ആകാശം തെളിഞ്ഞ നീല നിറത്തിലായിരുന്നു. പശ്ചാത്തലത്തിൽ അമേരിക്കൻ പതാക അലയടിച്ചു കൊണ്ടിരുന്നു. തനിക്ക് നേരെ പാഞ്ഞു വന്ന ഒരു ബുള്ളറ്റ്, അയാളുടെ ചെവിയിലേക്ക് തുളഞ്ഞു കയറി. പരിഭ്രാന്തിപ്പെടുന്നതിന് പകരം മുൻ അമേരിക്കൻ പ്രിസിഡന്റ് ഡൊണാൾഡ് ട്രംപ് ആകാശത്തേക്ക് മുഷ്ടി ചുരുട്ടി. ഫ്രെയ്മിൽ അയാളെ പൊതിഞ്ഞു നിൽക്കുന്ന സുരക്ഷ ഉദ്യോഗസ്ഥരുടെ മുഖം വ്യക്തമായായി കാണാമായിരുന്നു. ട്രംപിൻ്റെ ചെവിയിൽ നിന്ന് അദ്ദേഹത്തിന്റെ കവിളിലേക്ക് രക്തം ഒഴുകുന്നുണ്ടായിരുന്നു. മുൻ അമേരിക്കൻ പ്രിസിഡന്റും സ്ഥാനാർത്ഥിയുമായ ഡൊണാൾഡ് ട്രംപിന് കഴിഞ്ഞ ആഴ്ച്ചയാണ് വെടിയേറ്റത്. സംഭവത്തിന്റേതായി ഏറ്റവും കൂടുതൽ ശ്രദ്ധിക്കപ്പെട്ട ചിത്രം മുകളിൽ വിവരിച്ച ആ ഫ്രെയിം ആണ്.Evan Vucci photographer Trump shot
അസോസിയേറ്റഡ് പ്രസിൻ്റെ ചീഫ് വാഷിംഗ്ടൺ ഫോട്ടോഗ്രാഫറായ ഇവാൻ വുച്ചിയുടെ ക്യാമറയിലാണ് ആ രംഗം പതിഞ്ഞത്. സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചത് മുതൽ കൃത്യമായി പറഞ്ഞാൽ എട്ട് വർഷം മുൻപാണ് അദ്ദേഹം ട്രംപിന് നേരെ തന്റെ ക്യാമറ ആദ്യമായി തിരിക്കുന്നത്. ജോർജ്ജ് ഫ്ലോയിഡിൻ്റെ മരണത്തെ തുടർന്നുള്ള പ്രതിഷേധങ്ങളുടെ ഫോട്ടോയ്ക്ക് 2020 ൽ പുലിറ്റ്‌സർ സമ്മാനം നേടുകയും ചെയ്തിരുന്നു. ” ഒരു വെടിയൊച്ച ഞാൻ കേട്ടിരുന്നു. സുരക്ഷ ഉദ്യോഗസ്ഥർ ട്രംപിനെ മറയ്ക്കാൻ ശ്രമിച്ചപ്പോൾ ഞാൻ സ്റ്റേജിലേക്ക് ഓടി. സ്റ്റേജിൻ്റെ മുന്നിലേക്കും വശത്തേക്കും നീങ്ങി, എനിക്ക് കഴിയുന്നതെല്ലാം ഞാൻ ഫോട്ടോയെടുക്കാൻ തുടങ്ങി, ”ഞായറാഴ്ച പെൻസിൽവാനിയയിലേതുപോലുള്ള നൂറുകണക്കിന് റാലികൾ താൻ കവർ ചെയ്തിട്ടുണ്ടെന്നും ഇവാൻ വുച്ചി ഗാർഡിയനോട് പറയുന്നു.
