UPDATES

പ്രവാസം

സൗദിയിലേക്ക് അപസ്മാരത്തിനുള്ള മരുന്ന് കൊണ്ടുവന്നു; മലയാളികളായ രോഗിയും ബന്ധുവും ജയിലിലായി

ഹരിപ്പാട് സ്വദേശികളായ അബ്ദുള്‍ സമദ് സഹോദരി ഭര്‍ത്താവും അപസ്മാര രോഗിയുമായ മുഹമ്മദ് നൗഫല്‍ എന്നിവരെയാണ് സൗദി കസ്റ്റംസ് ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തത്.

                       

സൗദി അറേബ്യയിലേക്ക് അപസ്മാരത്തിനുള്ള മരുന്ന് കൊണ്ടുവന്നതിന് മലയാളികളായ രോഗിയും ബന്ധുവും ജയിലിലായി. ഹരിപ്പാട് സ്വദേശികളായ അബ്ദുള്‍ സമദ് സഹോദരി ഭര്‍ത്താവും അപസ്മാര രോഗിയുമായ മുഹമ്മദ് നൗഫല്‍ എന്നിവരെയാണ് സൗദി കസ്റ്റംസ് ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തത്. ഇവര്‍ നജ്‌റാനില്‍ സൂപ്പര്‍ മാര്‍ക്കറ്റ് ജീവനക്കാരാണ്(ബഖാല).

അബ്ദുള്‍ സമദ് രണ്ട് മാസത്തെ അവധിക്ക് നാട്ടില്‍പോയിട്ട് സെപ്റ്റംബര്‍ 13-നാണ് സൗദിയിലേക്ക് തിരിച്ചത്. സൗദി എയര്‍ലൈന്‍സ് വിമാനത്തില്‍ രാത്രി ഒമ്പതരയോടെ റിയാദിലിറങ്ങി അബഹയിലേക്ക് പോകുന്നതിനായ് വിമാനം മാറികയറാന്‍ ഒരുങ്ങുമ്പോഴാണ് പിടിയിലായത്. രണ്ട് തരം ഗുളികകളായിരുന്നു ബാഗിലുണ്ടായിരുന്നത്. ഒരു വര്‍ഷത്തേക്കുള്ള zen retard 200 mg, Lobazen 10 mg എന്നീ ഗുളികളായിരുന്നു അബ്ദുള്‍ സമദിന്റെ പക്കല്‍ ഉണ്ടായിരുന്നത്.

2002 മുതല്‍ ചികിത്സയിലായിരുന്ന മുഹമ്മദ് നൗഫലിന്റെ മെഡിക്കല്‍ റിപ്പോര്‍ട്ടുകളും ഗുളികകള്‍ സ്ഥിരം കഴിക്കേണ്ടതാണെന്നുള്ള രേഖകളുണ്ടായിട്ടും അബ്ദുള്‍ സമദിനെ അറസ്റ്റ് ചെയ്യുകയായിരുന്നുവെന്ന് മാധ്യമം ഡോട്ട് കോം റിപ്പോര്‍ട്ട് ചെയ്യുന്നു. അന്ന് കസ്റ്റംസ് സെല്ലില്‍ പാര്‍പ്പിച്ച അബ്ദുള്‍ സമദിനെ പിറ്റേന്ന് മരുന്നുമായി മുഹമ്മദ് നൗഫലിന്റെ താമസ സ്ഥലത്തേക്ക് കൊണ്ടുപോവുകയും ബാഗ് കൈമാറാനും ആവിശ്യപ്പെട്ടു. മരുന്ന് ബാഗ് കൈമാറിയതിന് ശേഷം ഇരുവരെയും പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

മുഹമ്മദ് നൗഫലിനെ നജ്‌റാന്‍ ജയിലിലും അബ്ദുള്‍ സമദിനെ മക്കയിലെ ഷുമൈസി ജയിലുമാണ് പാര്‍പ്പിച്ചിരിക്കുന്നത്. ബന്ധുക്കള്‍ക്ക് ഇവരുമായ് ബന്ധപ്പെടാനും സാധിച്ചിട്ടില്ല. ഇവരുടെ മോചനത്തിനായ് ബന്ധുക്കള്‍ ജിദ്ദയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെ സഹായം തോടിയിരിക്കുകയാണ്.

മയക്കുമരുന്നിലുള്ള അംശങ്ങള്‍ ചേരുന്നുണ്ടെന്ന കാരണം കാണിച്ച് അപസ്മാരത്തിനുള്ള പല മരുന്നുകള്‍ക്കും സൗദിയില്‍ നിരോധനവും കൈവശം വ്ക്കുന്നത് ഗുരുതരകുറ്റവുമാണ്. അതുപോലെ തന്നെ പല മരുന്നുകളും കൈവശം വയ്ക്കുന്നതിനും നിയന്ത്രണമുണ്ട്.

represent image

Share on

മറ്റുവാര്‍ത്തകള്‍