ഡമാസ്‌കസ് വിമാനത്താവളത്തില്‍ നിന്നും വീണ്ടും വിമാനങ്ങള്‍ പുറപ്പെട്ടുതുടങ്ങി. പതിമൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം ദോഹയില്‍ നിന്ന് വിമാനം ഡമാസ്‌കസില്‍ പറന്നിറങ്ങി. ബസര്‍ അല്‍ അസദിന്റെ പതനത്തിനുശേഷം ആദ്യമായാണ് അന്താരാഷ്ട്രവിമാനങ്ങള്‍ പുനരാരംഭിച്ചത്. ജനങ്ങള്‍ ഈ നിമിഷം ആഘോഷിക്കുകയായിരുന്നു. ഒരു സ്ത്രീ ദേശഭക്തി ഗാനം സ്പീക്കറില്‍ ഉറക്കെ വെയ്ക്കുകയും ദേശഭക്തിഗാനത്തിനൊപ്പം പാടുകയും ജനക്കൂട്ടം കൈയടിക്കുകയും ചെയ്തു.syria
ഉപരോധം നീക്കിയാല്‍ സിറിയന്‍ എയറിന് വീണ്ടും പറക്കാന്‍ കഴിയുമെന്നാണ് സിറിയക്കാരുടെ പ്രതീക്ഷ.സിറിയന്‍ യാത്രക്കാരനായ ബാഷര്‍ അല്‍ ഹുസൈന്‍ അഭിമാനത്തോടെ പറയുന്നതിങ്ങനെയാണ്. ‘2005 ന് ശേഷം ദോഹയില്‍ നിന്ന് നേരിട്ടുള്ള ആദ്യ ഫ്‌ളൈറ്റില്‍ ഡമാസ്‌കസ് എയര്‍പോര്‍ട്ടില്‍ വന്നിറങ്ങിയ സിറിയനെന്നതില്‍ അഭിമാനമുണ്ട്’
ഡമാസ്‌കസ് വിമാനത്താവളം വീണ്ടും തുറന്നു എന്നതിലല്ല മറിച്ച് മറ്റൊരു ഭരണകൂടത്തിന് കീഴില്‍ പുതിയ യുഗം പിറന്നു എന്നതാണ് ഇവിടെ പ്രാധാന്യം. അസദ് ഭരണകൂടത്തിനെ എതിര്‍ക്കുന്നതിനാല്‍ ഡമാസ്‌കസില്‍ ഖത്തര്‍ 13 വര്‍ഷങ്ങളായി ഫ്‌ളൈറ്റുകള്‍ നിര്‍ത്തലാക്കിയിരുന്നു.
ബാഷര്‍ പഴയകാല വിമാനയാത്രകളിലെ അനുഭവങ്ങള്‍ പങ്കുവെയ്ക്കുന്നതിങ്ങനെയാണ്. ‘ഡമാസ്‌കസ് എയര്‍പോര്‍ട്ടിലൂടെ യാത്ര ചെയ്യാന്‍ ഭയമായിരുന്നു. തെറ്റായ ഒന്നും ചെയ്തില്ലെങ്കിലും 200 ഡോളര്‍ യാത്രക്കാര്‍ യാത്ര ചെയ്യുന്നതിനായി കൈക്കൂലി നല്‍കണമായിരുന്നു. ‘ എയര്‍പോര്‍ട്ട് മുതല്‍ അവസാന വാതില്‍ വരെ 200 ഡോളര്‍ നല്‍കണമായിരുന്നു. സത്യസന്ധരായവരും പണം അടയ്ക്കണമായിരുന്നു’ ബാഷര്‍ പറഞ്ഞു. അസദിന്റെ ഭരണകൂടത്തിന് കീഴിലെ ജീവിതത്തില്‍ യാത്രക്കാര്‍ക്ക് പാസ്‌പോര്‍ട്ടുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുകയും കേസ് ഫയല്‍ ചെയ്യുകയും ചെയ്തിരുന്നു.
