കാന്‍സറിനെ ഇല്ലാതാകാന്‍ മരുന്നുമായി ഗവേഷകര്‍

ഈ മരുന്ന് ക്യാന്‍സര്‍ സെല്ലുകളുടെ അകത്തുള്ള വിഷവസ്തുക്കളെ നീക്കം ചെയ്യാന്‍ ഇത് സഹായിക്കുന്നു.

ഓരോ വര്‍ഷവും ലക്ഷക്കണക്കിനു പേരെ കൊന്നൊടുക്കുന്ന മാരക രോഗമായ കാന്‍സര്‍ പൂര്‍ണമായും സുഖപ്പെടുത്താവുന്ന പുതിയ മരുന്ന് കണ്ടുപിടിച്ചിരിക്കുകയാണ് യൂ കെ യിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കാന്‍സര്‍ റിസര്‍ച്ച് സെന്ററിലെ ഗവേഷകര്‍. തിസോത്മുബ് വേഡോടിന്‍ (Tisotumab Vedotin (TV),) എന്ന ഈ മരുന്ന് ക്യാന്‍സര്‍ സെല്ലുകളുടെ അകത്തുള്ള വിഷവസ്തുക്കളെ നീക്കം ചെയ്യാന്‍ ഇത് സഹായിക്കുന്നു.

ദ് ലാന്‍സെറ്റ് ഓങ്കോളജിയില്‍ പ്രസിദ്ധീകരിച്ച ഫലങ്ങള്‍ അനുസരിച്ച്, ഗര്‍ഭാശയ കാന്‍സറില്‍ നടത്തിയ രണ്ടാമത്തെ പരീക്ഷണങ്ങളോട് മരുന്നുകള്‍ നല്ല രീതിയില്‍ പ്രതികരിക്കുകയും. കൂടുതല്‍ കട്ടിയുള്ള ട്യൂമര്‍ ക്യാന്‍സറുകളില്‍ പരിശോധന നടത്തുകയുമാണ്്. ഏതാണ്ട് 150 ഓളം ക്യാന്‍സര്‍ രോഗികളില്‍ ഗവേഷണം നടത്തി, അവരില്‍ പുരോഗതി കണ്ടെത്തിയതിന് ശേഷമാണ് ഈ മരുന്ന് കണ്ടുപിടിച്ചത്.

ഭൂരിഭാഗം രോഗികളില്‍ ആദ്യഘട്ട ക്യാന്‍സര്‍ മുന്‍കൂട്ടി കണ്ടെത്തുകയും കൂടാതെ ഇല്ലാതാക്കുകനും ഇതിന് സാധിച്ചു. ഇപ്പോള്‍ ടി.വി.എന്നറിയപ്പെടുന്ന ഈ മരുന്ന് പാന്‍ക്രിയാറ്റിക്, ശ്വാസകോശം, തലയും കഴുത്ത് എന്നി ക്യാന്‍സറുകളില്‍ രണ്ടാം ഘട്ട ചികിത്സ നടത്തുന്ന വരുകയാണ്.

അഴിമുഖം ഡെസ്ക്:
Related Post
Leave a Comment