December 10, 2024 |
Share on

ലുലുവില്‍ നിന്നും വാങ്ങിയ ബീഫില്‍ പ്ലാസ്റ്റിക്കെന്ന് ആരോപിച്ച് വീഡിയോ പ്രചരിക്കുന്നു

ഇതിന്റെ ഉറവിടവും ആധികാരികതയും വ്യക്തമല്ലെങ്കിലും വന്‍ സ്വീകാര്യതയാണ് വീഡിയോയ്ക്ക് സമൂഹമാധ്യമങ്ങളില്‍ ലഭിക്കുന്നത്

ലുലുവില്‍ നിന്നും വാങ്ങിയ ബീഫ് പ്ലാസ്റ്റിക് കൊണ്ട് നിര്‍മ്മിച്ചതാണെന്ന് ആരോപിക്കുന്ന വീഡിയോ പ്രചരിക്കുന്നു. ബീഫ് വാങ്ങി വീട്ടില്‍ കൊണ്ടു വന്ന് കഴുകി വൃത്തിയാക്കുമ്പോഴാണ് ബീഫ് പ്ലാസ്റ്റിക് കൊണ്ട് നിര്‍മ്മിച്ചതാണെന്ന് വീട്ടുകാര്‍ക്ക് മനസിലാകുന്നതെന്നും വീഡിയോയില്‍ പറയുന്നു.

വാട്‌സ് ആപ്പ് വഴിയാണ് വീഡിയോ പ്രചരിക്കുന്നത്. ഇതിന്റെ ഉറവിടവും ആധികാരികതയും വ്യക്തമല്ലെങ്കിലും വന്‍ സ്വീകാര്യതയാണ് വീഡിയോയ്ക്ക് സമൂഹമാധ്യമങ്ങളില്‍ ലഭിക്കുന്നത്. ബീഫിന്റെ ഉള്‍ഭാഗം വൃത്തിയാക്കുമ്പോള്‍ റബ്ബര്‍ പോലെ വലിയുന്നത് വീഡിയോയില്‍ കാണാം. ഇത് ലുലുവില്‍ കൊണ്ടുപോയി കാണിക്കണമെന്നും വീഡിയോയില്‍ മുഖം കാണിക്കാത്ത വീട്ടമ്മ പറയുന്നു.

കൂടാതെ ഈ ബീഫ് കഴുകിയപ്പോള്‍ തന്നെ തനിക്ക് മനസിലായെന്നും ഇതിന് ഒരു ബ്ലഡ് പോലുമില്ലെന്നും അവര്‍ വ്യക്തമാക്കുന്നു. ഇത് കഴിക്കുന്നവര്‍ മരിക്കുമെന്നും വീട്ടമ്മ ആശങ്കപ്പെടുന്നുണ്ട്.

×