അദ്ദേഹത്തിന് വെടിയേറ്റതിന് പിന്നാലെ കൂടുതൽ സുരക്ഷ ഉദ്യോഗസ്ഥർ പാഞ്ഞെത്തി. അപ്പോഴേക്കും എനിക്ക് തീരുമാനം എടുക്കേണ്ടി വന്നു. അടുത്തത് എന്താണ്? അദ്ദേഹത്തെ എങ്ങോട്ട് കൊണ്ടുപോകുന്നു, ഞാൻ എവിടെയായിരിക്കണം നിൽക്കേണ്ടത്, എന്ത് സംഭവിക്കും? ഈ ജോലിയെ സംബന്ധിച്ച് എല്ലാം തയ്യാറെടുപ്പിന്റേതാണ്. ” അദ്ദേഹം പറയുന്നു. സ്റ്റേജിൻ്റെ മറുവശത്തായിരിക്കും, ട്രംപിൻ്റെ എസ്‌യുവിയിലേക്കുള്ള ഏറ്റവും വേഗതയേറിയ വഴി. അതിനാൽ, അദ്ദേഹം സ്റ്റേജിന് സമീപമുള്ള കോണിപ്പടിയിൽ നിലയുറപ്പിക്കുകയായിരുന്നു.
“ട്രംപിനെ മറച്ചുപിടിക്കാനാണ് ഉദ്യോഗസ്ഥർ ശ്രമിച്ചു കൊണ്ടിരുന്നത്. ട്രംപ് എഴുന്നേറ്റപ്പോഴും, ഏജൻ്റുമാർ അദ്ദേഹത്തെ മറക്കാനായി പരിശ്രമിക്കുന്നുണ്ട്. വുച്ചി പറയുന്നു. ഏജൻ്റുമാർ വളഞ്ഞപ്പോൾ, ആദ്യം തൻ്റെ ഷൂസ് എടുക്കാൻ ട്രംപ് ആവശ്യപ്പെട്ടു. അദ്ദേഹം അവരെ തടയുന്നുണ്ട് ദയവായി കാത്തിരിക്കൂ. അദ്ദേഹം തന്റെ തല മുടിയിൽ തൊട്ടത്തിന് ശേഷം ഉദ്യോഗസ്ഥർ ഉണ്ടാക്കിയെടുത്ത മറവിലൂടെ തന്റെ വലതു കൈയുടെ, മുഷ്ടി ഉയർത്തി പോരാടു എന്ന് ഉറക്കെ വിളിച്ചു പറഞ്ഞു കൊണ്ടിരിന്നു.
ട്രംപ് മുഷ്ടി ഉയർത്തിയപ്പോൾ താൻ ആശ്ചര്യപ്പെട്ടുവെന്ന് എന്ന് വുച്ചി പറയുന്നു. ഒരു കാര്യം മാത്രമേ അദ്ദേഹത്തിൻ്റെ മനസ്സിൽ ഓടിക്കൊണ്ടിരുന്നുള്ളൂ. ക്യാമറ എപ്പോൾ എങ്ങനെ എങ്ങോട്ട് തിരിക്കണമെന്ന് മാത്രം. ട്രംപിനെ എസ്‌യു- വിയിൽ സംഭവ സ്ഥലത്ത് നിന്ന് മാറ്റിയപ്പോൾ, വുച്ചിയെയും മറ്റ് ഫോട്ടോഗ്രാഫർമാരെയും മറ്റൊരിടത്തേക്ക് ഉദ്യോഗസ്ഥർ കൊണ്ടുപോയി. അവർക്ക് ഫോൺ സിഗ്നൽ ലഭിച്ചിരുന്നില്ല, ഇതോടെ ഏകദേശം 45 മിനിറ്റുകൾക്ക് ശേഷമാണ് വുച്ചി സോഷ്യൽ മീഡിയയിൽ ചിത്രം ആദ്യമായി കാണുന്നത്. അതിന് മുൻപ് തന്നെ ഹോട്ട്സ്പോട്ട് വഴി ചിത്രങ്ങൾ എഡിറ്റർക്ക് അദ്ദേഹം അയച്ചിരുന്നു.
“തീവ്രമായ വാർത്താ നിമിഷങ്ങളിൽ എടുത്ത ചില ഫോട്ടോകൾ ആളുകളെ പിടിച്ചു നിർത്തുകയും ആകർഷിക്കുകയും ചെയ്യുന്നതിനൊപ്പം ചിന്തിക്കാനും പ്രേരിപ്പിക്കുന്നു. അതിലൊന്നായിരുന്നു അത്,” ഗാർഡിയൻ ഓസ്‌ട്രേലിയയുടെ ഫോട്ടോ എഡിറ്ററായ കാർലി എർൾ പറയുന്നു. ബ്രേക്കിംഗ് ന്യൂസ് കവർ ചെയ്യുന്ന ഫോട്ടോഗ്രാഫർമാർ എപ്പോഴാണ് തങ്ങൾ മികച്ച ഫോട്ടോ എടുത്തതെന്ന് പലപ്പോഴും അറിഞ്ഞിരിക്കില്ല. പക്ഷേ ഒരു എഡിറ്റർ എന്ന നിലയിൽ അത് കാണുമ്പോൾ തോന്നുന്നത് “ജാക്ക്പോട്ട്” എന്നാണ്. വുച്ചിയുടെ ഫോട്ടോ, കാഴ്ചക്കാരൻ്റെ കണ്ണുകളെ നയിക്കുന്നതിനെക്കുറിച്ചാണ് പറയുന്നത്.
