എല്ലാ റെക്കോഡുകളും തകര്‍ത്ത് മുന്നേറുന്ന ബാഹുബലി രണ്ടിന്റെ വന്‍ വിജയത്തോടെ നായകന്‍ പ്രഭാസ് പ്രതിഫലം വീണ്ടും ഉയര്‍ത്തി. ബാഹുബലി രണ്ടിന് 25 കോടി രൂപ പ്രതിഫലം പറ്റിയ പ്രഭാസ് ഇപ്പോള്‍ അഞ്ച് കോടി കൂടി ഉയര്‍ത്തി 30 കോടിയാക്കിയിട്ടുണ്ട് പ്രതിഫലം. സാഹോ എന്ന അടുത്ത വര്‍ഷം പുറത്തിറങ്ങാനിരിക്കുന്ന ചിത്രത്തിലാണിത്. അതേസമയം ബോളിവുഡിലെ ഖാന്‍ ത്രയത്തിന് പിന്നില്‍ തന്നെയാണ് ഇപ്പോളും പ്രഭാസ്.
നിലവില്‍ ഇന്ത്യയില്‍ ഏറ്റവുമധികം പ്രതിഫലം വാങ്ങുന്ന നടന്‍ സല്‍മാന്‍ ഖാനാണ്. ഒരു ചിത്രത്തിന് 60 കോടി രൂപയാണ് സല്‍മാന്‍ വാങ്ങുന്നത്. രണ്ടാം സ്ഥാനത്ത് ആമിര്‍ ഖാനാണ്. 55 മുതല്‍ 60 കോടി വരെയാണ് ഒരു ചിത്രത്തിന് ആമിര്‍ വാങ്ങുന്നത്. ബോളിവുഡിന്റെ കിംഗ് ഖാനായി അറിയപ്പെടുന്ന ഷാരൂഖ് ഖാന്‍ 40-45 കോടി രൂപ വരെ പ്രതിഫലം പറ്റുന്നു. അക്ഷയ് കുമാര്‍ 35-40 കോടി വരെ.
നടിമാരില്‍ കങ്കണ റാണട്ടാണ് ഏറ്റവുമധികം പ്രതിഫലം വാങ്ങുന്നത്: 10-12 കോടി. രണ്ടാം സ്ഥാനത്തുള്ള ദീപിക പദുക്കോണ്‍ എട്ട് കോടി രൂപ വാങ്ങുന്നുണ്ട്.