65 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമം; ഭൂപതിവ് നിയമഭേദഗതിക്ക് അംഗീകാരം

മലയോര ജനതയോടുള്ള സര്‍ക്കാരിന്റെ പ്രതിബദ്ധത

മലയോര മേഖലയ്ക്ക് ആശ്വാസമായി ഭൂപതിവ് നിയമഭേദഗതി സര്‍ക്കാരിന്റെ അംഗീകാരം. പതിച്ച് കിട്ടിയ ഭൂമി ഇനി ഭൂവുടമകള്‍ക്ക് മറ്റ് ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാം. 65 വര്‍ഷത്തെ കാത്തിരിപ്പിനാണ് ഇതോടെ വിരാമമായത്. ഭേദഗതി വിശദമായ ചര്‍ച്ചകള്‍ക്ക് ശേഷമാകുമെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മലയോരമേഖലയ്ക്ക് സന്തോഷം പകരുന്ന ഭേദഗതിയാണ് സര്‍ക്കാര്‍ നടപ്പിലാക്കുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

പ്രകടന പത്രികയിലെ പ്രധാന വാഗ്ദാനങ്ങളിലൊന്നാണ് ഇതോടെ നടപ്പിലാകുന്നത്. മലയോര മേഖലയിലെ പ്രശനം മന്ത്രിസഭാ യോഗം വിശദമായി ചര്‍ച്ച ചെയ്തുവെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മലയോര ജനതയോടുള്ള സര്‍ക്കാരിന്റെ പ്രതിബദ്ധതയാണ് ഇതിലൂടെ വ്യക്തമാകുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഭൂപ്രശ്‌നങ്ങള്‍ മലയോര മേഖലയെ വിഷമിപ്പിക്കുന്ന പ്രധന പ്രശ്‌നങ്ങളില്‍ ഒന്നായിരുന്നു. ഭേദഗതിയോടെ പട്ടയ ഭൂമി ജീവനോപാധി ആക്കാന്‍ അനുവദിക്കും.

ഇടുക്കി ഉൾപ്പെടെയുള്ള ജില്ലകളിലെ പട്ടയഭൂമിയിലെ നിർമ്മാണപ്രവർത്തനങ്ങൾ ക്രമവത്കരിക്കുന്നതിനുള്ള വ്യവസ്ഥകൾ ഉൾപ്പെടുത്തിക്കൊണ്ടാണ് ഈ ഭേദഗതി. വീടിനും കൃഷിക്കും നൽകിയ ഭൂമി മറ്റ് ആവശ്യങ്ങൾക്ക് ഉപയോഗിച്ചത് ക്രമപ്പെടുത്താൻ പുതിയ നിയമം സഹായകമാകും.

ഈ ഭേദഗതി ബിൽ 2023 സെപ്റ്റംബറിൽ കേരള നിയമസഭ ഏകകണ്ഠമായി പാസാക്കിയിരുന്നു. നിയമപരമായ നടപടികൾ പൂർത്തിയാക്കി ചട്ടം ഉടൻ പ്രാബല്യത്തിൽ കൊണ്ടുവരാനാണ് സർക്കാർ ശ്രമിക്കുന്നത്. പുതിയ ചട്ടം അനുസരിച്ച്, 1500 ചതുരശ്ര അടി വരെയുള്ള വീടുകൾക്കും മറ്റ് ചെറുകിട നിർമ്മാണങ്ങൾക്കും ഫീസ് ഇല്ലാതെ തന്നെ ക്രമവത്കരണം ലഭിക്കും. വലിയ കെട്ടിടങ്ങൾക്കും വാണിജ്യ സ്ഥാപനങ്ങൾക്കും ഭൂമിയുടെ ന്യായവിലയുടെ അടിസ്ഥാനത്തിൽ ഫീസ് ഈടാക്കി ക്രമവത്കരണം നൽകാനും ചട്ടത്തിൽ വ്യവസ്ഥയുണ്ട്.

ജിഎസ്ടി വരുമാന നഷ്ടത്തിൽ കേരളത്തിന് വലിയ ആശങ്കയുണ്ട്. കേന്ദ്ര സർക്കാരിനെ ആശങ്ക അറിയിച്ചിട്ടുണ്ട്. വയനാട് തുരങ്ക പാതയുടെ നിർമാണത്തിന് തുടക്കമാകുകയാണ്. കോഴിക്കോട്, വയനാട് ജില്ലകളിലായി 33 ഹെക്ടർ ഭൂമിയാണ് ഏറ്റെടുക്കേണ്ടത്. രണ്ട് പാക്കേജുകളിലായി നിർമാണം നടക്കുക. പാലം, അപ്രോച്ച് റോഡ് ഒന്നാം പാക്കേജ്, sണൽ നിർമാണം രണ്ടാം പാക്കേജ് എന്നിങ്ങനെയാവും നിർമാണം. സംസ്ഥാനത്തിന്റെ സാമ്പത്തിക നില തകർന്നു എന്ന് ചില കേന്ദ്രങ്ങൾ ബോധപൂർവ്വം പ്രചരണം നടത്തുന്നുണ്ട്. വ്യാജപ്രചരണങ്ങൾ ശക്തിപ്പെടുകയാണ് മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.Government approves Land Assignment Act amendment

Content Summary: Government approves Land Assignment Act amendment

This post was last modified on August 27, 2025 3:12 pm

അഴിമുഖം ഡെസ്‌ക്:
Related Post
Leave a Comment