Continue reading “പാരമ്പര്യ ശോഭയോടെ കല്യാണ്‍ കുടുംബത്തിന്റെ നവരാത്രി പൂജ; മാറ്റ് കൂട്ടി താരങ്ങളും”
" /> Continue reading “പാരമ്പര്യ ശോഭയോടെ കല്യാണ്‍ കുടുംബത്തിന്റെ നവരാത്രി പൂജ; മാറ്റ് കൂട്ടി താരങ്ങളും” ">കല്യാണരാമന്‍ കുടുംബത്തിന്റെ നവരാത്രി മഹോത്സവം അതിന്റെ എല്ലാ പ്രൗഢിയോടെയും ആഘോഷിച്ചു. ഇന്ത്യന്‍ ചലച്ചിത്രമേഖലയില്‍ നിന്നുള്ള ഒരു കൂട്ടം താരങ്ങള്‍ ചടങ്ങില്‍ പങ്കെടുത്തുകൊണ്ട് ആഘോഷങ്ങള്‍ക്ക് ഭംഗി നല്‍കി.
ഈ വര്‍ഷത്തെ നവരാത്രി ആഘോഷങ്ങള്‍ പവിത്രമായ ജ്യോതിര്‍ലിംഗങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഭഗവാന്‍ ശിവന്റെ ദിവ്യമായ സത്തയെ പ്രമേയമാക്കിയുള്ളതായിരുന്നു. പാവകളും പ്രതിമകളും അലങ്കരിച്ചൊരുക്കുന്ന ‘ബൊമ്മ കോലു’ ആഘോഷത്തിന്റെ ഭാഗമായി പ്രദര്‍ശിപ്പിക്കുന്ന പരമ്പരാഗത രീതി കല്യാണരാമന്‍ കുടുംബം നിലനിര്‍ത്തി. ബൊമ്മ അല്ലെങ്കില്‍ പാവകളെ സൂക്ഷിക്കുന്ന ക്രമം, ദേവതകളായ സരസ്വതി, പാര്‍വതി, ലക്ഷ്മി എന്നിവരുടെ ദിവ്യരൂപങ്ങളുടെയും ചിത്രീകരണത്തിലൂടെ ഭൗതിക തലത്തില്‍ നിന്ന് ഉയര്‍ന്ന ആത്മീയ തലത്തിലേക്കുള്ള പരിണാമത്തിന്റെ പ്രതീകവുമാണ്. അതിഥികളെ ഊഷ്മളമായി സ്വാഗതം ചെയ്ത കുടുംബം, ബൊമ്മു കോലുവിന്റെ പിന്നിലെ ഐതിഹ്യത്തെക്കുറിച്ച് അതിഥികള്‍ക്ക് വിവരിച്ചു.
സൊനാക്ഷി സിന്‍ഹ, ശില്‍പ ഷെട്ടി, ജാന്‍വി കപൂര്‍, ദേശീയ അവാര്‍ഡ് ജേതാവ് കൃതി സനോന്‍, കല്യാണ്‍ ജ്വല്ലേഴ്സിന്റെ ബ്രാന്‍ഡ് അംബാസഡര്‍ രശ്മിക മന്ദാന തുടങ്ങിയ ബോളിവുഡ് താരങ്ങള്‍ക്കൊപ്പം കല്യാണ്‍ ജ്വല്ലേഴ്സിന്റെ ആഗോള അംബാസഡര്‍ കത്രീന കൈഫും പ്രത്യേക പൂജയില്‍ പങ്കെടുത്തു. ബോളിവുഡ് താരം അജയ് ദേവ്ഗണും ആഘോഷങ്ങളില്‍ പങ്കെടുത്തു. മലയാളം, തമിഴ്, തെലുങ്ക് സിനിമാ മേഖലയിലെ സംവിധായകരും അഭിനേതാക്കളും ചടങ്ങില്‍ പങ്കെടുത്തു
സ്വകാര്യ ആഘോഷത്തില്‍ ടൊവിനോ തോമസ്, വരലക്ഷ്മി, സാനിയ ഇയ്യപ്പന്‍, വിക്രം പ്രഭു, നാഗ ചൈതന്യ, റെജീന കസാന്ദ്ര, നീരജ് മാധവ്, നൈല ഉഷ, ശ്രുതി രാമചന്ദ്രന്‍, കല്യാണി പ്രിയദര്‍ശന്‍, സംവിധായകന്‍ സത്യന്‍ അന്തിക്കാട്, സംഗീത സംവിധായകന്‍ ഔസേപ്പച്ചന്‍, മേനക, സുരേഷ് കുമാര്‍ തുടങ്ങിയ പ്രമുഖര്‍ പങ്കെടുത്തു.
കല്യാണ്‍ ജ്വല്ലേഴ്സിന്റെ റീജിയണല്‍ ബ്രാന്‍ഡ് അംബാസഡര്‍മാരായ പ്രഭു ഗണേശന്‍ (തമിഴ്നാട്), അക്കിനേനി നാഗാര്‍ജുന (ആന്ധ്രാപ്രദേശ്, തെലങ്കാന), കിഞ്ചല്‍ രാജ്പ്രിയ (ഗുജറാത്ത്), വാമിക ഗബ്ബി (പഞ്ചാബ്) എന്നിവരും മനോഹരമായ സായാഹ്നത്തില്‍ മഹനീയ സാന്നിദ്ധ്യമായി.