June 14, 2026 |
Share on

ആണും പെണ്ണും മുട്ടിയുരുമ്മി ഇരിക്കേണ്ടെന്ന് അബ്ദു റബ്ബ്‌

അഴിമുഖം പ്രതിനിധിആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒന്നിച്ചിരിക്കരുതെന്നു വിദ്യാഭ്യാസമന്ത്രി അബ്ദു റബ്ബ് അഭിപ്രായപ്പെട്ടു. ഫറൂഖ് കോളേജ് വിഷയത്തിലാണ് മന്ത്രിയുടെ വിവാദ പ്രതികരണം. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും  മുട്ടിയുരുമ്മി ഇരിക്കുന്നതിനോട് തനിക്കു യോജിപ്പില്ല എന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ഒന്നിച്ചിരുത്താത്തത് വിവേചനം അല്ലെന്നും മന്ത്രി പറഞ്ഞു.കേരളത്തില്‍ ഒരിടത്തും വിദ്യാര്‍ഥികള്‍ ഒരുമിച്ചിരിക്കുന്നതായി അറിയില്ലെന്നും മന്ത്രി പറഞ്ഞു. മാനേജ്മെന്റും അധ്യാപകരും സമ്മതിച്ചാല്‍ വിദ്യാര്‍ഥികള്‍ ഒരുമിച്ചിരിക്കട്ടെയെന്നും റബ്ബ് അഭിപ്രായപ്പെട്ടു. അധ്യാപകരെ പുറത്താക്കുന്നത് ആദ്യത്തെ സംഭവമല്ലെന്നും പരാതി കിട്ടിയാല്‍ പരിശോധിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ഫറൂഖ് കോളേജില്‍ നിന്നും ഈ വിഷയത്തില്‍ […]

അഴിമുഖം പ്രതിനിധി

ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒന്നിച്ചിരിക്കരുതെന്നു വിദ്യാഭ്യാസമന്ത്രി അബ്ദു റബ്ബ് അഭിപ്രായപ്പെട്ടു. ഫറൂഖ് കോളേജ് വിഷയത്തിലാണ് മന്ത്രിയുടെ വിവാദ പ്രതികരണം. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും  മുട്ടിയുരുമ്മി ഇരിക്കുന്നതിനോട് തനിക്കു യോജിപ്പില്ല എന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ഒന്നിച്ചിരുത്താത്തത് വിവേചനം അല്ലെന്നും മന്ത്രി പറഞ്ഞു.കേരളത്തില്‍ ഒരിടത്തും വിദ്യാര്‍ഥികള്‍ ഒരുമിച്ചിരിക്കുന്നതായി അറിയില്ലെന്നും മന്ത്രി പറഞ്ഞു. മാനേജ്മെന്റും അധ്യാപകരും സമ്മതിച്ചാല്‍ വിദ്യാര്‍ഥികള്‍ ഒരുമിച്ചിരിക്കട്ടെയെന്നും റബ്ബ് അഭിപ്രായപ്പെട്ടു.

അധ്യാപകരെ പുറത്താക്കുന്നത് ആദ്യത്തെ സംഭവമല്ലെന്നും പരാതി കിട്ടിയാല്‍ പരിശോധിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ഫറൂഖ് കോളേജില്‍ നിന്നും ഈ വിഷയത്തില്‍ തനിക്കു പരാതികളൊന്നും ലഭിച്ചിട്ടില്ല എന്നും വിദ്യാഭ്യാസമന്ത്രി വ്യക്തമാക്കി.

 

Tags:

Leave a Reply

Your email address will not be published. Required fields are marked *

×