UPDATES

ഓഫ് ബീറ്റ്

ജനമനസുകൾ കീഴടക്കാൻ ഹാരിപോട്ടർ വീണ്ടുമെത്തുന്നു

ലോകമെമ്പാടും ആരാധകരുള്ള ഹാരിക്ക് ഇനി പുതിയ മുഖം

                       

എച്ച്ബിഒയുടെ വരാനിരിക്കുന്ന ടെലിവിഷൻ സീരീസിലേക്ക് ഹാരി പോട്ടർ, റോൺ വീസ്ലി, ഹെർമിയോണി ഗ്രേഞ്ചർ എന്നീ ഐക്കോണിക് കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ അഭിനേതാക്കളെ തേടുന്നു. ലോകമെമ്പാടും ആരാധകരുള്ള ഹാരിക്ക് പുതിയ മുഖം നൽകാൻ സ്റ്റുഡിയോ ഒരു ഓപ്പൺ കാസ്റ്റിംഗ് കാൾ വിളിച്ചിട്ടുണ്ട്. ഹോഗ്വാർട്സ് സ്കൂളിൽ പഠിക്കുകയും ആവേശോജ്വലമായ സാഹസികതയിൽ പങ്കെടുക്കുകയും ചെയ്യുന്ന ഹാരിയെയും കൂട്ടരെയും അവതരിപ്പിക്കാൻ 9 മുതൽ 11 വയസ് വരെയുള്ള കുട്ടികളെയാണ് അവർ തിരയുന്നത്. ഐർലണ്ടിലും യുകെയിലുമുള്ള ഏതു കുട്ടികൾക്കും പശ്ചാത്തലം, സ്വത്വം, വംശം എന്നിവയുടെ തടസങ്ങളേതുമില്ലാതെ ഓഡിഷനിൽ പങ്കെടുക്കാവുന്നതാണ്.  for next generation harry potter

ഓഡിഷനിൽ പങ്കെടുക്കുന്നതിനായി, താല്പര്യമുള്ള കുട്ടികൾ ഹാരിപോട്ടറിന്റേതല്ലാത്ത ഒരു കഥയോ കവിതയോ അവതരിപ്പിച്ച് 2 മിനിറ്റ് ദൈർഘ്യമുള്ള വീഡിയോ ആക്കി അയക്കേണ്ടതുണ്ട്. വിഡിയോയോയിൽ  കുട്ടികൾ തങ്ങളുടെ സംസാരഭാഷയും ശൈലിയും ഉപയോഗിക്കണമെന്നതാണ് പ്രധാനപ്പെട്ട കാര്യം. ഹാരിപോട്ടർ സീരീസ് ടെലിവിഷനിൽ സംപ്രേക്ഷണം ചെയ്യുന്നതിൽ ആളുകൾക്ക് കൗതുകമുണ്ട്. പുസ്തകത്തിൽ നിന്നുള്ള കൂടുതൽ വിശദാംശങ്ങൾ ഉൾപ്പെടുത്തി ഹാരിയുടെ കഥ കൂടുതൽ ജീവസുറ്റതാക്കാൻ ശ്രമിക്കുമെന്നാണ് അണിയറ പ്രവർത്തകർ പറയുന്നത്, ഇത് ആരാധകർക്ക് ഏറെ ആവേശം പകരുകയാണ്. എന്നാൽ ജെ കെ റൗളിങ്ങിന്റെ ചില ട്രാൻസ്ജൻഡർ പരാമർശങ്ങൾ കുറച്ചുപേർക്കെങ്കിലും കല്ലുകടിയായി തോന്നിയതായി വ്യക്തമാകുന്നു. പുസ്തകങ്ങൾ, സിനിമകൾ, വീഡിയോ ഗെയിമുകൾ, സീരീസുകൾ തുടങ്ങി നിരവധി പതിപ്പുകൾ ഹാരിയെ അടിസ്ഥാനപ്പെടുത്തി ഇറങ്ങിയിട്ടുണ്ട്. call for next generation harry potter

25 വർഷങ്ങൾക്കു മുൻപ് ആദ്യമായി ഹാരിപോട്ടർ സിനിമകൾ പുറത്തിറങ്ങുമ്പോൾ ഒരുപാട് ഊഹാപോഹങ്ങളും ഗോസിപ്പുകളും അതിന്റെ പ്രവർത്തകർക്ക് നേരിടേണ്ടി വന്നിട്ടുണ്ട്. ജെ കെ റൗളിംഗിന് ബ്രിട്ടീഷുകാരായ അഭിനയതാക്കളെ ആയിരുന്നു ആവിശ്യം,ബ്രിട്ടീഷ് അഭിനയതക്കളെ ലഭിക്കുന്നതിനുള്ള പരിമിതി മൂലം അന്ന് അത്ര പ്രശസ്തരല്ലായിരുന്ന ഡാനിയൽ റാഡ്ക്ലിഫ്, റൂപർട്ട് ഗ്രിൻ്റ്, എമ്മ വാട്സൺ എന്നിവരെ വിശ്വസിച്ച് റൗളിങ് കഥാപാത്രങ്ങൾ ഏൽപ്പിക്കുകയായിരുന്നു.

