June 13, 2026 |
Share on

അതെന്റെ തെറ്റാണ്; ശ്രീദേവിയോട് ഖേദം പ്രകടിപ്പിച്ച് രാജമൗലി

ബാഹുബലിയിലെ ശിവഗാമിയുടെ വേഷത്തെ ചൊല്ലിയായിരുന്നു വിവാദം

വലിയ വിവാദമായി മാറിയിരുന്നു ശ്രീദേവിയെക്കുറിച്ചുള്ള എസ്എസ് രൗജമൗലിയുടെ വാക്കുകള്‍. ബാഹുബലിയില്‍ ശിവഗാമി എന്ന കഥാപാത്രമാകാന്‍ തങ്ങള്‍ ആദ്യം ക്ഷണിച്ചത് ശ്രീദേവിയെ ആയിരുന്നുവെന്നും എന്നാല്‍ ഉയര്‍ന്ന പ്രതിഫലവും മറ്റ് ആവശ്യങ്ങളും ശ്രീദേവിയുടെ ഭാഗത്തു നിന്നുണ്ടായതോടെയാണ് അവരെ ഒഴിവാക്കിയതെന്നുമായിരുന്നു രാജമൗലി പറഞ്ഞത്. രമ്യാ കൃഷ്ണന്‍ ശിവഗാമിയെ ഭംഗിയായി അവതരിപ്പിച്ചെന്നും അതു തന്റെ ഭാഗ്യമായെന്നും ബാഹുബലി സംവിധായകന്‍.

എന്നാല്‍ രാജമൗലിയുടെ വാക്കുകള്‍ തന്നെ ഞെട്ടിച്ചെന്നും അദ്ദേഹത്തില്‍ നിന്നും ഇങ്ങനെയൊരു സംഭാഷണമുണ്ടാകുമെന്ന് കരുതിയേ ഇല്ലെന്നുമായിരുന്നു ശ്രീദേവിയുടെ പ്രതികരണം. രാജമൗലി പറഞ്ഞതൊന്നും ശരിയല്ലെന്നം താനൊരിക്കലും ഉയര്‍ന്ന പ്രതിഫലമോ മറ്റോ ചോദിച്ചിരുന്നില്ലെന്നും ശ്രീദേവി വ്യക്തമാക്കി.

ഈ വിവാദം ഇങ്ങനെ കത്തിനില്‍ക്കുന്നതിനിടയില്‍ ഇപ്പോല്‍ ഡിഎന്‍എയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് രാജമൗലി ശ്രീദേവിയോട് മാപ്പ് ചോദിച്ചത്. താന്‍ ഒരുപാട് ആരാധിക്കുന്ന നടിയാണ് ശ്രീദേവിയെന്നാണ് രാജമൗലി പറഞ്ഞത്. ആരു പറയുന്നതാണ് വിശ്വസിക്കേണ്ടതെന്ന് ജനങ്ങള്‍ക്ക് തീരുമാനിക്കാം. പക്ഷേ ഒരുകാര്യത്തില്‍ എനിക്കിപ്പോള്‍ ഉറപ്പുണ്ട്, ഞാനൊരിക്കലും ഈ കാര്യങ്ങള്‍ പരസ്യമായി പറയാന്‍ തയ്യാറാകാരുതായിരുന്നു. അതെന്റെ തെറ്റാാണ്. ഞാനതില്‍ ഖേദം പ്രകടിപ്പിക്കുന്നു; ഇതായിരുന്നു രാജമൗലിയുടെ പ്രതികരണം.

Leave a Reply

Your email address will not be published. Required fields are marked *

×