June 05, 2026 |
Share on

ബിയോണ്ട് ദ ബോഡേഴ്‌സ് എന്നല്ല വെയ്‌ക്കെടാ വെടിയെന്നായിരുന്നു പേരിടേണ്ടത്

മമ്മൂക്കയ്ക്ക് ജോണി ആന്റണിയെന്ന പോലെ ലാലേട്ടന് മേജര്‍ രവി ഒരു അസറ്റാണെന്നും ഫേസ്ബുക്ക് പോസ്റ്റ്‌

ഏറ്റവും പുതിയ മോഹന്‍ലാല്‍ ചിത്രമായ 1971 ബിയോണ്ട് ദ ബോഡേഴ്‌സിനെ രൂക്ഷമായി വിമര്‍ശിച്ച് ഫേസ്ബുക്കില്‍ ആക്ഷേപ ഹാസ്യ ശൈലിയില്‍ റിവ്യൂ. കര്‍തൃത്വം അജ്ഞാതമെന്ന് വ്യക്തമാക്കി പ്രമുഖ ചലച്ചിത്ര നിരൂപകന്‍ ജി പി രാമചന്ദ്രന്‍ റിവ്യൂ ഷെയര്‍ ചെയ്തതോടെ റിവ്യൂ വൈറലായിരിക്കുകയാണ്. ഈ സിനിമയ്ക്ക് ശരിയ്ക്കും വെയ്‌ക്കെടാ വെടിയെന്നാണ് പേരിടേണ്ടിയിരുന്നത് എന്നാണ് പോസ്റ്റില്‍ വിലയിരുത്തുന്നത്.

കൂടാതെ ഈ വര്‍ഷത്തെ ദാദാസാഹേബ് ഫാല്‍ക്കെ പുരസ്‌കാരം ലാലേട്ടന് നല്‍കാനുള്ള ക്യാമ്പെയ്ന്‍ ആരംഭിച്ചതായും പോസ്റ്റില്‍ പരിഹസിക്കുന്നു. മുന്‍ മേജര്‍ രവി ചിത്രങ്ങളില്‍ നിന്നും വ്യത്യസ്തമായി ഇതില്‍ ഇരു പട്ടാളക്കാരും അമ്പലപ്പറമ്പിലെ കൂട്ടത്തല്ല് നടത്തുന്ന പോലെയാണ് യുദ്ധം ചെയ്യുന്നത്. കൃത്യമായ ഇടവേളകളില്‍ സുധീര്‍ കരമന, അല്ലു സരിഷ്, സൈജു കുറുപ്പ് തുടങ്ങിയ സ്ഥിരം പട്ടാളക്കാര്‍ മരിച്ചു വീഴുന്നുണ്ട്.

ബോധമുണ്ടെങ്കില്‍ ലാലേട്ടന്‍ മേജര്‍ രവിയോടൊപ്പമുള്ള വെടിവയ്പ്പ് നിര്‍ത്തും എന്നാണ് താന്‍ വിചാരിക്കുന്നതെന്ന് പറഞ്ഞാണ് പോസ്റ്റ് അവസാനിപ്പിക്കുന്നത്. മമ്മൂക്കയ്ക്ക് ജോണി ആന്റണിയെന്ന പോലെ ലാലേട്ടന് മേജര്‍ രവി ഒരു അസ്റ്റാണെന്നും പോസ്റ്റില്‍ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *

×