January 18, 2025 |

എ ജി നൂറാനി; കോടതി മുറിക്ക് പുറത്തും നീതിക്ക് വേണ്ടി നിർഭയം പോരാടിയ മഹാപ്രതിഭ

പ്രശസ്ത ഭരണഘടനാ വിദഗ്ധനും എഴുത്തുകാരനുമായ
നൂറാനി വിടവാങ്ങുമ്പോൾ

അ​ഭി​ഭാ​ഷ​ക​ൻ, നി​യ​മ​വി​ദ​ഗ്ധ​ൻ, എഴുത്തുകാരൻ, മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ൻ, ച​രി​ത്ര​കാ​ര​ൻ തു​ട​ങ്ങി കുറെയധികം വിശേഷണങ്ങൾ ഒരാളിൽ തന്നെ ചുരുക്കാൻ സാധിക്കുമെങ്കിൽ ആ മഹാപ്രതിഭയെ എ ജി നൂറാനി എന്ന് വിളിക്കാം. അബ്ദുൾ ഗഫൂർ അബ്ദുൽ മജീദ് നൂറാനി എന്ന എ ജി നൂറാനി വിടപറയുമ്പോൾ ഹിന്ദുത്വ വാദത്തോട് സന്ധിയില്ലാതെ കലഹിച്ചിരുന്ന ജനാധിപത്യവാദി കൂടിയാണ് ഓർമ്മയാകുന്നത്. അടിയന്തരാവസ്ഥ, കാശ്മീർ, ബാബറി മസ്ജിദ് എന്നിവയെക്കുറിച്ച് അദ്ദേഹത്തെ പോലെ നിർഭയമായി തുറന്ന് എഴുതിയവർ വിരളമാണ്. ഭരണഘടനാ നിയമങ്ങളെക്കുറിച്ചും കശ്മീരിലെയും ഇന്ത്യൻ മുസ്‌ലിംകളുടേയും പ്രശ്‌നങ്ങളെക്കുറിച്ചും അദ്ദേഹം നിരന്തരം പൊതുമധ്യത്തിൽ ഓർമപ്പെടുത്തി കൊണ്ടിരുന്നു. AG Noorani

”എഴുത്തിനെ ധീരതയോടും സത്യസന്ധതയോടും കൂടി മാത്രമേ അദ്ദേഹം സമീപിച്ചിട്ടുള്ളു. ആ ധാർമികതയുടെ തത്വങ്ങൾ അദ്ദേഹത്തിന്റെ ജീവിതത്തിലുടനീളം കാണാൻ സാധിക്കും. കശ്മീരിനെക്കുറിച്ചുള്ള തൻ്റെ പുസ്തകം ജയിൽ വാസത്തിലേക്ക് നയിച്ചപ്പോൾ പോലും അദ്ദേഹം ഭയപ്പെട്ടില്ല. ജനാധിപത്യത്തിന്റെ കറുത്ത നാളുകളിൽ നിർഭയം അടിയന്തരാവസ്ഥയെ കുറിച്ച് അദ്ദേഹം വാചാലനായി. അക്കാലത്ത് നൂറാനിക്ക് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾക്കെതിരെ ബോംബെ ബാറിലെ അഭിഭാഷകർ ഒറ്റകെട്ടായി അണിനിരന്നു. അദ്ദേഹത്തിന്റെ ശബ്ദം അന്നുയർന്നു കേൾക്കേണ്ടത് അത്യാവശ്യമാണെന്ന പൂർണ്ണ ബോധം അവർക്കുണ്ടായിരുന്നു. തൻ്റെ രചനകളിൽ ബാബറി മസ്ജിദ് പ്രശ്‌നത്തെ പരസ്യമായി അഭിസംബോധന ചെയ്തു കൊണ്ട് നൂറാനി മതേതരത്വത്തോട് തനിക്കുള്ള അഗാധമായ പ്രതിബദ്ധത ഉറക്കെ പറഞ്ഞു കൊണ്ടിരുന്നു. ” നൂറാനിയെ കുറിച്ച് ചോദിക്കുമ്പോൾ മുതിർന്ന അഭിഭാഷകൻ യൂസഫ് മുച്ചാല ഈ വിധം വാചാലനാകും.

നിരവധി വിഷയങ്ങളിൽ ആഴത്തിൽ ഗ്രാഹ്യമുണ്ടായിരുന്നു നൂറാനിക്ക്. രാമജന്മഭൂമി പ്രശ്നം, ഹൈദരാബാദ് ഇന്ത്യയിലേക്കുള്ള സംയോജനം, കശ്മീരിലെ നിയമ-രാഷ്ട്രീയ പ്രശ്നങ്ങൾ, ആർഎസ്എസ് തുടങ്ങിയവ അതിൽ ചിലതുമാത്രമാണ്. കശ്മീരിനെക്കുറിച്ചുള്ള പുസ്തകമായ ‘ദി കാശ്മീർ ഡിസ്പ്യൂട്ട് 1947-2012 ‘ 2013- ലാണ് പ്രസിദ്ധീകരിക്കുന്നത്. പ്രദേശത്തിൻ്റെ സങ്കീർണ്ണമായ ചരിത്രം വിശദമായി രേഖപ്പെടുത്തിയ ഈ പുസ്തകമാണ് ആർട്ടിക്കിൾ 370 റദ്ദാക്കിയതിനെ ചോദ്യം ചെയ്യുന്ന 2023-ലെ ഒരു കേസിൽ അനുബന്ധ വായനക്കായി സുപ്രിം കോടതിയിൽ ഹാജരാക്കിയിരുന്നത്.

