അഹമ്മദാബാദിൽ എയർ ഇന്ത്യ വിമാനം തകർന്ന് വീണ അപകടത്തിൽ ഗുജറാത്ത് മുൻ മുഖ്യമന്ത്രി വിജയ് രൂപാണി മരിച്ചതായി റിപ്പോർട്ട്. വിമാനത്തിലുണ്ടായിരുന്നു മുഴുവൻ യാത്രക്കാരും മരിച്ചതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. 232 യാത്രക്കാരും 10 ജീവനക്കാരുമായാണ് വിമാനം ലണ്ടനിലേക്ക് തിരിച്ചത്. വിമാനത്തിൽ വിജയ് രൂപാണി യാത്ര ചെയ്തിരുന്നതായി റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു.
വിമാനത്തിൽ വിജയ് രൂപാണി യാത്ര ചെയ്തിരുന്നതായി റിപ്പോർട്ടുകൾ വന്നിരുന്നു. പിന്നാലെയാണ് വിമാനത്തിലുണ്ടായിരുന്ന മുഴുവൻ പേരും മരിച്ചതായി സ്ഥിരീകരിച്ചത്. ഇത് സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണമുണ്ടായിട്ടില്ല. 69കാരനായ രൂപാണി ആനന്ദിബെൻ പട്ടേലിന്റെ പിൻഗാമിയായി 2016 മുതൽ 2021 വരെയാണ് ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നത്. അപകടത്തിന് പിന്നാലെ വിജയ് രൂപാണി വിമാനത്തിൽ ഉണ്ടായിരുന്നോ ഇല്ലയോ എന്നതിൽ ആശയക്കുഴപ്പമുണയിരുന്നു. ഒടുവിൽ രൂപാണി വിമാനത്തിലുണ്ടായിരുന്നുവെന്ന് എയർപോർട്ട് അധികൃതർ സ്ഥിരീകരിക്കുകയായിരുന്നു.
അഹമ്മദാബാദിലെ സർദാർ വല്ലഭായ് പട്ടേൽ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ലണ്ടനിലെ ഗാറ്റ് വിക്ക് എയർപോർട്ടിലേക്ക് പറന്നുയർന്ന എയർ ഇന്ത്യയുടെ ബോയിംഗ് 787-8 ഡ്രീംലൈനർ വിമാനമാണ് അപകടത്തിൽപ്പെട്ടത്. 230 യാത്രികരും 12 ജീവനക്കാരുമാണ് വിമാനത്തിൽ ഉണ്ടായിരുന്നത്.
content summary: Air India flight carrying 242 passengers crashed near Ahmedabad Airport; reports suggest says former Gujarat CM Vijay Rupani deceased