കെ റെയിൽ വരാനുള്ള സാധ്യയില്ലെന്നും താൻ നൽകിയ ബദൽ പ്രപ്പോസൽ മുഖ്യമന്ത്രിക്കും സർക്കാരിനും ബോധ്യമായിട്ടുണ്ടെന്നും ഇ ശ്രീധരൻ. ജനങ്ങളെ വലിയ രീതിയിൽ ബാധിക്കാതെ തീർക്കാവുന്ന പദ്ധതിയാണിതെന്നും ശ്രീധരൻ വ്യക്തമാക്കി. കേന്ദ്ര സർക്കാർ ഉറപ്പുനൽകുന്നതിൽ മാത്രമാണ് ഇക്കാര്യത്തിലെ ആശങ്കയെന്നും മാധ്യമങ്ങളോട് സംസാരിക്കവെ ശ്രീധരൻ പറഞ്ഞു.E Sreedharan proposed an alternative for K-Rail
കെ റെയിലിനെക്കാൾ വലിയ ഉപകാരപ്രദമായ ഒന്നാണ് താൻ സമർപ്പിച്ച പ്രപ്പോസലെന്നും, നാട്ടുകാർക്ക് ഇതുകൊണ്ട് ബുദ്ധിമുട്ടൊന്നുമുണ്ടാകില്ലെന്നും ശ്രീധരൻ പറഞ്ഞു. സംസ്ഥാന സർക്കാരിന്റെ പ്രൊജക്ട് അല്ലാത്തതിനാൽ റെയിൽവേ മന്ത്രാലയത്തിന്റെ അനുമതി ആവിശ്യമാണ്. എന്നാൽ മാത്രമെ കാര്യങ്ങൾ വേഗത്തിൽ നടക്കുകയും ഫണ്ടെത്തുകയും ചെയ്യുകയുള്ളു. എങ്കിലും കേന്ദ്ര സർക്കാരിന് പദ്ധതിയിൽ 49 ശതമാനം പങ്കുണ്ട്.
കെ റെയിലിന് കേന്ദ്ര സർക്കാർ അംഗീകാരം നൽകില്ല. അത് മാറ്റിവച്ചിട്ട് വേണം പുതിയ പദ്ധതി അവതരിപ്പിക്കാൻ. പാരിസ്ഥിതിക ആഘാതവും, ഏറ്റെടുക്കുന്ന ഭൂമിയുടെ അളവും കുറഞ്ഞ പദ്ധതിയാണ് ബദൽ പ്രപ്പോസൽ. അണ്ടർഗ്രൗണ്ടും എലിവേറ്റഡുമായ പാതയാണ് ഇതിൽ കൂടുതലും വരുന്നത്. ശ്രീധരൻ പറഞ്ഞു.
കേന്ദ്ര സർക്കാർ അംഗീകരിക്കുകയാണെങ്കിൽ വിശദമായ പ്രൊജക്ട് റിപ്പോർട്ട് തയ്യാറാക്കണം. ഡിഎംആർസിയെ കൊണ്ട് പദ്ധതി നടപ്പാക്കാനാണ് താൻ ആഗ്രഹിക്കുന്നത്, കാരണം ഇതിനുമുൻപ് അത്തരമൊരു പ്രൊജക്ട് അവർ പൂർത്തിയാക്കിയിട്ടുണ്ട്. അവരുടെ കയ്യിൽ ഡാറ്റകളെല്ലാം ഉണ്ടെന്നും ശ്രീധരൻ പറഞ്ഞു.
കെ റെയിലിന്റെ അടിസ്ഥാന പദ്ധതിയിൽ മാറ്റം വരുത്തണമെന്ന് ആവിശ്യപ്പെട്ട് കേന്ദ്രം കേരളത്തിന് മാസങ്ങൾക്ക് മുൻപ് കത്തയച്ചിരുന്നു. എന്നാൽ അത്തരത്തിൽ മാറ്റം സാധ്യമല്ലെന്നായിരുന്നു കേരളത്തിന്റെ പ്രതികരണം. അതിവേഗ തീവണ്ടികൾക്ക് പ്രത്യേക ലൈൻ തന്നെ വേണമെന്നും ഇതിനായി സ്റ്റാൻഡേർഡ് ഗേജ് തന്നെ വേണമെന്നും കേരളം നൽകിയ കത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. വന്ദേ ഭാരത് ട്രെയിൻ ഓടിക്കാൻ കഴിയും വിധം മാറ്റം വരുത്താൻ കഴിയില്ലെന്നും കെ റെയിൽ വിശദമാക്കിയിരുന്നു. റെയിൽവേ ഭൂമിയാണ് പ്രശ്നമെങ്കിൽ അലൈൻമെന്റിൽ മാറ്റം വരുത്താമെന്നും അന്ന് കെ റെയിൽ കത്തിൽ അറിയിച്ചിരുന്നു. അതേസമയം റെയിൽവെയുടെ ആ ബദൽ നിർദേശം തള്ളിക്കൊണ്ട് മെട്രോ മാനും ബിജെപി നേതാവുമായ ഇ ശ്രീധരനും രംഗത്ത് വന്നിരുന്നു. ബ്രോഡ്ഗേജ് പാതാ നിർദേശം അപ്രയോഗികമെന്നായിരുന്നു അന്ന് ശ്രീധരൻ എടുത്ത നിലപാട്.
സ്റ്റാൻഡേർഡ് ഗേജിൽ തന്നെ പ്രത്യേക പാത വേണമെന്ന നിലപാടിനൊപ്പമായിരുന്നു ഇ ശ്രീധരൻ. ശ്രീധരൻ റെയിൽവെ മന്ത്രി അശ്വിനി വൈഷ്ണവിന് അയച്ച കത്ത് റെയിൽവെ ബോർഡിൻറെ ബദൽ നിർദ്ദേശങ്ങൾ തള്ളിക്കൊണ്ടുള്ളതായിരുന്നു.
കെ റെയിസലിന് ഡിപിആർ (വിശദമായ പ്രൊജക്ട് റിപ്പോർട്ട്) തയ്യാറാക്കുന്നതിനും, ഇതേതുടർന്ന് ശ്രീധരനുമായി കൂടുതൽ ചർച്ചകൾ നടത്തുന്നതിനും വിശദാംശങ്ങൾ ശേഖരിക്കുന്നതിനുമായി മുഖ്യമന്ത്രി, ചീഫ് പ്രിൻസിപ്പൽ സെക്രട്ടറി കെ എം എബ്രഹാമിനെ പൊന്നാനിയിലേക്ക് അയക്കുകയും ചർച്ചകൾ നടത്തുകയും ചെയ്തിരുന്നു. അന്നത്തെ ചർച്ചയിലെ ശ്രീധരന്റെ നിർദേശങ്ങളിൽ മുഖ്യമന്ത്രി അനുകൂല നിലപാട് സ്വീകരിച്ചതായാണ് വിവരം.E Sreedharan proposed an alternative for K-Rail
content summary; E Sreedharan says there is no possibility of K-Rail and proposes an alternative