UPDATES

വിദേശം

ഗാസയിൽ യുദ്ധാനന്തര പദ്ധതി നടപ്പാക്കിയില്ലെങ്കിൽ രാജി ; നെതന്യാഹുവിനെ സമ്മർദ്ദത്തിലാക്കി യുദ്ധമന്ത്രി

മുട്ടുമടക്കുമോ പ്രധാനമന്ത്രി

                       

ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഗാസയിൽ യുദ്ധാനന്തര പദ്ധതി ആവിഷ്ക്കരിക്കണമെന്ന ആവശ്യം പല കോണിൽ നിന്ന് ശക്തമാകുന്നു. പദ്ധതി നടപ്പിലാക്കാത്ത പക്ഷം സ്ഥാനം ഒഴിയുമെന്ന നിലപാടിലാണ് ഇസ്രയേലി യുദ്ധ കാബിനറ്റ് മന്ത്രി ബെന്നി ഗാൻ്റ്‌സ്.

ഗാസയിലെ ഹമാസ് ഭരണം അവസാനിപ്പിക്കുന്നതിന് പുറമെ, ബഹുരാഷ്ട്ര സിവിലിയൻ ഭരണകൂടം സ്ഥാപിക്കുന്നതുൾപ്പെടെ ആറ് നയതന്ത്രപരമായ ലക്ഷ്യങ്ങൾ ഉൾകൊള്ളുന്ന പദ്ധതി നടപ്പിലാക്കാൻ ജൂൺ 8- വരെയാണ് ഗാൻറ്സ് നൽകിയിരിക്കുന്ന സമയപരിധി.

“നിങ്ങൾ ദേശീയതയെയാണ് മുറുകെ പിടിക്കുന്നതെങ്കിൽ നിങ്ങൾക്കൊപ്പം തീർച്ചയായും നില കൊള്ളും, എന്നാൽ നിങ്ങൾ മതഭ്രാന്തന്മാരുടെ പാത തിരഞ്ഞെടുത്ത് രാജ്യത്തെ മുഴുവൻ അതിലേക്ക് നയിക്കുകയാണെങ്കിൽ, ഞങ്ങൾ സർക്കാർ വിടാൻ നിർബന്ധിതരാകും.” അദ്ദേഹം പറഞ്ഞു.

എന്നാൽ ബെഞ്ചമിൻ നെതന്യാഹു ഗാൻറ്സിന്റെ അഭിപ്രായങ്ങൾ തള്ളി കളഞ്ഞു. ഒക്‌ടോബർ 7 ന് ഹമാസ് ആക്രമണം ആരംഭിച്ചതിന് ശേഷം രൂപീകരിച്ചതാണ് യുദ്ധ കാബിനറ്റ്. ഹമാസിൽ നിന്നും മറ്റ് തീവ്രവാദ ഗ്രൂപ്പുകളിൽ നിന്നുമുള്ള 1,200 ഓളം പേരെ കൊല്ലുകയും ഗാസയിൽ നിന്ന് ഇസ്രയേലിലേക്ക് പ്രവേശിച്ച 252 പേരെ ബന്ദികളാക്കുകയും ചെയ്തത് യുദ്ധ കാബിനെറ്റിന്റെ നേതൃത്വത്തിലാണ്. ഗാസയിൽ സൈനിക ഭരണം ഏറ്റെടുക്കാൻ ഇസ്രയേലിന് പദ്ധതിയില്ലെന്ന് പരസ്യമായി പ്രഖ്യാപിക്കാൻ മറ്റൊരു യുദ്ധ കാബിനറ്റ് അംഗമായ പ്രതിരോധ മന്ത്രി യോവ് ഗാലൻ്റ് നെതന്യാഹുവിനോട്‌ ആവശ്യപ്പെട്ടതിന് തൊട്ടുപിന്നാലെയാണ് ഗാൻ്റ്സ് തന്റെ നിലപാട് വ്യക്തമാക്കിയത്.

മാസങ്ങളായി താൻ വിഷയം ആവർത്തിച്ച് ഉന്നയിച്ചെങ്കിലും പ്രതികരണമൊന്നും ലഭിച്ചില്ലെന്ന് ഗാലൻ്റ് പറഞ്ഞു. ഈ സംഭവങ്ങൾ ഇസ്രയേലി യുദ്ധമന്ത്രിസഭയിലും നെതന്യാഹു സർക്കാരിലും വർദ്ധിച്ചുവരുന്ന ഭിന്നതയാണ് സൂചിപ്പിക്കുന്നത്.

