July 16, 2026 |
Share on

ഹാരി രാജകുമാരനും മെഗാന്‍ മാര്‍ക്കിളും തമ്മിലുളള വിവാഹം നിശ്ചയിച്ചു

ഇരുവരും തമ്മിലുളള സുഹൃദ്ബന്ധം ബ്രിട്ടീഷ് മാധ്യമങ്ങളുടെ നിരന്തര ചര്‍ച്ചയായിരുന്നു. വാര്‍ത്തകളില്‍ വംശീയ ധ്വനി ഉണ്ടായിരുന്നത് ഏറെ വിവാദങ്ങളുണ്ടാക്കി. മാര്‍ക്കിളിന്റെ അമ്മ കറുപ്പ് വംശജയാണെന്നുവരെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. മാര്‍ക്കിളിന്റെ പിതാവ് വെളുപ്പും അമ്മ കറുപ്പുമാണെന്നായിരുന്നു വാര്‍ത്തകള്‍

ബ്രീട്ടീഷ് ടാബ്ലോയിഡുകളുടെ സ്ഥിരം ശ്രദ്ധാകേന്ദ്രമായ  ഹാരി രാജകുമാരനും അദ്ദേഹത്തിന്റെ പെണ്‍സുഹ്രുത്തും പ്രമുഖ അമേരിക്കന്‍ നടി മെഗാന്‍ മാര്‍ക്കിളും തമ്മിലുളള വിവാഹമുറപ്പിച്ചു. ഹാരിക്ക് 33 വയസ്സും മെഗാന്‍ മാര്‍ക്കിളിന് 36 വയസ്സുമാണ്‌. അടുത്ത വസന്തത്തില്‍ വിവാഹമുണ്ടാകുമെന്ന കൊട്ടാരവൃത്തങ്ങള്‍ അറിയിച്ചു.

ഇരുവരും തമ്മിലുളള സുഹൃദ്ബന്ധം ബ്രിട്ടീഷ് മാധ്യമങ്ങളുടെ നിരന്തര ചര്‍ച്ചയായിരുന്നു. വാര്‍ത്തകളില്‍ വംശീയ ധ്വനി ഉണ്ടായിരുന്നത് ഏറെ വിവാദങ്ങളുണ്ടാക്കി. മാര്‍ക്കിളിന്റെ അമ്മ കറുപ്പ് വംശജയാണെന്നുവരെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. മാര്‍ക്കിളിന്റെ പിതാവ് വെളുപ്പും അമ്മ കറുപ്പുമാണെന്നായിരുന്നു വാര്‍ത്തകള്‍.

രാജകുമാരന്റെ പ്രതിഛായ അടുത്തിടെ മാറിയതായി ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. ഒരു പാര്‍ട്ടിയില്‍ നാസി വേഷമണിഞ്ഞത് കാരണം വര്‍ഷങ്ങള്‍ക്ക് മുമ്പ് ഹാരിക്ക് ചില പ്രയാസങ്ങള്‍ നേരിടേണ്ടിവന്നു. എന്നാലും, അദ്ദേഹം മനോരോഗ സംബന്ധിച്ച് ബോധവല്‍ക്കരണത്തിനുവേണ്ടി ശക്തമായി വാദിച്ചുവരികയായിരുന്നു. അമ്മ ഡയാന രാജകുമാരിയുടെ മരണം ഹാരിയെ വലിയ മാനസിക പ്രയാസത്തിലേക്ക് തളളിവിട്ടിരുന്നതായും റിപ്പോര്‍ട്ടുണ്ട്്.

എച് ഐ വി ടെസറ്റ് നടത്തേണ്ടതിന്റെ പ്രധാന്യം ജനങ്ങള്‍ക്കിടയില്‍ ബോധവല്‍ക്കരണം നടത്തുന്നതിനായി തന്റെ ഫേസ്ബുക്ക് പേജില്‍ ഹാരി ലൈവായി ടെസറ്റ് നടത്തിയിരുന്നു. അഞ്ചാമത്തെ കിരീടാവകാശിയായ ഹാരി അഫ്ഗാനിസ്ഥാനില്‍ ബ്രിട്ടീഷ് സേനയില്‍ സജീവമായി സേവനം അനുഷ്ടിച്ചിട്ടുണ്ട്. അവിടെ ആയുധ ഉദ്യോഗസ്ഥനും അപ്പാച്ചെ ഹെലികോപറ്ററിന്റെ സഹ പൈലറ്റുമായിരുന്നു.

നാടക പരിപാടിയായ ‘സ്യൂട്‌സ്’ സയന്‍സ് ഫിക്ഷന്‍ ആയ ‘ഫ്രിഞ്ച്’ പരമ്പരയിലൂടെ ശ്രദ്ധേയമായ നടിയാണ് മാര്‍ക്കിള്‍. സന്നദ്ധപ്രവര്‍ത്തനങ്ങള്‍ക്ക് പ്രശസ്തയാണ് മാര്‍ക്കിളും. കാനഡയിലെ വേള്‍ഡ് വിഷ്യന്‍ ഗ്ലോബല്‍ അമ്പാസിഡറാണ് മാര്‍ക്കിള്‍. ലിംഗസമത്വത്തിനും സ്ത്രീശാക്തീകരണത്തിനുവേണ്ടി സജീവമായി പ്രവര്‍്ത്തിക്കുന്നുവെന്നും ടൈംസ് റിപ്പോര്‍ട്ട് ചെയ്്തു.

 

Leave a Reply

Your email address will not be published. Required fields are marked *

×