ചരിത്രത്തിലാദ്യമായി ക്രിമിനല്‍ വിചാരണ നേരിടുകയും കുറ്റക്കാരനെന്ന് വിധി കേള്‍ക്കുകയും ചെയ്ത മുന്‍ അമേരിക്കന്‍ പ്രസിഡന്റെന്ന കുപ്രസിദ്ധി നേടിയിരിക്കുകയാണ് ഡൊണാള്‍ഡ് ട്രംപ്. ഹഷ് മണി കേസില്‍ ഡൊണാള്‍ഡ് ട്രംപ് കുറ്റക്കാരനെന്ന് അമേരിക്കന്‍ കോടതി വിധി പറഞ്ഞതോടെയാണിത്. ശിക്ഷ ജൂലൈ 11ന് വിധിക്കും. 34 കേസുകളിലാണ് ട്രംപിനെ കുറ്റക്കാരനായി കോടതി കണ്ടെത്തിയിരിക്കുന്നത്. 12 മണിക്കൂര്‍ നീണ്ട ചര്‍ച്ചയ്ക്ക് ശേഷമാണ് അമേരിക്കന്‍ ജൂറി അംഗങ്ങള്‍ വിധി പുറപ്പെടുവിച്ചത്.നവംബര്‍ അഞ്ചിന് അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള തയ്യാറെടുപ്പിലാണ് ഡൊണാള്‍ഡ് ട്രംപ്. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥി ട്രംപായിരിക്കുമെന്ന് ഉറപ്പിച്ചതിന്
പിന്നാലെയാണ് കോടതി വിധിയെന്നതും പ്രസക്തമാണ്. നിരപരാധിയാണെന്നും യഥാര്‍ഥ വിധി പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ അറിയാമെന്നുമാണ് ട്രംപ് പ്രതികരിച്ചത്. സാധ്യമായ വേഗത്തില്‍ അപ്പീല്‍ പോവുമെന്നാണ് ട്രംപിന്റെ അഭിഭാഷകന്‍ പറഞ്ഞത്. പന്ത്രണ്ട് ജൂറിമാര്‍ തെളിവുകളും നിയമവും വ്യക്തമായി പരിശോധിച്ച ശേഷം സംശയങ്ങള്‍ ശേഷിപ്പിക്കാതെ ഏകകണ്ഠമായി പറഞ്ഞ വിധി അമേരിക്കന്‍ നിയമചരിത്രത്തിലെ സുപ്രധാന ഏടുകളിലൊന്നായിരിക്കുമെന്നാണ് മാന്‍ഹട്ടന്‍ ഡിസ്ട്രിക്റ്റ് അറ്റോര്‍ണി ആല്‍വിന്‍ ബ്രാഗ് വിധിയെ കുറിച്ച് പറഞ്ഞത്.
2016ലെ തിരഞ്ഞെടുപ്പില്‍ മത്സരിക്കവെ തനിക്കെതിരേ ഉയര്‍ന്നു വന്ന ലൈംഗിക ആരോപണ കേസ് ഒതുക്കി തീര്‍ക്കാന്‍ പണം നല്‍കിയ ട്രംപ് ഈ പണ ഇടപാട് നിയമവിധേയമാക്കാന്‍ രേഖകളില്‍ കൃത്രിമത്വം കാണിച്ചെന്നാണ് കേസ്. 2006ല്‍ തന്നെ പീഡിപ്പിച്ചെന്ന ജോമി സ്റ്റോമിയുടെ ആരോപണം പുറംലോകം അറിയാതിരിക്കാനായി അവര്‍ക്ക് 1.30 ലക്ഷം ഡൊണാള്‍ഡ് ട്രംപ് നല്‍കി. ഇതിനായാണ് 34 ബിസിനസ് രേഖകള്‍ വ്യാജമായി തയ്യാറാക്കിയത്. ഈ കേസാണ് ട്രംപിനെതിരായ ഹഷ് മണി കേസ് എന്ന് അറിയപ്പെടുന്നത്.
വിചാരണ വേളയില്‍ കോടതിയില്‍ ഹാജരായ ജോമി ട്രംപിനെതിരെ മൊഴി നല്‍കിയിരുന്നു. ട്രംപുമായി 2006ല്‍ പരിചയത്തിലായ ജോമിയെ റിയാലിറ്റി ഷോയില്‍ അവസരം നല്‍കാമെന്ന് പറഞ്ഞ് പറ്റിച്ച് പീഡിപ്പിച്ചെന്നാണ് ആരോപണം. രാജ്യത്തെ റിയല്‍ എസ്റ്റേറ്റ് ഭിമന്‍മാരിലൊരാളായിരുന്ന ട്രംപ് അക്കാലത്തെ ദ അപ്രന്റിസ് എന്ന റിയാലിറ്റി ഷോയുടെ അവതാരകനായിരുന്നു. ട്രംപ് ചതിച്ചതാണെന്ന് മനസിലാക്കിയ ജോമി ആ ബന്ധം ഉപേക്ഷിച്ചു. പിന്നീട് 2016ലെ അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് സമയത്ത് ജോമി തന്റെ കഥ അടങ്ങുന്ന പുസ്തകം പുറത്തിറക്കാന്‍ തീരുമാനിച്ചു. പുസ്തകത്തിന്റെ വില്‍പ്പനയ്ക്ക് ട്രംപുമായുള്ള ബന്ധം ഗുണം ചെയ്യുമെന്ന് മനസിലാക്കി ജോമി അതും എഴുതാന്‍ തീരുമാനിച്ചു. ഇതോടെയാണ് ട്രംപ് ജോമിയെ നിശബ്ദയാക്കാന്‍ അഭിഭാഷകന്‍ മൈക്കല്‍ കോഹന്‍ ഡേവിസണ്‍ വഴി ശ്രമിക്കുന്നത്. തിന്റെ ഭാഗമായി തനിക്ക് 1.30 ലക്ഷം ഡോളര്‍ ലഭിച്ചെന്നുമാണ് ജോമിയുടെ മൊഴി.
English Summary: Donald Trump found guilty of hush-money plot to influence 2016 election