January 21, 2025 |

എന്താണ് കള്ളക്കടൽ പ്രതിഭാസം ? അറിയേണ്ടതെല്ലാം

കള്ളക്കടൽ പ്രതിഭാസത്തെ കുറിച്ച് അറിയേണ്ടതെല്ലാം

കള്ളക്കടൽ പ്രതിഭാസമുണ്ടാകാനുള്ള സാധ്യതയെ തുടർന്ന് കേരള തീരത്ത് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം ജാഗ്രത പുറപ്പെടുവിച്ചിരിക്കുകയാണ്. ബീച്ചുകളിലേക്കുള്ള യാത്രകളും, വിനോദങ്ങളും പൂർണമായി ഒഴിവാക്കണമെന്നും മുന്നറിയിപ്പിൽ പറയുന്നു. നാളെ (04-05-2024) രാവിലെ 02.30 മുതൽ മെയ് അഞ്ച് (05-05-2024 ) രാത്രി 11.30 വരെ അറിയിപ്പിൽ പറയുന്നുണ്ട്.

എന്താണ് കള്ളക്കടൽ ?

ഇന്ത്യയുടെ തെക്ക്-പടിഞ്ഞാറൻ തീരത്ത് ഉയർന്ന തിരമാലകൾ ഉണ്ടാകുന്നത് മൂലം വെള്ളപ്പൊക്കത്തിന് കാരണമാകുന്ന ഭൂമിശാസ്ത്രപരമായ പ്രതിഭാസമാണ് കള്ളക്കടൽ. പ്രധാനമായും ഏപ്രിൽ മുതൽ മെയ് വരെയുള്ള മഴക്കാലത്തിന് മുമ്പുള്ള സമയങ്ങളിൽ ആണ് കള്ളക്കടൽ പ്രതിഭാസം കൂടുതലായി കാണാൻ സാധിക്കുക. യുണൈറ്റഡ് നേഷൻസ് എജ്യുക്കേഷണൽ, സയൻ്റിഫിക് ആൻഡ് കൾച്ചറൽ ഓർഗനൈസേഷൻ (യുനെസ്‌കോ) ഔദ്യോഗികമായി അംഗീകരിച്ച പദമാണ് കള്ളക്കടൽ. കള്ളക്കടൽ സമയങ്ങളിൽ കരയിലേക്ക് മഴയോ കാറ്റോ വരാതെ തന്നെ തിര ഉയർന്നുപൊങ്ങും. തിരമാലകൾ അപ്രതീക്ഷിതമായി അടിച്ചുകയറി തീരത്തെ കവർന്നെടുക്കുന്നതിനാലാണ് ഈ പ്രതിഭാസത്തെ കള്ളക്കടൽ എന്നുവിളിക്കുന്നത്.

kallakadal കള്ളക്കടൽ swell surge

സമുദ്രോപരിതലത്തിലെ കാലാവസ്ഥാ മാറ്റങ്ങളായ ചുഴലിക്കാറ്റും കൊടുങ്കാറ്റും മൂലമുണ്ടാകുന്ന കടൽക്ഷോഭം കൊണ്ട് ഉയർന്നുവരുന്ന വലിയ തിരമാലകളാണ് കള്ളക്കടലിന് കാരണമാകുന്നത്. ശക്തമായ കാറ്റിൽ, വായുവിൽ നിന്ന് വെള്ളത്തിലേക്ക് ഊർജ്ജ കൈമാറ്റം നടക്കുന്നതിനാൽ ഈ സമയത്ത് ആയിരക്കണക്കിന് കിലോമീറ്ററുകൾ വരെ നീളാൻ കെൽപ്പുള്ള ശക്തമായ തിരമാലകൾ കരയിലേക്ക് ആഞ്ഞടിക്കാൻ കാരണമാവുകയും ചെയ്യും. അവിചാരിതമായതും അസാധാരണവുമായാണ് കള്ളക്കടൽ സമയത്ത് തിരമാലകൾ കരയിലേക്ക് ആഞ്ഞടിക്കുക.

കള്ളക്കടലും സുനാമിയും

ഭൂകമ്പങ്ങൾ, വെള്ളത്തിനടിയിലുള്ള മണ്ണിടിച്ചിലുകൾ അല്ലെങ്കിൽ അഗ്നിപർവ്വത സ്ഫോടനങ്ങൾ പോലുള്ള പ്രവർത്തനങ്ങൾ കാരണമാണ് സുനാമിയുണ്ടാകുന്നത്. പല സാഹചര്യങ്ങളിലും കള്ളക്കടൽ പ്രതിഭാസം സുനാമിയായി തെറ്റിദ്ധരിക്കപ്പെടാറുണ്ട്. വെള്ളപ്പൊക്കം, കടൽക്ഷോഭം ചുഴലിക്കാറ്റ് എന്നിവ മൂലമാണ് കള്ളക്കടൽ പ്രതിഭാസം സംഭവിക്കുന്നത്. സുനാമിയുടെ സമയത്ത് കടൽ ഉള്ളിലോട്ട് വലിഞ്ഞ ശേഷം തിരമാലകൾ അടിച്ചുകയറുകയാണ് പതിവ്. ചില സമയങ്ങളിൽ സമാനമായ രീതിയിൽ തന്നെയാണ് കള്ളക്കടൽ പ്രതിഭാസവും സംഭവിക്കാറുള്ളത്.

കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം പുറപ്പെടുവിക്കുന്ന പ്രത്യേക ജാഗ്രത നിർദ്ദേശം :

കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്തും, തെക്കൻ തമിഴ്‌നാട് തീരത്തും, തീരപ്രദേശത്തിന്റെ താഴ്ന്ന പ്രദേശങ്ങളിലും ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്നും, ആയതിനാൽ കേരള തീരത്തും, തെക്കൻ തമിഴ്‌നാട് തീരത്തും നാളെ (04-05-2024) രാവിലെ 02.30 മുതൽ 05-05-2024 രാത്രി 11.30 വരെ 0.5 മുതൽ 1.5 മീറ്റർ വരെ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു.

കടലാക്രമണത്തിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കുക.

1. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം.

2. മൽസ്യബന്ധന യാനങ്ങൾ (ബോട്ട്, വള്ളം, മുതലായവ) ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മൽസ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം.

Post Thumbnail
ട്രംപിന്റെ ഭീഷണികള്‍വായിക്കുക

3. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കുക.

 

content summary : INCOIS warning Swell surge phenomenon behind sudden high-energy swells,

×