ട്രംപും അയാൾക്ക് ചുറ്റുമുള്ള ആൾക്കൂട്ടവും ഉൾപ്പെടുന്ന ആ ഫ്രെയിം ഏതാണ്ട് ഒരു ചുഴി പോലെ കാഴ്ചക്കാരെ ആകർഷിക്കും. ആളുകൾ ശ്രദ്ധിക്കുന്നത് ട്രംപിൻ്റെ മുഖമായിരിക്കും, പക്ഷേ അദ്ദേഹത്തിന് ചുറ്റുമുള്ള പ്രവർത്തനം അതിനെ ഫ്രെയിം ചെയ്യുന്നു,” കാർലി എർൾ പറയുന്നു. “കോമ്പോസിഷൻ വളരെ മികച്ചതാണ്” എന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു. ഫോട്ടോയിലെ ഫീൽഡിൻ്റെ ആഴം എല്ലാ മുഖങ്ങളെയും വളരെ വ്യക്തമാക്കുന്നു. അത് സന്ദർഭത്തിന്റെ ഭീകരത എടുത്തുകാണിക്കുകയാണ്.
അറ്റ്ലാൻ്റിക് ഇതിനെ “യുഎസ് ഫോട്ടോഗ്രാഫിക് ചരിത്രത്തിലെ മഹത്തായ നിമിഷങ്ങളിൽ ഒന്നാണെന്ന്” വിശേഷിപ്പിച്ചു, അതേസമയം ന്യൂയോർക്ക് ടൈംസിൻ്റെ മുതിർന്ന പത്രപ്രവർത്തകൻ പറയുന്നത്, “ഫോട്ടോ ജേർണലിസത്തിൻ്റെ പരകോടിയാണിത്. ചരിത്രപരമായ ബ്രേക്കിംഗ് ന്യൂസിൻ്റെ തികച്ചും ഫ്രെയിം ചെയ്തതും രചിക്കപ്പെട്ടതുമായ ചിത്രം.” എന്നാണ്.
രാഷ്ട്രീയത്തിൽ, “വിചിത്രമായ എന്തെങ്കിലും ഏത് നിമിഷവും സംഭവിക്കാം” എന്ന് വുച്ചി പറയുന്നു. എന്നാൽ ഒരുപാട് ആവർത്തനങ്ങളും ഉണ്ട്. “എല്ലാ ദിവസവും ഏതാണ്ട് ഒരുപോലെയാണ്: ഒരു പ്രഭാഷകൻ, ഒരു രാഷ്ട്രീയക്കാരൻ ഇപ്പോഴും സംസാരിച്ചു കൊണ്ടിരിക്കുന്നു.” അതിനാൽ കാര്യങ്ങൾ വ്യത്യസ്തമായി കാണാനാണ് ഞാൻ പരിശ്രമിക്കുന്നത്. ഇറാഖിലെയും അഫ്ഗാനിസ്ഥാനിലെയും യുദ്ധങ്ങളും ട്രംപിൻ്റെയും ബെെഡൻ്റെയും ചിത്രങ്ങൾ വുച്ചി കവർ ചെയ്തിട്ടുണ്ട്. തൻ്റെ ആയിരക്കണക്കിന്, ചിത്രങ്ങളിൽ ഏതാണ് ഏറ്റവും മികച്ചത് എന്ന ചോദ്യത്തിന് അയാൾ പുഞ്ചിരിയോടെ പറഞ്ഞു. സന്ദേഹമില്ല അടുത്ത ചിത്രം തന്നെ അദ്ദേഹം പറയുന്നു.Evan Vucci photographer Trump shot
Content summary; Evan Vucci, the man behind the famous photograph of the Trump rally shooting.