പൈലറ്റുമാരും സെക്യൂരിറ്റിയും ഉള്‍പ്പെടെയുള്ള എയര്‍പോര്‍ട്ട് ജീവനക്കാരും ഡമാസ്‌കസ് വിമാനത്താവളത്തില്‍ ജോലിയ്ക്കായി മടങ്ങിയെത്തി. ചിലര്‍ക്ക് ഇതുവരെ പണം നല്‍കിയിട്ടില്ല. കേടുപാടുകള്‍ സംഭവിച്ച വിമാനത്താവളം പിന്നീടാണ് നന്നാക്കിയത്. സിറിയന്‍ എയര്‍ പൈലറ്റ് അലി റെഡ ഡമാസ്‌കസില്‍ നിന്നും പറക്കാനായതില്‍ സന്തോഷം അറിയിച്ചു. ഇസ്ലാമിസ്റ്റ് ഗ്രൂപ്പായ എച്ച്ടിഎസില്‍ നിന്നുള്ള ചിലര്‍ ഉള്‍പ്പെടെ പുതിയ സുരക്ഷാസേനയില്‍ ചുമതലയേറ്റിട്ടുണ്ട്.
‘സെ്ക്യൂരിറ്റി സ്റ്റാഫുകള്‍ മാറി. സിവില്‍ ഏവിയേഷന്‍ സ്റ്റാഫുകളും ഗ്രൗണ്ട് സ്റ്റാഫുകളും തന്റെ ദൈനംദിന ഔദ്യോഗിക ജീവിതത്തിലേക്ക് തിരികെയെത്തി. പുതിയ സുരക്ഷ മാനദണ്ഡങ്ങള്‍ ‘ഏറെ മികച്ചതും ആഗോളനിലവാരമുള്ളതുമാണ്’ റെഡ കൂട്ടിച്ചേര്‍ത്തു. ഡമാസ്‌കസിന്റെ ആദ്യ വിമാനം പറക്കുന്ന ദിവസം
അവധിയായിരുന്നിട്ടും റെഡ ജോലിയില്‍ പ്രവേശിക്കുകയും വേണ്ട രീതിയില്‍ മറ്റ് സ്റ്റാഫുകളെ സഹായിക്കുകയും ചെയ്തു.
രണ്ട് മണിക്കൂര്‍ നീണ്ട കാര്‍യാത്രയ്ക്ക് ശേഷം ബെയ്‌റൂട്ട് വിമാനത്താവളത്തിലെത്തിയാല്‍ മാത്രമേ ബസ്മ എന്ന യാത്രക്കാരിയ്ക്ക് അന്താരാഷ്ട്രവിമാനങ്ങളിലേതെങ്കിലും യാത്ര ചെയ്ത് സ്വന്തം മകളെ കാണാന്‍ കഴിയുമായിരുന്നുള്ളൂ. ഡമാസ്‌കസ് വിമാനത്താവളം വീണ്ടും തുറന്നതോടെ അവിടെ നിന്ന് ദോഹയിലേക്കും ദോഹയില്‍ ബ്രിസ്‌ബെയ്‌നിലേക്കും പോകാന്‍ കഴിയും. കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് വിമാനടിക്കറ്റ് ബുക്ക് ചെയ്ത ബസ്മ നീണ്ട യാത്ര ഒഴിവാക്കാനായതില്‍ ഏറെ സന്തോഷവതിയാണ്.
വര്‍ഷങ്ങള്‍ക്ക് ശേഷം ഡമാസ്‌കസ് വിമാനത്താവളം വീണ്ടും സജീവമാകുകയാണ്. പുതിയ സര്‍വീസുകള്‍ ഉടന്‍ ആരംഭിക്കുന്ന പ്രതീക്ഷയിലാണ് വിമാനക്കമ്പനികളായ സിറിയന്‍ എയറും ചാം വിംഗ്‌സും. ബാഗ്ദാദ്, എര്‍ബില്‍,കുവൈറ്റ് എന്നിവിടങ്ങളിലേക്കുള്ള വിമാനസര്‍വീസുകള്‍ പുനരാരംഭിക്കാന്‍ പദ്ധതിയിടുന്നുണ്ട്.
പൊതുസേവനങ്ങളും സഹായങ്ങളും അനുവദിക്കുന്നതിനായി യുഎസ് ട്രഷറി അടുത്തിടെ സിറിയന്‍ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കുള്ള ഉപരോധങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിയിരുന്നു. പുതിയ ഭരണകൂടം അധികാരത്തിലെത്തിയതോടെ ഉപരോധം നീക്കിയേക്കുമെന്ന വിശ്വാസത്തിലാണ് സിറിയന്‍ പൗരന്മാര്‍.syria
content summary;Flights are taking off again from Damascus airport! After 13 years