വെറും മൂന്ന് മിനിട്ട്; അതിനുള്ളില്‍ ഞെരിഞ്ഞമര്‍ന്നത് ഒരു ഒമ്പതുകാരിയുടേത് ഉള്‍പ്പെടെ അഞ്ച് ജീവന്‍! ജര്‍മനിയെ ഞെട്ടിച്ച മാഗ്ഡിബര്‍ഗ് കാര്‍ ആക്രമണം നടത്തിയ വ്യക്തി തന്റെ കറുത്ത ബിഎംഡബ്ല്യു ജനക്കൂട്ടത്തിനിടയിലേക്ക് ഓടിച്ചു കയറ്റുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തു വരുമ്പോള്‍ ലോകം, അത് കണ്ട് നടുങ്ങുകയാണ്. 200 ഓളം പേര്‍ പരിക്കേറ്റ് ചികിത്സയിലുണ്ട് അതില്‍ 41 പേരുടെ നില ഗുരുതരമാണ്. മൂന്ന് മിനിട്ടോളം നീണ്ട സമയത്ത്, ആ കറുത്ത ബിഎംഡബ്ല്യു 400 മീറ്ററോളമാണ് മനുഷ്യരെ ഇടിച്ചു തെറിപ്പിച്ചു പാഞ്ഞത്.
തലേബ് അല്‍-അബ്ദുല്‍മൊഹ്‌സീന്‍ എന്ന 50 കാരനായിരുന്നു മരണം വിതച്ച കറുത്ത കാറിന്റെ ഡ്രൈവിംഗ് സീറ്റില്‍. സൗദി സ്വദേശിയായ ജര്‍മന്‍ പൗരനമാണ് തലേബ്. ജര്‍മനിയില്‍ ഡോക്ടറായി ജോലി നോക്കിവരികയായിരുന്നു.
ആക്രമണത്തെക്കുറിച്ച് അന്വേഷണം നടന്നു വരികയാണ്. പ്രോസിക്യൂട്ടര്‍ ഹോസ്റ്റ് വാള്‍ട്ടര്‍ നോപ്പെന്‍സ് നടത്തുന്ന അനുമാനം, സൗദി അഭയാര്‍ത്ഥികള്‍ക്ക് ജര്‍മനിയില്‍ കിട്ടുന്ന സ്വീകരണത്തിലുള്ള അതൃപ്തിയായിരിക്കാം ഡോക്ടറുടെ പ്രകോപനത്തിന് പിന്നിലെന്നാണ്.
ഇസ്ലാമിക തീവ്രാവദവുമായി തലേബിന് യാതൊരുവിധത്തിലുള്ള ബന്ധവുമില്ലെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ പറയുന്നത്. അദ്ദേഹത്തിന്റെ സോഷ്യല്‍ മീഡിയ പോസ്റ്റുകളില്‍ നിന്ന് വ്യക്തമാകുന്നത്, അദ്ദേഹം ഒരു ഇസ്ലിം വിമര്‍ശകനാണെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നത്.
അതേസമയം, തലേബ് അല്‍- അബ്ദുല്‍ മൊഹ്‌സീനെക്കുറിച്ച് സൗദി ഭരണകൂടം ഔദ്യോഗിക മുന്നറിയിപ്പുകള്‍ ജര്‍മനിക്ക് കൈമാറിയിട്ടുണ്ടെന്നാണ് വിവരം. തലേബിന്റെ തീവ്രമായ വീക്ഷണങ്ങളുമായി ബന്ധപ്പെട്ടാണ് മുന്‍കരുതലുകള്‍ക്കുള്ള നിര്‍ദേശം സൗദി നല്‍കിയിരിക്കുന്നതെന്നാണ് പറയുന്നത്. തലേബിന്റെ ചോദ്യം ചെയ്യല്‍ തുടരുകയാണ്, കൊലപാതകം, കൊലപതാകശ്രമം തുടങ്ങിയ കുറ്റങ്ങള്‍ അയാള്‍ക്കെതിരേ ചുമത്തും.
