വാപ്പച്ചിയുടെ ബിഗ് ബി ഇറങ്ങി പത്താം വര്‍ഷം അമല്‍ നീരദിനൊപ്പം സിനിമ ചെയ്യാന്‍ കഴിഞ്ഞത് നിമിത്തമായി കാണുന്നു എന്ന് ദുല്‍ക്കര്‍ സല്‍മാന്‍. സേഫ് സോണ്‍ പിടിക്കാന്‍ എളുപ്പമാണ്. ചാര്‍ലിയും കലിയും കമ്മട്ടിപ്പാടവും മൂന്നു തരത്തിലുള്ള സിനിമകളായിരുന്നെന്നും അത്തരം വ്യത്യസ്ഥമായ സിനിമകള്‍ കിട്ടുന്നത് ഭാഗ്യമാണെന്നും ദുല്‍ക്കര്‍ പറഞ്ഞു. കമ്മട്ടിപ്പാടത്തില്‍ വിനായകനും മണികണ്ഠനും നന്നായി സഹായിച്ചിരുന്നു. ഏത് അവാര്‍ഡിലും അവര്‍ക്ക് രണ്ട് പെര്‍ക്കും ക്രഡിറ്റ് കിട്ടുന്നത് സന്തോഷമുള്ള കാര്യമാണ്. സിനിമയില്‍ ആറ് വര്‍ഷം പൂര്‍ത്തിയാക്കുന്ന പശ്ചാത്തലത്തില്‍ വനിതയ്ക്ക് നല്കിയ അഭിമുഖത്തിലാണ് ദുല്‍ക്കര്‍ സിനിമയെ കുറിച്ചും ജീവിത്തത്തെ കുറിച്ചും സംസാരിച്ചത്.
വര്‍ഷങ്ങളോളം സിനിമയില്‍ നിന്നു വിജയിക്കുന്നവര്‍ക്ക് കിട്ടുന്ന അംഗീകാരമാണ് സൂപ്പര്‍സ്റ്റാര്‍ പദവി. ഇന്ന് മൂന്നു സിനിമകള്‍ ചെയ്തു കഴിഞ്ഞാല്‍ സ്റ്റാര്‍ ആക്ടറും സ്റ്റാര്‍ ഡയറക്ടറുമൊക്കെ ആകും. ഇങ്ങനെ ആളുകള്‍ പറഞ്ഞുണ്ടാക്കുന്ന സൂപ്പര്‍സ്റ്റാര്‍ഡത്തിന് അധികം ആയുസ്സുണ്ടാകില്ലെന്നും മനസ്സ് നിറഞ്ഞു ഒരാള്‍ ആക്ടര്‍ എന്ന് വിളിച്ചാല്‍ അതാണ് സന്തോഷമെന്നും ദുല്‍ക്കര്‍ പറഞ്ഞു.
സിനിമയില്‍ മത്സരം നല്ലതാണ്. പക്ഷേ അത് ഒരു സിനിമ ഇല്ലാതാക്കണം എന്നാഗ്രഹിച്ചാവരുത്. ഒരുപാട് പേരുടെ സ്വപ്നവും പ്രതീക്ഷയുമാണ് ഓരോ സിനിമയും. എന്റെ മനസ്സില്‍ പോസറ്റീവ് മത്സരങ്ങളെയുള്ളൂ. ഫാന്‍സായാലും നെഗറ്റീവ് രീതിയിലുള്ള ഒരു ഇടപെടലും പ്രോത്സാഹിപ്പിക്കില്ല. ചവിട്ടി താഴ്ത്തി ചീത്ത വിളിച്ച് സിനിമയ്ക്കു പിന്നിലുള്ള അദ്ധ്വാനത്തെ ഇല്ലാതാക്കുന്നത് ഒരു തരത്തിലും അംഗീകരിക്കാന്‍ കഴിയില്ല. ഒരു വര്ഷം ഇറങ്ങുന്ന നല്ല സിനിമകളുടെ കൂട്ടത്തില്‍ എന്റെ എന്റെ സിനിമയും ഉണ്ടാകണം എന്നാഗ്രഹിക്കാറുണ്ട്.