കുട്ടികളുടെ രൂപത്തിലുള്ള സെക്‌സ് ടോയ്കൾ തങ്ങളുട പ്ലാറ്റ്‌ഫോമിൽ വിറ്റു ചൈനീസ് ഇ-കൊമേഴ്‌സ് കമ്പനിയായ ഷീനിനെ നിരോധിക്കുമെന്ന് ഫ്രാൻസ്. ഷീനിന്റെ പാരീസിലെ ആദ്യത്തെ ഷോറൂം പാരീസിൽ തുറക്കാനിരിക്കെയാണ് ഈ പ്രഖ്യാപനം.
ഷീനിന്റെ വെബ്സൈറ്റിൽ പാവകൾ കണ്ടെത്തിയതിനെത്തുടർന്ന്, തങ്ങൾ പ്രോസിക്യൂട്ടർമാർക്കും റെഗുലേറ്റർമാർക്കും റിപ്പോർട്ട് നൽകിയതായി ഫ്രാൻസിന്റെ ഉപഭോക്തൃ നിരീക്ഷണ ഏജൻസി അറിയിച്ചു. ഈ ലിസ്റ്റിംഗുകൾ തങ്ങൾ ഉടൻ നീക്കം ചെയ്യുകയും സൈറ്റിലെ എല്ലാ സെക്‌സ് ടോയികളുടെ വിൽപ്പന നിരോധിക്കുകയും ചെയ്തതായാണ് ഷീൻ ഇതിനോട് പ്രതികരിച്ചത്.
ഇത്തരത്തിലുള്ള ഉൽപ്പന്നങ്ങൾ വിൽക്കുന്നത് നിയമവിരുദ്ധമാണ്. ഇത്തരം ഉത്പന്നങ്ങൾ വിൽക്കുന്നത് തുടർന്നാൽ ഷീനിനെ പ്ലാറ്റ്‌ഫോമിനെ ഫ്രഞ്ച് വിപണിയിൽ നിന്ന് നിരോധിക്കുമെന്ന് തിങ്കളാഴ്ച നടത്തിയ ഒരു ടിവി അഭിമുഖത്തിൽ ഫ്രഞ്ച് ധനമന്ത്രി റോളണ്ട് ലെസ്‌കൂർ പറഞ്ഞു.
ഷീൻ സ്വന്തം ഉൽപ്പന്നങ്ങൾ വിൽക്കുകയും മറ്റ് കച്ചവടക്കാർക്കായി ഒരു മാർക്കറ്റ്‌പ്ലെയ്‌സ് നടത്തുകയും ചെയ്യുന്നുണ്ട്. ഇവ തങ്ങളുടേതല്ലെന്നാണ് ഷീനിന്റെ വാദം. ഉറവിടം കണ്ടെത്തുകയും ഉത്തരവാദികൾക്കെതിരെ ഉടൻ നടപടി സ്വീകരിക്കുകയും ചെയ്യുമെന്നാണ് ഷീനിന്റെ എക്സിക്യൂട്ടീവ് ചെയർമാൻ ഡൊണാൾഡ് ടാങ് ഒരു പ്രസ്താവനയിൽ പറയുന്നത്. പാരീസിലെ ഷീനിന്റെ ആദ്യത്തെ സ്ഥാപനം തുടങ്ങുന്നതിന് മുന്നോടിയായാണ് ഈ വിവാദം രൂക്ഷമായത്. യുവാക്കളായ ഉപഭോക്താക്കൾക്കിടയിലെ ഷീനിന്റെ ജനപ്രീതി ഉപയോഗിച്ച് തങ്ങളുടെ കച്ചവടം വർദ്ധിപ്പിക്കാനാണ് ഈ ഷോപ്പിംഗ് സെന്റർ ശ്രമിച്ചിരുന്നത്.
പാരീസിലെ ഡിപ്പാർട്ട്മെന്റ് സ്റ്റോറിൽ ഷീനിന്റെ സ്ഥാപനം തുടങ്ങുന്നുവെന്ന പ്രഖ്യാപനമുണ്ടായതിന് പിന്നാലെ പല ലോകോത്തര ബ്രാൻഡുകളും ഷീനുമായുള്ള കരാർ പിൻവലിച്ചു. ഷീനിന്റെ സ്റ്റോർ രാജ്യത്ത് വരുന്നത് പാരീസിനുണ്ടാകുന്ന അപമാനമാണെന്നാണ് വിലയിരുത്തൽ.
എതിർപ്പുകളുണ്ടെങ്കിലും ഷീൻ ഷോപ്പ് തുറക്കാനുള്ള തീരുമാനവുമായി മുന്നോട്ട് പോകുമെന്ന് വ്യക്തമാക്കുന്നത്. ഫ്രാൻസിൽ തങ്ങൾ നടത്തുന്ന അഞ്ച് ഗാലറീസ് ലഫായെറ്റ് ലൊക്കേഷനുകളിലും ഷീൻ സ്ഥാപനങ്ങൾ തുറക്കാൻ പദ്ധതിയുണ്ടെന്നും അവർ അറിയിച്ചു.