ഗാസയിൽ സൈനിക നിയന്ത്രണം നിലനിർത്തുന്നത് ഇസ്രയേലിൻ്റെ അപകടസാധ്യതകൾ വർദ്ധിപ്പിക്കുമെന്ന് ഗാൻ്റ്‌സും ഗാലൻ്റും പറയുന്നു, അതേസമയം ഹമാസിനെ പരാജയപ്പെടുത്തുന്നതിന് തുടർച്ചയായ നിയന്ത്രണം ആവശ്യമാണെന്ന് നെതന്യാഹു സർക്കാരിലെ തീവ്ര വലതുപക്ഷ അംഗങ്ങൾ വിശ്വസിക്കുന്നുണ്ട്.  “ഇസ്രായേൽ ജനത നിങ്ങളെ നിരീക്ഷിക്കുന്നു” എന്ന്  ഗാൻ്റ്സ് നെതന്യാഹുവിന് ശനിയാഴ്ച നടന്ന ഒരു ടെലിവിഷൻ പ്രസംഗത്തിനിടെ മുന്നറിയിപ്പ് നൽകിയിരുന്നു.

“നിങ്ങൾ സയണിസത്തിനും സിനിസിസത്തിനും, ഐക്യത്തിനും വിഭാഗങ്ങൾക്കും ഇടയിൽ, ഉത്തരവാദിത്തത്തിനും നിയമലംഘനത്തിനും, വിജയത്തിനും ദുരന്തത്തിനും ഇടയിൽ ഏതെങ്കിലുമൊന്ന്തെരഞ്ഞെടുക്കണം,” എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഗാസയിൽ ഹമാസ് ബന്ദികളാക്കിയ എല്ലാ ഇസ്രയേലികളെയും വിദേശികളെയും മോചിപ്പിക്കുക. പലസ്തീനിയൻ സിവിലിയൻമാർ സെപ്തംബർ 1-നകം വടക്കൻ ഗാസയിലേക്ക് മടങ്ങാനുള്ള നീക്കങ്ങൾ നടത്തുക. ഇറാനെയും സഖ്യകക്ഷികളെയും നേരിടാൻ സ്വതന്ത്ര ലോകവുമായും പാശ്ചാത്യ രാജ്യങ്ങളുമായും സഖ്യമുണ്ടാക്കാനുള്ള വിശാലമായ തന്ത്രത്തിൻ്റെ ഭാഗമായി സൗദി അറേബ്യയുമായുള്ള ബന്ധം സാധാരണ നിലയിലാക്കാക തുടങ്ങിയ ആവശ്യങ്ങളാണ് അദ്ദേഹം മുന്നോട്ട് വച്ചിരിക്കുന്നത്.

ഗാൻ്റ്‌സിൻ്റെ പദ്ധതികൾ പിന്തുടരുന്നതിലൂടെ ഇസ്രയേലിന് ദോഷകരമായ വിധത്തിൽ യുദ്ധം അവസാനിപ്പിക്കുന്നതിലേക്ക് നയിക്കുമെന്ന് നെതന്യാഹു വാദിച്ചു. ബന്ദികളാക്കിയ ഭൂരിഭാഗം പേരെയും രക്ഷിക്കാതിരിക്കുകയും, ഹമാസിനെ തുടരാൻ അനുവദിക്കുക, പലസ്തീൻ രാഷ്ട്രം സൃഷ്ടിക്കുന്നതിലൂടെയും ഇസ്രയേലിന് പ്രതികൂലമാണെന്ന് നെതന്യാഹു വിശ്വസിക്കുന്നു.

സൈനിക മേധാവി ഹെർസി ഹലേവിയും, യുദ്ധാനന്തരമുള്ള നടപടികൾ ആസൂത്രണം ചെയ്യാൻ നെതന്യാഹുവിനോട് ആവശ്യപെട്ടിരുന്നു. അതിനിടെ, ഹമാസിന്റെ സാന്നിധ്യം ഇല്ലെന്ന് ഇസ്രയേൽ തന്നെ അടിവരയിട്ടിരുന്ന വടക്കൻ ഗാസയിലെ പ്രദേശങ്ങളിലേക്ക് ഇസ്രയേൽ സൈന്യം തിരികെ പോയിരുന്നു. ഹമാസിനെ ഇല്ലാതാക്കുകയാണ് പ്രാഥമിക ലക്ഷ്യമെന്ന സർക്കാരിൻ്റെ വാദത്തെ ചോദ്യം ചെയ്യാൻ ആളുകളെ പ്രേരിപ്പിച്ചിരിക്കുകയാണ്.

Content summary; Israeli war cabinet minister Benny Gantz will resign without a post-war Gaza plan.

Share on

മറ്റുവാര്‍ത്തകള്‍