അഴിമുഖം പ്രതിനിധി
പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സമരം നടത്തുന്നവര്‍ ഹിന്ദു വിരുദ്ധരെന്ന് ആര്‍എസ്എസ് മുഖപത്രം ഓര്‍ഗനൈസര്‍. സമരത്തിന്റെ പേരില്‍ ഹിന്ദു വിരുദ്ധര്‍ സംഘടിക്കുന്നുവെന്നും സമരത്തിന് പിന്തുണ നല്‍കിയ പ്രമുഖ സിനിമാ പ്രവര്‍ത്തകര്‍ ബിജെപി, ഹൈന്ദവ വിരുദ്ധരാണെന്നും മുഖപത്രം ആരോപിക്കുന്നു. മാനസിക വൈകല്യമുള്ളവര്‍ക്കേ ഗജേന്ദ്ര ചൗഹാന്റെ യോഗ്യതകളെ ചോദ്യം ചെയ്യാനാകൂവെന്നും ഇന്‍സ്റ്റിറ്റ്യൂട്ടിലെ അധ്യാപകരുടേയും വിദ്യാര്‍ത്ഥികളുടേയും യോഗ്യത ഗജേന്ദ്ര ചൗഹാനോളം വരില്ലെന്നും ഓര്‍ഗനൈസര്‍ എഴുതി. അതേസമയം ഇന്‍സ്റ്റിറ്റ്യൂട്ടിലെ പൂര്‍വ വിദ്യാര്‍ത്ഥികള്‍ സമരം ചെയ്യുന്ന വിദ്യാര്‍ത്ഥികളെ പിന്തുണച്ചെത്തി. അവര്‍ പ്രധാനമന്ത്രി നരേന്ദ്രമോദി വിഷയത്തില്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് മോദിക്ക് കത്തെഴുതും.
This post was last modified on December 27, 2016 3:13 pm
Leave a Comment