2019 നവംബർ മുതൽ സുപ്രിം കോടതിയുടെ അയോധ്യ വിധിയെക്കുറിച്ചുള്ള ഒരു പുസ്തകത്തിൻ്റെ പണിപ്പുരയിലായിരുന്നു നൂറാനിയെന്ന് റിപ്പോർട്ടുകൾ ഉണ്ട്. പുസ്തകത്തിനായുള്ള പേപ്പറുകൾ തേടി നൂറാനി തങ്ങളെ വിളിക്കുമെന്ന് കേസിൽ ഉൾപ്പെട്ട അഭിഭാഷകർ അദ്ദേഹത്തെ അനുസമരിച്ചു കൊണ്ട് പറഞ്ഞു. 1930-ൽ മുംബൈയിൽ ജനിച്ചു വളർന്ന നൂറാനി നഗരത്തിലെ ഗവൺമെൻ്റ് ലോ കോളേജിൽ നിന്നാണ് നിയമം പഠിച്ചത്. ബോംബെ ഹൈക്കോടതിയിൽ അഭിഭാഷകനായ അദ്ദേഹം ഷെയ്ഖ് അബ്ദുള്ള, എൻ ടി രാമറാവു, ജെ ജയലളിത തുടങ്ങി ഒട്ടനവധി പ്രമുഖർക്ക് വേണ്ടി നിയമ പോരാട്ടത്തിൽ ഏർപ്പെട്ടിട്ടുണ്ടായിരുന്നു. കോടതി മുറിക്ക് പുറത്ത് നടത്തിയ പോരാട്ടങ്ങളാണ് അദ്ദേഹത്തെ കൂടുതൽ ജനകീയനാക്കിയത്.

നൂറാനിയെക്കുറിച്ചുള്ള വ്യക്തിപരമായ കഥകൾ പോലും തൻ്റെ ജോലിയോടുള്ള സമർപ്പണം എത്രമാത്രം ഉണ്ടെന്ന് തെളിയിക്കുന്നതായിരുന്നു. തന്റെ സ്ഥിരമായ ഇരിപ്പിടത്തിൽ ഇരുന്നുകൊണ്ട് മണിക്കൂറുകൾ അദ്ദേഹം എഴുത്തിന് വേണ്ടി മാറ്റിവയ്ക്കുമായിരുന്നു. കൈ കൊണ്ടുളള എഴുത്തായിരുന്നു അദ്ദേഹം എപ്പോഴും തെരഞ്ഞെടുത്തിരുന്നത്. ഇൻ്റർനെറ്റ് ഉപയോഗിക്കാതെ തൻ്റെ എല്ലാ ഗവേഷണങ്ങളും നടത്തി, തനിക്ക് താൽപ്പര്യമുള്ള വിഷയങ്ങളിൽ പത്ര കട്ടിങ്ങുകൾ തുടങ്ങിയവ ശ്രദ്ധാപൂർവ്വം സൂക്ഷിച്ചു വച്ചു. അദ്ദേഹത്തിൻ്റെ അടുത്ത സുഹൃത്തുക്കളിലൊരാളാണ് ഡൽഹി ബഹ്‌റിസണിൽ ജോലി ചെയ്തിരുന്ന മിഥിലേഷ്. മിഥിലേഷ് നൂറാനിക്ക് പുസ്തകങ്ങൾ നിർദേശിക്കുമായിരുന്നു. മുംബൈയിലേക്ക് അയയ്ക്കുകയും ചെയ്യും, നൂറാനി ഉടൻ തന്നെ ഒരു ചെക്ക് തിരികെ അയയ്ക്കുകയും ചെയ്യും.

Post Thumbnail
ബി.ജെ.പി ഭരണത്തിന്‍ കീഴില്‍ മുസ്ലീം വിദ്വേഷം തെക്കിനേക്കാള്‍ ഇരട്ടി വടക്ക്വായിക്കുക

എഐഎംഐഎം തലവനും ഹൈദരാബാദ് എംപിയുമായ അസദുദ്ദീൻ ഒവൈസി നൂറാനിയുടെ ഭക്ഷണത്തോടുള്ള ഇഷ്ടവും വിവിധ നഗരങ്ങളിൽ ചായ, പായ, സമൂസ, ബിരിയാണി എന്നിവ താൻ അദ്ദേഹത്തിന് നിർദേശിക്കാറുണ്ടെന്നും ഓർത്തെടുത്ത് പറയുന്നു. നൂറാനി ഒരിക്കലും സിവിലിയൻ അവാർഡുകളൊന്നും സ്വീകരിച്ചിട്ടില്ലെന്നും ചിത്രമെടുക്കാൻ പോലും അദ്ദേഹത്തെ അനുവദിച്ചില്ലെന്നും ഒവൈസി പരാമർശിച്ചു. ”അദ്ദേഹത്തെ അഭിമുഖം നടത്താൻ എന്നെ അനുവദിക്കണമെന്ന് ഒരിക്കൽ ഞാൻ അഭ്യർത്ഥിച്ചു, പക്ഷെ അഭിമുഖം നൽകാൻ തയ്യാറല്ലെന്നായിരുന്നില്ല,” ഒവൈസി ദി ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു.

Content summary; Eminent jurist, constitutional expert AG Noorani dies at 93 AG Noorani

Tags:

×