June 13, 2026 |
Share on

അഭിനയം കണ്ട് അമ്പരന്നു: മലയാള നടനെ ഫോണില്‍ വിളിച്ച് അഭിനന്ദിച്ച് വിജയ് സേതുപതി

‘ബ്രദര്‍ നീങ്ക നല്ലാ നടിച്ചിരുക്ക്. അന്ത ക്യാരക്ടറും ഉങ്കളെയും റൊമ്പ പുടിച്ചിരുക്ക്’ എന്നാണ് വിജയ് സേതുപതി പറഞ്ഞത്‌

മലയാളത്തിലെ ഒരു നടന്റെ അഭിനയം കണ്ട് അമ്പരന്ന് ഫോണില്‍ വിളിച്ച് അഭിനന്ദിച്ചിരിക്കുകയാണ് തമിഴ് നടന്‍ വിജയ് സേതുപതി. അന്നയും റസൂലും, എസ്ര, ചാര്‍ളി തുടങ്ങിയ ചിത്രങ്ങളില്‍ ശ്രദ്ധേയമായ മികച്ച അഭിനയം കാഴ്ചവച്ച രാജേഷ് ശര്‍മ്മയെയാണ് വിജയ് ഫോണില്‍ വിളിച്ച് അഭിനന്ദിച്ചത്.

ഇക്കാര്യം രാജേഷ് തന്നെയാണ് തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ പുറത്തുവിട്ടത്. രാജേഷ് തമിഴില്‍ ആദ്യമായി അഭിനയിച്ച സിഗൈ എന്ന ചിത്രത്തിലെ അഭിനയം കണ്ടാണ് വിജയ് സേതുപതി അദ്ദേഹത്തെ വിളിച്ചത്. ‘ബ്രദര്‍ നീങ്ക നല്ലാ നടിച്ചിരുക്ക്. അന്ത ക്യാരക്ടറും ഉങ്കളെയും റൊമ്പ പുടിച്ചിരുക്ക്’ എന്നാണ് വിജയ് സേതുപതി പറഞ്ഞതെന്ന് ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കുന്നു. കുറച്ചു നേരത്തെക്ക് തന്റെ ശ്വാസം നിന്നുപോയെന്നും ഉച്ചമയക്കത്തില്‍ കണ്ട സ്വപ്‌നമാണോയെന്ന് തോന്നിയെന്നുമാണ് രാജേഷ് ഈ അനുഭവത്തെക്കുറിച്ച് പറയുന്നത്.

ചെന്നൈയില്‍ വച്ച് കാണാമെന്ന ഉറപ്പിലാണ് ഫോണ്‍ വച്ചത്. കുറച്ച് നേരം എന്റെ തലയ്ക്കകത്ത് കിളി പറന്നു. പിന്നെ എന്റെ സ്ഥായിഭാവം കിളിരസമായിരുന്നു. സിഗൈ കണ്ട് എന്നെ വിളിക്കാന്‍ തോന്നിയ ആ വലിയ മനസിനോട് ഒത്തിരിയൊത്തിരി സ്‌നേഹം എന്ന് പറഞ്ഞാണ് രാജേഷ് പോസ്റ്റ് അവസാനിപ്പിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

×