June 26, 2026 |

യൂട്യൂബിനെ ജനകീയമാക്കിയ സൂസൻ

വിടപറഞ്ഞത് യൂട്യൂബിന്റെ അമരക്കാരി

യൂട്യൂബ്  മുൻ സിഇഒ സൂസൻ വോജിസ്‌കി അന്തരിച്ചു. സൂസന്റെ ഭർത്താവ് ഡെന്നിസ് ട്രോപ്പർ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മരണ വിവരം ലോകത്തെ അറിയിച്ചത്. ‘ അതിയായ ദുഃഖത്തോടെയാണ് സൂസൻ അന്തരിച്ച വിവരം പങ്കിടുന്നത്. 2 വർഷമായി ശ്വാസകോശ അര്‍ബുദവുമായുള്ള പോരാട്ടത്തിലായിരുന്നു സൂസൻ. എൻ്റെ ഉത്തമസുഹൃത്തും ജീവിതപങ്കാളിയും മാത്രമായിരുന്നില്ല, ശക്തയായ വ്യക്തിയും സ്നേഹനിധിയായ അമ്മയും പ്രിയപ്പെട്ട സുഹൃത്തുമായിരുന്നു സൂസൻ. ഞങ്ങളുടെ ജീവിതത്തിൽ അവളുടെ സ്വാധീനം വളരെ വലുതായിരുന്നു. ഹൃദയം തകർന്ന അവസ്ഥയിലായിരുന്നു. ഞങ്ങൾ അവളോട് നന്ദിയുള്ളവരാണ്’ എന്നും അദ്ദേഹം എഴുതി.

‘രണ്ട് വർഷമായി കാൻസറിനോട് പോരാടിയ എൻ്റെ പ്രിയ സുഹൃത്ത് സൂസൻ വോജിസ്‌കിയുടെ വേർപാടിൽ അതിയായ ദുഃഖമുണ്ട്. ഗൂഗിളിൻ്റെ ചരിത്രത്തിലെ ഒരു പ്രധാന വ്യക്തിയായിരുന്നു സൂസൻ, അവളില്ലാത്ത ലോകത്തെ സങ്കൽപ്പിക്കാൻ പ്രയാസമാണ്. എന്റെ ജീവിതത്തിൽ വലിയ സ്വാധീനം ചെലുത്തിയ അത്ഭുതകരമായ വ്യക്തിയും നേതാവും സുഹൃത്തുമായിരുന്നു സൂസൻ. ഞങ്ങൾ അവളെ വല്ലാതെ മിസ്സ് ചെയ്യും. ഞങ്ങളുടെ ചിന്തകൾ അവളുടെ കുടുംബത്തോടൊപ്പമാണ്. സമാധാനത്തോടെ വിശ്രമിക്കൂ, സൂസൻ,’ എന്നാണ് സുന്ദർ പിച്ചൈ കുറിച്ചത്.

യൂട്യൂബിന്റെ അമരക്കാരി

2014 മുതൽ 2023 വരെ സൂസൻ ആണ് യൂട്യൂബിനെ നയിച്ചത്. കൂടാതെ, ഗൂഗിളിന്റെയും മാതൃ കമ്പനിയായ ആൽഫബെറ്റിന്റെയും ഉപദേശക കൂടിയായിരുന്നു സൂസൻ.1998-ൽ സെർജി ബ്രിനും ലാറി പേജും ഗൂഗിളിൻ്റെ സെർച്ച് എഞ്ചിൻ വികസിപ്പിക്കുന്നതിനായി സ്വന്തം വീടിന്റെ ഗരാജ് വാടകക്ക് കൊടുത്ത വീട്ടുടമ ആയിരുന്നു സൂസൻ. 1999-ൽ ഗൂഗിളിൻ്റെ 16-ാമത്തെ ജോലിക്കാരിയായാണ് അവർ ഗൂഗിളിൽ ചേരുന്നത്. യൂട്യൂബിനെ ഏറ്റെടുക്കാൻ ഉള്ള ആശയവും സൂസന്റെതായിരുന്നു. 1.65 ബില്യൺ ഡോളറിനായിരുന്നു അന്ന് ഗൂഗിൾ യൂട്യൂബിനെ ഏറ്റെടുത്തത്. യൂട്യൂബിന്റെ വിപ്ലവകരമായ സവിഷേതയായ മോണിറ്റൈസേഷൻ എന്ന ആശയത്തിന് പിന്നിലും സൂസൻ ആയിരുന്നു. യൂട്യൂബർമാർ എന്ന വിഭാഗത്തിന് തന്നെ പിറവി നൽകിയത് സൂസന്റെ ഈ ആശയം ആണ്. ലോകമെമ്പാടും ഇന്ന് അനേകരുടെ വരുമാന മാർഗവും യൂട്യൂബാണ്, കണ്ടന്റ് ക്രീയേറ്റർ എന്ന വിഭാഗം തന്നെ പിറവി എടുത്തത് സൂസൻ എന്ന വ്യക്തി മൂലമാണ്.

ആഡ്‌വേഡ്‌സ്, ആഡ്‌സെൻസ്, ഡബിൾക്ലിക്ക്, ഗൂഗിൾ അനലിറ്റിക്‌സ് എന്നിവയുൾപ്പെടെയുള്ള പ്രധാന പരസ്യ, അനലിറ്റിക്‌സ് ഉൽപ്പന്നങ്ങൾ വികസിപ്പിക്കുന്നതിൽ സൂസൻ നിർണായക പങ്ക് വഹിച്ചിട്ടുണ്ട്. കൂടാതെ, ഗൂഗിൾ ഇമേജസ്, ഗൂഗിൾ ബുക്സ് തുടങ്ങിയ ഉപഭോക്തൃ ഉൽപ്പന്നങ്ങളുടെ നിർമ്മാണത്തിന് പിറകിലും സൂസൻ തന്നെയായിരുന്നു.

2014-ൽ, ആണ് യൂട്യൂബിന്റെ സിഇഒ ആയി നിയമിക്കുന്നത്. 2023-ൻ്റെ ആരംഭം വരെ സൂസൻ ഈ പദവി അലങ്കരിച്ചു. സൂസന്റെ നേതൃത്വത്തിൽ, യൂട്യൂബിന്റെ കാഴ്ചക്കാരുടെ എണ്ണം പ്രതിമാസം 2.5 ബില്യൺ ഉപയോക്താക്കളായി വർദ്ധിച്ചു. യൂട്യൂബ് മേധാവിയായി സൂസൻ ചുമതലയേറ്റതിന് ശേഷമാണ് പ്രതിമാസം 200 കോടി യൂട്യൂബ് ഉപഭോക്താക്കൾ 3000 കോടിയിലേറെയായി ഉയർന്നത്. യൂട്യൂബ് പ്രീമിയം, യൂട്യൂബ് ടിവി, യൂട്യൂബ് ഷോർട്‌സ് തുടങ്ങിയ ഹിറ്റ് ഉത്പന്നങ്ങൾ സൂസന്റെ ആശയങ്ങൾ ആയിരുന്നു.

content summary;  Former YouTube CEO Susan Wojcicki dies after cancer battle

Leave a Reply

Your email address will not be published. Required fields are marked *

×