June 04, 2026 |
Share on

നിവിന്‍ പോളിയും ധനുഷും നേര്‍ക്കുനേര്‍

തമിഴിലും മലയാളത്തിലും ഏറെ ആരാധാകരുള്ളവരാണ് ഇരു താരങ്ങളും

പ്രേമം സിനിമയ്ക്കുശേഷം തമിഴ്‌നാട്ടില്‍ ഏറെ ആരാധകരുള്ള നടനാണ് നിവിന്‍ പോളി. തമിഴ് താരങ്ങള്‍ക്കിടയിലും നിവിനെ ഇഷ്ടമുള്ളവര്‍ ഏറെയുണ്ട്. അവരില്‍ ഒരാളാണ് ധനുഷ്. ഇപ്പോള്‍ ധനുഷും നിവിനും നേര്‍ക്കുനേര്‍ വരികയാണ്.

നിവിന്‍ നായകനായി സിദ്ധാര്‍ത്ഥ ശിവ സംവിധാനം ചെയ്യുന്ന സഖാവ് ഷൂട്ടിംഗ് പൂര്‍ത്തിയാക്കി റിലീസ് തീയതി പ്രഖ്യാപിച്ചു. എപ്രില്‍ 14 വിഷുദിവസമാണ് സഖാവ് റിലീസ് ചെയ്യുന്നത്. ഒരു കമ്യൂണിസ്റ്റുകാരനായ വിദ്യാര്‍ത്ഥിയുടെ വേഷമാണ് ചിത്രത്തില്‍ നിവിന്‍ അവതരിപ്പിക്കുന്നത്.
എന്നാല്‍ ഇതേ ദിവസം തന്നെയാണു ധനുഷിന്റെ ആദ്യമായി സംവിധാനം ചെയ്യുന്ന പവര്‍ പാണ്ടിയും റിലീസ് ചെയ്യുന്നത്. വിഷു തമിഴരെ സംബന്ധിച്ച് പുതുവര്‍ഷാരംഭമാണ്. രാജ്കിരണാണ് പവര്‍ പാണ്ടിയില്‍ മുഖ്യവേഷത്തില്‍ എത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

×