അനധികൃത കുടിയേറ്റക്കാരെ ഗ്വാണ്ടനാമോയിൽ അടയ്ക്കാനുള്ള തീരുമാനവുമായി ട്രംപ്. ഇതിനായി ഗ്വാണ്ടനാമോ തടവറ വിപുലീകരിക്കുന്നതിനും ട്രംപ് ഉത്തരവിട്ടു. രേഖകളില്ലാത്ത അനധികൃത കുടിയേറ്റക്കാരെയും അഭയാർത്ഥികളെയും ഗ്വാണ്ടനാമോയിൽ അടയ്ക്കാനാണ് പുതിയ തീരുമാനം. മുപ്പതിനായിരം പേരെ താമസിപ്പിക്കാൻ കഴിയുന്ന വിധം തടവറ വിപുലീകരിക്കാനാണ് ഉത്തരവ്. മുൻപ് ഭീകരരെ താമസിപ്പിച്ചിരുന്ന ക്യൂബയോട് ചേർന്ന കുപ്രസിദ്ധ തടവറയാണ് ഗ്വാണ്ടനാമോ. ഡൊണാൾഡ് ട്രംപിന്റേത് അതിക്രൂരമായ തീരുമാണെന്ന് ക്യൂബ പ്രതികരിച്ചു.
കുറ്റവാളികളാകുന്ന അനധികൃത കുടിയേറ്റക്കാരെ ഗ്വാണ്ടനാമോ ബേ സൈനിക ജയിലിലേക്ക് അയയ്ക്കാനുള്ള പദ്ധതിയുള്ളതായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ബുധനാഴ്ച്ച വ്യക്തമാക്കി. 9/11 ആക്രമണത്തിന് ശേഷം തീവ്രവാദി ബന്ധം സംശയിച്ച് പിടികൂടിയ ആളുകളെ ക്രൂരമായി ഇരയാക്കിയിരുന്ന ജയിലാണ് ഗ്വാണ്ടനാമോ.
മോഷണം, അക്രമങ്ങൾ തുടങ്ങിയ കുറ്റകൃത്യങ്ങളിൽ പിടിയിലാകുന്ന അനധികൃത കുടിയേറ്റക്കാരെ വിചാരണയ്ക്ക് മുൻപ് തടങ്കലിൽ വയ്ക്കാൻ അനുവദിക്കുന്ന ബില്ലിൽ ഒപ്പുവെച്ചുകൊണ്ടാണ് ട്രം പ്രഖ്യാപനം നടത്തിയത്.
തെക്ക് കിഴക്കൻ ക്യൂബയിലെ ഗ്വാണ്ടനാമോ ബേയിലെ യുഎസ് നേവൽ ബേസ് ഔട്ട് പോസ്റ്റിൽ കടലിൽ നിന്ന് പിടികൂടുന്ന കുടിയേറ്റക്കാരെ പാർപ്പിക്കാനുള്ള സൗകര്യങ്ങളുണ്ട്. ഇത് കൂടാതെ രേഖകളില്ലാത്ത അനധികൃത കുടിയേറ്റക്കാരെയും അഭയാർഥികളെയും ഗ്വാണ്ടനാമോയിൽ അടയ്ക്കാനാണ് തീരുമാനം.
‘ഗ്വാണ്ടനാമോയിൽ മുപ്പതിനായിരം പേരെ ഉൾക്കൊള്ളാൻ കഴിയുന്ന കുടിയേറ്റ കേന്ദ്രം സജ്ജമാക്കുന്നതിന് പെന്റഗണിനും ഹോംലാൻഡ് സെക്യൂരിറ്റി വകുപ്പിനും നിർദേശം നൽകുന്ന എക്‌സിക്യൂട്ടീവ് ഉത്തരവിൽ ഒപ്പുവെക്കാൻ പോകുന്നു.’ എന്നാണ് ട്രംപ് പറഞ്ഞത്.
‘അമേരിക്കൻ ജനതയെ ഭീഷണിപ്പെടുത്തുന്ന, കുറ്റവാളികളായ നിയമവിരുദ്ധ കുടിയേറ്റക്കാരെ തടവിലാക്കുന്നതിന് ഗ്വാണ്ടനാമോയിൽ മുപ്പതിനായിരം പേരെ ഉൾക്കൊള്ളാൻ കഴിയുന്ന തടങ്കലുണ്ട്.’ ട്രംപ് കൂട്ടിച്ചേർത്തു. താൻ രണ്ടാമതും അധികാരത്തിൽ വരികയാണെങ്കിൽ അനധികൃത കുടിയേറ്റക്കാർക്കെതിരെയുള്ള നീക്കം ശക്തമാക്കുമെന്ന് ട്രംപ് മുൻപേ വ്യക്തമാക്കിയിരുന്നു.
അനധികൃത കുടിയേറ്റം തടയുന്നതിനായി ട്രംപ് തെക്കൻ അതിർത്തിയിൽ ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. കൂടാതെ ‘സിബിപി വൺ’ എന്ന ബോർഡർ ആപ്ലിക്കേഷന്റെ പ്രവർത്തനവും അവസാനിപ്പിച്ചു. യുഎസിലേക്കുള്ള കുടിയേറ്റം നിയമപരമാക്കുന്നതിനുള്ള ആപ്ലിക്കേഷനായിരുന്നു ‘സിബിപി വൺ’. ഒരു ദശലക്ഷത്തോളം ആളുകൾ ഉപയോഗിച്ചിരുന്ന ആപ്പാണിത്. തെക്ക് പടിഞ്ഞാറൻ അതൃത്തിയിൽ നിന്നുള്ള പ്രവേശനം ഈ ആപ്പിലൂടെയായിരുന്നു ഷെഡ്യൂൾ ചെയ്തിരുന്നത്. ട്രംപ് അധികാരത്തിലേറി മണിക്കൂറുകൾക്കം തന്നെ ആപ്പ് ഇനി ലഭ്യമാകില്ല എന്ന സന്ദേശമായിരുന്നു ലഭിച്ചിരുന്നത്. നിലവിലെ അപ്പോയിൻമെന്റുകൾ റദ്ദ് ചെയ്തതായും ആപ്പിന്റെ അറിയിപ്പുകളിൽ നിന്ന് വ്യക്തമാകുന്നു.
content summary; Trump orders opening of migrant detention center at Guantánamo Bay
This post was last modified on January 30, 2025 2:35 pm
Leave a Comment