്‍ തീരുമാനമെടുത്തിരുന്നു. സ്ഥാനവും സീറ്റും ലഭിക്കാന്‍ അര്‍ഹതയുള്ളതുകൊണ്ടാണ് […]

അഴിമുഖം പ്രതിനിധി

ഡപ്യൂട്ടി സ്പീക്കര്‍ സ്ഥാനം ആര്‍ എസ് പിക്ക്. ഇത് സംബന്ധിച്ച് തത്വത്തില്‍ ഉറപ്പ് ലഭിച്ചതായി ആര്‍ എസ് പി സംസ്ഥാന സെക്രട്ടറി എഎ അസീസ് മാധ്യമങ്ങളോട് പറഞ്ഞു. സ്ഥാനം ലഭിക്കുകയാണെങ്കില്‍ കോവൂര്‍ കുഞ്ഞുമോനാകും ഡെപ്യൂട്ടി സ്പീക്കര്‍. കുന്നത്തൂർ നിയോജകമണ്ഡലത്തെ പ്രതിനിധീകരിക്കുന്ന കുഞ്ഞുമോൻ ആർ എസ് പി സംസ്ഥാന കമ്മറ്റി അംഗമാണ്.

ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനവും, അരുവിക്കര സീറ്റും യുഡിഎഫില്‍ ആവശ്യപ്പെടണമെന്ന് ആര്‍എസ്പിയുടെ കഴിഞ്ഞ ദിവസം ചേര്‍ന്ന സെക്രട്ടറിയേറ്റില്‍ തീരുമാനമെടുത്തിരുന്നു. സ്ഥാനവും സീറ്റും ലഭിക്കാന്‍ അര്‍ഹതയുള്ളതുകൊണ്ടാണ് ആവശ്യം ഉന്നയിക്കുന്നതെന്നും നേതാക്കള്‍ വ്യക്തമാക്കിയിരുന്നു.

Tags:

Leave a Reply

Your email address will not be published. Required fields are marked *

×