July 12, 2026 |
Share on

പ്രതിഷേധങ്ങള്‍ക്കൊടുവില്‍ പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ നിയമനാഭിമുഖം മാറ്റിവച്ചു

ഒടുവില്‍ പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് വിദ്യാര്‍ത്ഥികളുടെയും സാംസ്‌കാരിക ലോകത്തിന്റെയും പ്രതിഷേധങ്ങള്‍ക്ക് താല്‍ക്കാലിക വിജയം. മഹാഭാരതം സീരിയല്‍ താരം ഗജേന്ദ്ര ചൗഹാനെ ഇന്‍സ്റ്റിറ്റ്യൂട്ട് ചെയര്‍മാനായി നിയമച്ചതിനെതിരായ ശക്തമായ പ്രതിഷേധം നടക്കുന്ന സാഹചര്യത്തില്‍, നാളെ നടത്താനിരുന്ന പുതിയ ഡയറക്ടര്‍ സ്ഥാനത്തേക്കുള്ള അഭിമുഖം മാറ്റി വയ്ക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ചൗഹാന്റെ നിയമനത്തിനെതിരായി കഴിഞ്ഞ 30 ദിവസങ്ങളായി ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദ്യാര്‍ത്ഥികള്‍ സമരത്തിലാണ്. ചൗഹാന്‍ എടുക്കുന്ന ഒരു നയതീരുമാനവും അംഗീകരിക്കില്ലെന്ന് വിദ്യാര്‍ത്ഥികള്‍ അസന്നിഗ്ധമായി വ്യക്തമാക്കിയിട്ടുണ്ട്. ഇതിനിടെ വിദ്യാര്‍ത്ഥികള്‍ക്ക് സിനിമ, സാംസ്‌കാരിക ലോകങ്ങളില്‍ നിന്നുള്ള പിന്തുണ ഏറിവരികയാണ്. […]

ഒടുവില്‍ പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് വിദ്യാര്‍ത്ഥികളുടെയും സാംസ്‌കാരിക ലോകത്തിന്റെയും പ്രതിഷേധങ്ങള്‍ക്ക് താല്‍ക്കാലിക വിജയം. മഹാഭാരതം സീരിയല്‍ താരം ഗജേന്ദ്ര ചൗഹാനെ ഇന്‍സ്റ്റിറ്റ്യൂട്ട് ചെയര്‍മാനായി നിയമച്ചതിനെതിരായ ശക്തമായ പ്രതിഷേധം നടക്കുന്ന സാഹചര്യത്തില്‍, നാളെ നടത്താനിരുന്ന പുതിയ ഡയറക്ടര്‍ സ്ഥാനത്തേക്കുള്ള അഭിമുഖം മാറ്റി വയ്ക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ചൗഹാന്റെ നിയമനത്തിനെതിരായി കഴിഞ്ഞ 30 ദിവസങ്ങളായി ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദ്യാര്‍ത്ഥികള്‍ സമരത്തിലാണ്.

ചൗഹാന്‍ എടുക്കുന്ന ഒരു നയതീരുമാനവും അംഗീകരിക്കില്ലെന്ന് വിദ്യാര്‍ത്ഥികള്‍ അസന്നിഗ്ധമായി വ്യക്തമാക്കിയിട്ടുണ്ട്. ഇതിനിടെ വിദ്യാര്‍ത്ഥികള്‍ക്ക് സിനിമ, സാംസ്‌കാരിക ലോകങ്ങളില്‍ നിന്നുള്ള പിന്തുണ ഏറിവരികയാണ്. ചൗഹാന്റെ നിയമനം അനാരോഗ്യകരമാണെന്ന് പ്രമുഖ സംവിധായകന്‍ സുധീര്‍ മിശ്ര എന്‍ഡിടിവിയോട് പറഞ്ഞു. നൈജീരിയയിലും ബുര്‍ക്കിനോ ഫാസയിലും മറ്റും സിനിമ നിലനില്‍ക്കുന്നുണ്ടോ എന്നു പോലും അറിയാത്ത ആളാണ് പുതിയ ഡയറക്ടര്‍ എന്ന് മിശ്ര കളിയാക്കി.

നിലവിലെ ഡയറക്ടര്‍ ഡിജെ നരൈന്റെ കാലാവധി ഈ മാസം 18ന് അവസാനിക്കുന്നതിനെ തുടര്‍ന്നാണ് പുതിയ ഡയറക്ടറെ കണ്ടെത്തുന്നതിനായി ഗജേന്ദ്ര ചൗഹാന്‍ അദ്ധ്യക്ഷനായിട്ടുള്ള പാനല്‍ നാളെ അഭിമുഖം നടത്താന്‍ തീരുമാനിച്ചിരുന്നത്. ഏതായാലും സമരത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് താല്‍ക്കാലിക വിജയം നേടാനായിരിക്കുകയാണ്.

Tags:

Leave a Reply

Your email address will not be published. Required fields are marked *

×