June 05, 2026 |
Share on

‘എവിടെപ്പോയാലും പഞ്ചര്‍, എങ്ങനെപോയാലും പഞ്ചര്‍’; ‘അള്ള്‌ രാമേന്ദ്രന്‍’ ട്രെയ്‌ലർ

അനുരാഗ കരിക്കിന്‍വെള്ളത്തിന്‌ ശേഷം ജിംഷി ഖാലിദ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രംകൂടിയാണ്‌ അള്ള്‌ രാമേന്ദ്രന്‍.

കുഞ്ചാക്കോ ബോബന്‍ നായക വേഷത്തിലെത്തുന്ന “അള്ള് രാമേന്ദ്രന്‍’ ട്രെയിലര്‍ പുറത്തിറങ്ങി. ബിലഹരി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പതിവില്‍ നിന്ന്‌ വ്യത്യസ്‌തമായ ഗെറ്റപ്പിലാണ്‌ കുഞ്ചാക്കോ ബോബന്‍ എത്തുന്നത്. ചാന്ദ്നി ശ്രീധരന്‍, അപര്‍ണ്ണ ബാലമുരളി എന്നിവരാണ് നായികമാര്‍. കൃഷ്ണ ശങ്കര്‍, ഹരീഷ് കണാരന്‍, ശ്രീനാഥ് ഭാസി, ധര്‍മജന്‍ ബോള്‍ഗാട്ടി, അനൂപ് വിക്രമന്‍ എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളില്‍.

സജിന്‍ ചെറുകയില്‍, വിനീത് വാസുദേവന്‍ എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്‌. സംഗീത സംവിധാനം ഷാന്‍ റഹ്മാന്‍. അനുരാഗ കരിക്കിന്‍വെള്ളത്തിന്‌ ശേഷം ജിംഷി ഖാലിദ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രംകൂടിയാണ്‌ അള്ള്‌ രാമേന്ദ്രന്‍.എഡിറ്റിംഗ് ആകാശ് ജോസഫ് വര്‍ഗീസ്. ആഷിഖ് ഉസ്‌മാന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആഷിഖ് ഉസ്‌മാന്‍ തന്നെയാണ്‌ നിര്‍മാണം. ചിത്രം ഫെബ്രുവരി 1-ന് സെന്‍ട്രല്‍ പിക്ചേഴ്‌സ് പ്രദര്‍ശനത്തിനെത്തിക്കും.

Leave a Reply

Your email address will not be published. Required fields are marked *

×