ഒരു ക്രിക്കറ്റ് ബാറ്റ്‌സ്മാന്റെ പ്രധാന ആയുധം ബാറ്റ് തന്നെ. അത് മറന്നാല്‍ പിന്നെ എന്ത്? കളിക്കാന്‍ ഹെല്‍മെറ്റിട്ടു, ഗ്ലൗസണിഞ്ഞു, പാഡും മറ്റു സുരക്ഷാ ഉപകരണങ്ങളും അണിഞ്ഞു പക്ഷെ കക്ഷി ഗ്രൗണ്ടില്‍ എത്തിയപ്പോഴാണ് ബാറ്റ് എടുത്തില്ല എന്ന കാര്യം ഓര്‍ത്തത്. സംഭവം ഏതായാലും ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.
ഓസ്ട്രേലിയയിലെ പ്രാദേശിക ലീഗ് മത്സരങ്ങള്‍ നടക്കുന്ന ഷഫീല്‍ഡ് ഷീല്‍ഡില്‍ വിക്ടോറിയയും വെസ്റ്റേണ്‍ ഓസ്ട്രേലിയയും തമ്മിലുള്ള മത്സരത്തിനിടെയാണ് ബാറ്റ്‌സ്മാന്‍ ബാറ്റ് മറന്ന സംഭവമുണ്ടായത്. വിക്ടോറിയ ക്ലബിന്റെ താരം ഫവദ് അഹമ്മദാണ് ബാറ്റ് മറന്ന് ഗ്രൗണ്ടില്‍ എത്തിയത്.
This is absolute GOLD from Fawad Ahmed! And his reaction is priceless #SheffieldShield #VICvWA @bushrangers @bachaji23 pic.twitter.com/gVy98zxdcz
— cricket.com.au (@CricketAus) March 9, 2017
ബാറ്റെടുത്തിട്ടില്ലെന്ന കാര്യം ഓര്‍ത്ത് തിരിച്ച് പവലിയനിലേക്ക് നടന്നു വന്ന താരത്തിന് സഹകളിക്കാരന്‍ തന്നെ ബാറ്റ് എത്തിച്ചുകൊടുത്തു. ബാറ്റ് മറന്നത്തിന്റെ ജാള്യതയിലായിരിക്കാം ഫഹദ് ഏഴ് പന്തുകള്‍ മാത്രം നേരിട്ട് റണ്‍ ഒന്നുമെടുക്കാതെയാണ് മടങ്ങിയത്.