യൂറോപ്പിലേക്ക് എത്തിച്ചേരുന്ന വിലകുറഞ്ഞ ചൈനീസ് ഉൽപ്പന്നങ്ങളുടെ തരംഗത്തിനെതിരെ ശക്തമായ പ്രതിരോധമാണ് ഫ്രാൻസ് തീർക്കുന്നത്. പ്രസിഡന്റ് ട്രംപിന്റെ താരിഫ് യുദ്ധവും, 800 ഡോളറിൽ താഴെയുള്ള പാക്കേജുകൾക്ക് തീരുവ ഇളവ് അനുവദിച്ചിരുന്ന ഡി മിനിമസ് ഒഴിവാക്കൽ യുഎസിൽ നിർത്തലാക്കിയതും ഷീൻ, ടെമു, ടിക്‌ടോക് ഷോപ്പ് തുടങ്ങിയ ചൈനീസ് ഇ-കൊമേഴ്‌സ് ഭീമന്മാരുടെ ബിസിനസ്സ് മോഡലുകളെ തകർത്തിരുന്നു. ഇതോടെ അവർ യൂറോപ്യൻ ഉപഭോക്താക്കളിലേക്ക് തിരിയുകയായിരുന്നു.
ചൈനീസ് ഇ-കൊമേഴ്‌സ് കമ്പനികൾ തങ്ങളുടെ ഉൽപ്പന്നങ്ങൾ വേഗത്തിൽ എത്തിക്കുന്നതിനായി യൂറോപ്പിലുടനീളം ലോജിസ്റ്റിക്സ് പ്രവർത്തനങ്ങൾ ശക്തമാക്കുന്നുണ്ട്. ഷീൻ, ടെമു എന്നിവയ്‌ക്കൊപ്പം ജെഡി.കോം നടത്തുന്ന ടിക്‌ടോക് ഷോപ്പ്, ജോയ്‌ബൈ തുടങ്ങിയ പുതിയ പ്ലാറ്റ്‌ഫോമുകളും യൂറോപ്പിൽ വ്യാപിക്കുകയാണ്. ഈ സെക്‌സ്-ഡോൾ വിവാദം ചൈനീസ് ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളുടെ ബിസിനസ്സുകളെ കാര്യമായി തന്നെ ബാധിച്ചേക്കാം. യൂറോപ്യൻ ആരോഗ്യ-സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്ത ഉൽപ്പന്നങ്ങൾ വിൽക്കുന്നതിൻ്റെ പേരിലും മാർക്കറ്റിംഗ് തന്ത്രങ്ങളുടെ പേരിലും യൂറോപ്യൻ കമ്മീഷൻ ടെമുവിനെയും ഷീനിനെയും സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്.
കഴിഞ്ഞ ജൂലൈയിൽ ഫ്രാൻസിലെ ആന്റിട്രസ്റ്റ് റെഗുലേറ്റർ ഷീനിന് 40 മില്യൺ യൂറോ പിഴ ചുമത്തിയിരുന്നു. ജർമ്മനിയിലെ നിരീക്ഷണ ഏജൻസി ടെമുവിനെതിരെ അന്വേഷണം ആരംഭിച്ചു. നിലവിൽ സിംഗപ്പൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഷീൻ സ്ഥാപിച്ചത് ചൈനയിലാണ്, അവരുടെ മിക്ക വിതരണക്കാരും അവിടെത്തന്നെയാണ്. ഷീനിൻ്റെ വെബ്സൈറ്റിൽ നിന്ന് പാവകളെ നീക്കം ചെയ്തതുകൊണ്ട് മാത്രം പോരാ എന്ന് ഫ്രാൻസിന്റെ കുട്ടികളുടെ ഹൈക്കമ്മീഷണർ സാറാ എൽ ഹൈറി പറഞ്ഞു. ഈ പാവകളുടെ വിതരണക്കാരെക്കുറിച്ചും ഫ്രാൻസിൽ നിന്ന് ഇവ വാങ്ങിയ ഉപഭോക്താക്കളെക്കുറിച്ചുമുള്ള വിവരങ്ങൾ അധികാരികൾക്ക് നൽകാൻ പ്ലാറ്റ്‌ഫോമുകളോട് അവർ ആവശ്യപ്പെട്ടു.
കുട്ടികളെപ്പോലെയിരിക്കുന്ന പാവകൾ വിൽക്കുന്നതിന് അലിബാബയുടെ ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ ആലിഎക്സ്പ്രസിനെതിരെയും അന്വേഷണം ആരംഭിച്ചതായി ഫ്രാൻസിലെ ഉപഭോക്തൃ നിരീക്ഷണ ഏജൻസി തിങ്കളാഴ്ച അറിയിച്ചു. നിയമപ്രകാരം, ബാല രതിയെ അനുകരിക്കുന്ന വിധത്തിലുള്ള ബൊമ്മകള്‍ കൈവശം വയ്ക്കുന്നതും അവയ്ക്കായി പരസ്യം ചെയ്യുന്നതും ഓര്‍ഡര്‍ ചെയ്യുന്നതും തപാല്‍ മുഖേന അയയ്ക്കുന്നതും ഇറക്കുമതി ചെയ്യുന്നതുമെല്ലാം നിയമവിരുദ്ധമാണ്
ഇവ ശിശുക്കൾക്ക് എതിരെയുള്ള കുറ്റകൃത്യങ്ങൾക്ക് വർദ്ധിപ്പിച്ചേക്കാമെന്നും , കുട്ടികളെ ദുരുപയോഗം ചെയ്യുന്നതിന് മുമ്പ് വേട്ടക്കാർ ചിലപ്പോൾ ഇത് പരിശീലനത്തിന് ഉപയോഗിക്കാറുണ്ടെന്നും എൽ ഹൈറി പറഞ്ഞു. ഈ ഉപഭോക്താക്കൾക്ക് സമീപം താമസിക്കുന്ന കുട്ടികളെ സംരക്ഷിക്കാൻ കൂടുതൽ നടപടികൾ ആവശ്യമാണെന്നും അവർ കൂട്ടിച്ചേർത്തു.
content summary: France bans Chinese online retailer for selling child-like sex dolls
This post was last modified on November 4, 2025 4:09 pm
Leave a Comment