‘ഹാരിപോട്ടർ എനിക്ക് എന്റെ വീടും കുടുംബവുംപോലെയാണ്. അതിലെ ഹെർമിയോണി എന്റെ എക്കാലത്തെയും പ്രിയപ്പെട്ട സാങ്കൽപ്പിക കഥാപാത്രമാണ്’ ഹാരിപോട്ടർ സിനിമയുടെ ഇരുപതാം വാർഷികത്തിൽ എമ്മ വാട്സൺ തന്റെ ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവച്ച വാക്കുകളാണിവ.

ഹാരിപോട്ടർ

ജെ കെ റൗളിങ് എഴുതിയ ഏഴു പുസ്തകങ്ങളടങ്ങിയ ഒരു സാങ്കൽപ്പിക നോവൽ പരമ്പരയാണ് ഹാരിപോട്ടർ. ഹോഗ്വാർട്സ് സ്കൂൾ ഓഫ് വിച്ച്ക്രാഫ്റ്റ് ആൻഡ് വിസാഡെറി എന്ന മാന്ത്രിക വിദ്യാലയത്തിലെ വിദ്യാർത്ഥികളായ ഹാരിപോട്ടറിന്റെയും കൂട്ടുകാരുടെയും സാഹസികവും, ആവേശകരവുമായ കഥയാണ് പരമ്പരയുടെ ഏറ്റവും വലിയ ആകർഷണീയത. മാന്ത്രികലോകത്തേയും തുടർന്ന് മഗിൾ ലോകത്തേയും കീഴടക്കാനുള്ള യജ്ഞത്തിനിടയിൽ ഹാരിയുടെ മാതാപിതാക്കളെ കൊന്ന ദുഷ്ടമാന്ത്രികനായ വോൾഡർമോർട്ടും ഹാരിയും തമ്മിലുള്ള പോരാട്ടമാണ് ഇതിലെ കഥാ പശ്ചാത്തലം.call for next generation harry potter

1997-ൽ പ്രസിദ്ധീകരിച്ച, പരമ്പരയിലെ ആദ്യ നോവലായ ഹാരി പോട്ടർ ആന്റ് ദ ഫിലോസഫേർസ് സ്റ്റോൺ മുതൽ പരമ്പരയിലെ എല്ലാ പുസ്തകങ്ങളും ലോകമെമ്പാടും വൻ പ്രശസ്തിയും പ്രശംസയും സാമ്പത്തികനേട്ടവും കൈവരിച്ചിരുന്നു. എങ്കിലും നോവലുകളുടെ ഇരുട്ടു പ്രകൃതം വിമർശനങ്ങൾക്കും ഇടയാക്കിയിട്ടുണ്ട്. ഹാരിപോട്ടർ പരമ്പരയിലെ അവസാന നാലു നോവലുകളും തുടർച്ചയായി റെക്കോഡുകളായിരുന്നു. 2007 ജൂലൈ 21-ന് ഏഴാമത്തേതും അവസാനത്തേതുമായ പുസ്തകം, ഹാരി പോട്ടർ ആന്റ് ദ ഡെത്ത്‌ലി ഹാലോസ് പുറത്തിറങ്ങി.

ഈ നോവലുകളുടെ വിജയം റൗളിങിനെ ചരിത്രത്തിലെ ഏറ്റവും പ്രതിഫലം നേടുന്ന നോവലിസ്റ്റാക്കി മാറ്റി. നോവലുകളുടെ ഇംഗ്ലീഷ് പതിപ്പിന്റെ പ്രസാധകർ ബ്രിട്ടൻ, യുണൈറ്റഡ് സ്റ്റേറ്റ്സ്, ഓസ്ട്രേലിയ, കാനഡ എന്നിവിടങ്ങളിൽ യഥാക്രമം ബ്ലൂംസ്ബെറി, സ്കോളാസ്റ്റിക് പ്രെസ്സ്, അല്ലെൻ & അൺ‌വിൻ, റെയിൻകോസ്റ്റ് ബുക്ക്‌സ് എന്നിവയാണ്.

ലോകമെമ്പാടുമുള്ള കുട്ടികളും മുതിർന്നവരും പ്രായഭേദമന്യേ നെഞ്ചേറ്റിയ കഥാപാത്രവും പാരമ്പരയുമാണ് ഹാരിപോട്ടർ. ഹാരിപോട്ടറിന്റെ കഥ ഏതെല്ലാം രീതിയിൽ അവതരിപ്പിച്ചാലും കാണാൻ ആളുണ്ടാകും എന്നത് ആ പ്രത്യേക ലോകത്തോടുള്ള ആളുകളുടെ ഇഷ്ടത്തെ പ്രതിഫലിപ്പിക്കുന്നു.

content summary; hbo posts casting call for next generation harry potter

Share on

മറ്റുവാര്‍ത്തകള്‍