ക്രിസ്തുമസ് മാര്‍ക്കറ്റിന്റെ പ്രവേശന കവാടത്തില്‍ നിന്ന്, എമര്‍ജന്‍സി വാഹനങ്ങള്‍ക്ക് മാത്രമായി നിര്‍ദേശിച്ചിരുന്ന വഴിയിലൂടെയാണ് തലേബ് തന്റെ വാഹനം ആള്‍ക്കൂട്ടത്തിനിടയിലേക്ക് ഓടിച്ചു കയറ്റിയത്. ഇയാള്‍ ഒറ്റയ്ക്ക തന്നെയാണ് ഇത്തരമൊരു പദ്ധതി ആസൂത്രണം ചെയ്ത് നടപ്പാക്കിയതെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ പറയുന്നത്. ദുരന്തം നടന്ന മാഗ്ഡിബര്‍ഗില്‍ നിന്ന് 40 കിലോമീറ്റര്‍ തെക്കോട്ട് മാറിയുള്ള ബേണ്‍ബര്‍ഗില്‍ സൈക്യാട്രിസ്റ്റ് ഡോക്ടറായി സേവനം ചെയ്തു വരികയായിരുന്നു തലേബ്. 2006 ല്‍ ആണ് ഇയാള്‍ ജര്‍മനിയില്‍ എത്തുന്നത്. 2016 ല്‍ കുടിയേറ്റക്കാരനായി ഔദ്യോഗികമായി അംഗീകരിക്കപ്പെട്ടു. മുസ്ലിം വിശ്വാസികളായിരുന്നവരെ അവരുടെ സ്വന്തം നാടുകളിലെ പീഡനങ്ങളില്‍ നിന്ന് രക്ഷപ്പെടാന്‍ സഹായിക്കുക എന്ന ലക്ഷ്യത്തോടെ തലേബ് ഒരു വെബ്‌സൈറ്റ് നടത്തിയിരുന്നുവെന്നും പൊലീസ് പറയുന്നു.
2016 ല്‍ അനിസ് അമ്രി എന്ന ടുണീഷ്യക്കാരന്‍ ബെര്‍ലിനില്‍ സമാനമായ ആക്രമണം നടത്തിയിരുന്നു. ജര്‍മനി അയാളെ കുടിയേറ്റക്കാരനായി അംഗീകരിക്കാത്തതിന്റെ പ്രതികാരം തീര്‍ക്കുകയായിരുന്നു. ഇയാള്‍ക്ക് ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദി സംഘവുമായി ബന്ധവുമുണ്ടായിരുന്നു. ഇതുപോലൊരു ക്രിസ്തുമസ് ചന്തയിലേക്ക് തന്റെ ട്രക്ക് ഓടിച്ചു കയറ്റി 12 പേരെയാണ് കൊന്നത്. 49 പേര്‍ക്ക് പരിക്കേറ്റു. അന്ന് അവിടെ നിന്ന് രക്ഷപ്പെട്ടെങ്കിലും പിന്നീട് അയാളെ പൊലീസ് വെടിവച്ചു കൊന്നിരുന്നു.
2018 ല്‍ സ്ട്രാസ്ബര്‍ഗിലെ കിഴക്കന്‍ ഫ്രഞ്ച് സിറ്റിയിലെ ക്രിസ്തുമസ് ചന്തയില്‍ ഒരു തോക്ക് ധാരി നടത്തിയ വെടിവയ്പ്പില്‍ അഞ്ചു പേരാണ് കൊല്ലപ്പെട്ടത്. 11 പേര്‍ക്ക് പരിക്കേറ്റു. ഇയാളെ രണ്ട് ദിവസത്തിനു ശേഷം പൊലീസ് വെടിവച്ചു കൊന്നു.
ക്രിസ്തുമസ് ചന്തകളില്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്ന് കഴിഞ്ഞ മാസം തന്നെ ജര്‍മന്‍ ആഭ്യന്തര മന്ത്രി നാന്‍സി ഫീസര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നതാണ്. എന്നാല്‍, ഏതെങ്കിലും തരത്തിലുള്ള ആക്രമണം നടക്കുമെന്നതില്‍ മുന്നറിയിപ്പുകളൊന്നും സര്‍ക്കാരിന് ലഭിച്ചിട്ടില്ലെന്നും അവര്‍ പറഞ്ഞിരുന്നു. പൊതുവിലുള്ള ജാഗ്രതയ്ക്കായിരുന്നു മന്ത്രി ആഹ്വാനം ചെയ്തത്. ഓഗസ്റ്റില്‍ പടിഞ്ഞാറന്‍ ജര്‍മ്മനിയിലെ സോളിംഗനില്‍ നടന്ന കത്തി ആക്രമണത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടതിനെത്തുടര്‍ന്ന് പൊതു ഇടങ്ങളില്‍ ആയുധങ്ങള്‍ കൊണ്ടു നടക്കുന്നതിന് കര്‍ശന നിയന്ത്രണമുണ്ടെന്ന് മന്ത്രി ചൂണ്ടിക്കാട്ടിയിരുന്നു. German christmas market attack, police says attacker has no known links to Islamist extremism
Content Summary; German christmas market attack, police says attacker has no known links to Islamist extremism