December 13, 2024 |

ഡിസിയെ തൊടാതെ ഇപി

ഗൂഡാലോചന ആരോപണമല്ലാതെ ഡിജിപിക്ക് നല്‍കിയ പരാതിയില്‍ പ്രസാധകരെക്കുറിച്ച് മിണ്ടുന്നില്ല

‘കട്ടൻ ചായയും പരിപ്പുവടയും’ എന്ന പേരിൽ മാധ്യമങ്ങളിലൂടെ പുറത്തുവന്നത് തന്റെ ആത്മകഥയുടെ ഭാഗങ്ങളല്ലെന്ന് ആവർത്തിച്ച് മുതിർന്ന സിപിഎം നേതാവ് ഇ.പി. ജയരാജൻ. ചേലക്കരയിലും വയനാട്ടിലും ഉപതിരഞ്ഞെടുപ്പ് നടക്കുന്ന ദിവസം തന്നെയുണ്ടായ ഈ വിവാദം ആസൂത്രിത ഗൂഢാലോചനയുടെ ഭാഗമാണെന്നും സംസ്ഥാന പോലീസ് മേധാവി ഷെയ്ഖ് ദർവേഷ് സാഹിബിനു നല്കിയ പരാതിയിൽ അദ്ദേഹം പറഞ്ഞു. e p jayarajan filed complaint to dgp

ആത്മകഥ ഇനിയും എഴുതി പൂർത്തിയാക്കിയിട്ടില്ല. അച്ചടിക്കാനോ പ്രസിദ്ധീകരിക്കാനോ ആരെയും ഏൽപ്പിച്ചിട്ടില്ല. മാധ്യമങ്ങളിൽ വന്നത് തെറ്റായ കാര്യങ്ങളാണ്. ആത്മകഥയുടെ പേരോ കവർ പേജോ പോലും ഇതുവരെ തീരുമാനിച്ചിട്ടില്ലെന്നും പരാതിയിലുണ്ട്. ഈ സാഹചര്യത്തിൽ ഗൂഢാലോചനക്കാർക്കെതിരെ കേസെടുത്ത് ഉചിതമായ അന്വേഷണം നടത്തണമെന്ന് അദ്ദേഹം പരാതിയിൽ ആവശ്യപ്പെടുന്നു. കേരളത്തിലെ ചാനലുകളും വലിയ വാർത്താ പ്രാധാന്യത്തോടെയാണ് ഇത് നൽകിയിരിക്കുന്നതെന്നും ഇ.പി ആരോപിച്ചു.

സംഭവത്തിൽ ഡിസി ബുക്‌സിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് വ്യക്തമാക്കിയതിന് പിന്നാലെയാണ് അദ്ദേഹം ഡിജിപിക്ക് പരാതി നൽകിയിരിക്കുന്നത്. ചില തത്പരകക്ഷികളുടെ ഗൂഢാലോചന ഇതിനു പിന്നിലുണ്ടെന്നും അതു കണ്ടുപിടിക്കണമെന്നും ജയരാജൻ പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

എന്നാൽ ഇതു സംബന്ധിച്ച് ഇ പി ജയരാജൻ ഡിജിപിക്ക് നൽകിയ പരാതിയിൽ ഡിസിയുടെ പേരില്ല എന്നതും ശ്രദ്ധേയമായ കാര്യമാണ്.

പ്രസിദ്ധീകരണത്തിനായി ഡി.സി ബുക്‌സും മാതൃഭൂമിയും ഉൾപ്പെടെ സമീപിച്ചിരുന്നുവെന്ന് ഇ.പി വ്യക്തമാക്കിയിരുന്നു. എഴുതിക്കഴിയട്ടെ എന്നാണ് മാതൃഭൂമിക്ക് മറുപടി നൽകിയത്. കാണിച്ചത് തെമ്മാടിത്തരമാണെന്നും ഇ.പി മാധ്യമങ്ങളോട് പറഞ്ഞു.

താൻ എഴുതിയത് വിശ്വസ്ഥനായ ഒരു മാധ്യമ പ്രവർത്തകന് എഡിറ്റ് ചെയ്യാൻ കൊടുത്തു, അദ്ദേഹം അത് പുറത്ത് വിടുമെന്ന് കരുതുന്നില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ബിജെപി നേതാവ് പ്രകാശ് ജാവഡേക്കറെ കണ്ടതും, ബിജെപിയിൽ ചേരാൻ ശോഭാ സുരേന്ദ്രനെ കണ്ടതും പാലക്കാട് എൽഡിഎഫ് സ്ഥാനാർഥിയായി മുൻ കോൺഗ്രസ് നേതാവ് പി സരിനെ സിപിഎം പരിഗണിച്ചതുമടക്കമുള്ളവയെക്കുറിച്ചുള്ള പരാമർശങ്ങളാണ് ഇപിയുടെ ആത്മകഥയെന്ന നിലയിൽ പ്രചരിക്കുന്ന പുസ്തകഭാഗങ്ങളിലുള്ളത്. പ്രകാശ് ജാവഡേക്കറിനെ കണ്ടത് ബിജെപിയിൽ ചേരാനുള്ള ചർച്ചയുടെ ഭാഗമാണെന്ന് വരുത്തിതീർത്തതിന് പിന്നിൽ ശോഭാ സുരേന്ദ്രനാണെന്നാണ് പുസ്തകത്തിൽ പറയുന്നത്.

കൂടാതെ എൽഡിഎഫ് കൺവീനർ സ്ഥാനം നഷ്ടപ്പെട്ടതിലല്ല, പാർട്ടി തന്നെ മനസ്സിലാക്കാത്തതിലാണ് പ്രയാസമെന്നും പുസ്തകത്തിൽ പരാമർശമുണ്ട്. കാര്യങ്ങൾ പാർട്ടിയെ ബോധ്യപ്പെടുത്തിയിരുന്നു. അന്തിമ തീരുമാനം വരേണ്ടണ്ടത് കേന്ദ്ര കമ്മിറ്റിയിലാണ്. പറയാനുള്ളത് കമ്മിറ്റിയെ അറിയിച്ചിട്ടുണ്ട്” തുടങ്ങിയ കാര്യങ്ങൾ ഉൾപ്പെട്ട പേജുകളാണ് ജയരാജന്റെതായി പുറത്തുവരുന്ന പുസ്‌കതത്തിൽ പറയുന്നത്. e p jayarajan filed complaint to dgp

content summary; e p jayarajan filed complaint to dgp on autobiography controversy

×