June 04, 2026 |
Share on

‘സൗമ്യമായ ഭാഷയിൽ സ്‌നേഹം നിറച്ചുവച്ച് ലോഹി അത് പറയുമ്പോൾ ഞാൻ പതിയെ നോർമലാകും’; ലോ​ഹി​തദാ​സ് ​തനിക്കൊരു ​അ​ഭ​യ​കേ​ന്ദ്ര​മാ​യി​രുന്നു

‘സിനിമയിലെ മുഴുവൻ പുരുഷന്മാരും എന്റെ മകളെ വഴിതെറ്റിക്കാൻ നടക്കുന്നവരാണ് എന്ന ചിന്തയോടെ ജീവിക്കുന്ന അപ്പയ്ക്ക് പോലും ലോഹിയെ വലിയ കാര്യമായിരുന്നു’

അമരം, ദേവാസുരം, പാഥേയം, ഏകലവ്യൻ, പൊന്നുച്ചാമി, അദ്വൈതം, ആറാം തമ്പുരാൻ എന്നിങ്ങനെ ഒരുപിടി മികച്ച കഥാപാത്രങ്ങളിലൂടെ ശ്രദ്ധേയമായ നടിയാണ് ചിത്ര. ഇപ്പോൾ സംവിധായകൻ ലോഹിതദാസിനെ കുറിച്ച് ഓർമ്മകൾ പങ്കുവയ്‌ക്കുകയാണ് ചിത്ര.

പിറക്കാതെ സഹോദരന്റെ സ്ഥാനമായിരുന്നു ലോഹിക്ക് തന്റെ ജീവിതത്തിൽ എന്നും .അമ്മയുടെ മരണവും അനിയത്തിയുടെ വിവാഹവും തീർത്തും ഏകാന്തയാക്കി മാറ്റിയ കാലത്ത് ലോഹിതദാസ് തനിക്കൊരു അഭയകേന്ദ്രമായിമാറിയിരുന്നു എന്നും പറയുകയാണ് ചിത്ര. കേരളകൗമുദി ആഴ്‌ചപ്പതിപ്പിന് നൽകിയ അഭിമുഖത്തിലാണ് ചിത്ര ലോഹിതദാസനെ കുറിച്ച് മനസ്സ് തുറന്നത്.

‘ചിത്തൂ…ലോഹിയുടെ വിളി ഇപ്പോഴും കാതിൽ മുഴങ്ങുന്നു. സ്‌നേഹത്തിന്റെ മന്ത്രം കാതിൽ മുഴങ്ങുന്നു. സ്‌നേഹത്തിന്റെ മന്ത്രച്ചരട് ജപിച്ചുകെട്ടിയാണ് ലോഹിതദാസ് ഓരോ വാക്കും പുറത്തുവിടുക. അവ ലഭിക്കുമ്പോൾ അളവറ്റ ആത്മവിശ്വാസവും കൂടെ ആളുണ്ടെന്ന സുരക്ഷിതത്വബോധവും ഉള്ളിലാളും “. പിറക്കാതെ പോയ സഹോദരന്റെ സ്ഥാനമായിരുന്നു ലോഹിക്ക് എന്റെ ജീവിതത്തിൽ. സിനിമയിലെ മുഴുവൻ പുരുഷന്മാരും എന്റെ മകളെ വഴിതെറ്റിക്കാൻ നടക്കുന്നവരാണ് എന്ന ചിന്തയോടെ ജീവിക്കുന്ന അപ്പയ്ക്ക് പോലും ലോഹിയെ വലിയ കാര്യമായിരുന്നു’- ചിത്ര പറയുന്നു

‘അമ്മയുടെ മരണവും അനിയത്തിയുടെ വിവാഹവും തീർത്തും ഏകാന്തയാക്കി മാറ്റിയ കാലത്ത് ലോഹിതദാസ് എനിക്കൊരു അഭയകേന്ദ്രമായിരുന്നു. അച്ഛന്റെ സ്വഭാവം നാൾക്കുനാൾ കടുത്തുവന്നു. ലൊക്കേഷനിലും വീട്ടിലും ഇടംവലം തിരിയാൻ സമ്മതിക്കില്ല. വീട്ടിലെ ലാന്റ് ഫോൺ തൊടാൻ പോലും അവകാശമുണ്ടായിരുന്നില്ല. സ്‌ക്രി്ര്രപ് കേൾക്കുന്നതിന്റെയും ജോലിയുടെയും തിരക്കിനിടയിൽ മകളെ പരിഗണിക്കുന്നതിൽ അദ്ദേഹത്തിന് വീഴ്ച വരുകയും ചെയ്തു. ഭ്രാന്ത് പിടിക്കുമെന്ന് തോന്നുന്ന നേരങ്ങളിൽ ഞാൻ ലോഹിയെ വിളിക്കും

അച്ഛന്റെ സ്‌നേഹമില്ലായ്മയും ഒറ്റപ്പെട്ട ജീവിതത്തിന്റെ കടും കയ്പും ഇടയ്ക്കിടെ ഉള്ളിലുണരുന്ന മരണചിന്തയും പങ്കുവയ്ക്കുമ്പോൾ ലോഹി സ്ഥിരം പറയുന്ന ഒരു വാചകമുണ്ട്. ചിത്തൂ അച്ഛന്റേത് സ്‌നേഹക്കുറവല്ല, സ്‌നേഹക്കൂടുതലാണ് എന്ന് ഒരിക്കൽ നീ മനസിലാക്കും. സൗമ്യമായ ഭാഷയിൽ സ്‌നേഹം നിറച്ചുവച്ച് ലോഹി അത് പറയുമ്പോൾ ഞാൻ പതിയെ നോർമലാകും. പക്ഷേ ഒരാഴ്ച കഴിഞ്ഞ് വീണ്ടും അദ്ദേഹത്തെ വിളിച്ച് പരാതിപ്പെട്ടി തുറക്കുകയും ചെയ്യും. മലയാളത്തിലെ നമ്പർ വൺ എഴുത്തുകാരനെയാണ് വിളിച്ച് ബുദ്ധിമുട്ടിക്കുന്നത് എന്നൊന്നും ചിന്തിക്കാനുള്ള പക്വത അന്നില്ലായിരുന്നു’ -ചിത്ര പറയുന്നു

Leave a Reply

Your email address will not be published. Required fields are marked *

×