July 14, 2026 |
Share on

എന്താണ് നമ്മുടെ അയല്‍പക്കത്ത് നടക്കുന്നത്?; നിങ്ങള്‍ അറിയേണ്ടതെല്ലാം

പ്രതിഷേധത്തിൽ 19 പേർക്കാണ് ജീവൻ നഷ്ടപ്പെട്ടത്

നേപ്പാളിൽ ജെൻ സി പ്രക്ഷോഭം ആളിപടരുകയാണ്. ഡിജിറ്റൽ യുഗത്തിൽ വളർന്നു വന്ന നേപ്പാളിലെ യുവതലമുറ രാജ്യത്തിന്റെ സാമൂഹിക-രാഷ്ട്രീയ രംഗത്ത് തങ്ങളുടെ നിലപാട് ഉറക്കെ പ്രഖ്യാപിക്കുകയാണ്. രാജ്യത്തെയാകെ പിടിച്ചു കുലുക്കിയ പ്രതിഷേധത്തിൽ 19 പേർക്കാണ് ജീവൻ നഷ്ടപ്പെട്ടത്. പ്രക്ഷോഭം ശക്തമായതോടെ പ്രധാനമന്ത്രിയ്ക്ക് സ്ഥാനമൊഴിയേണ്ടതായും വന്നു. നേപ്പാൾ പ്രതിഷേധത്തിൽ അറിയേണ്ടതെല്ലാം.

എന്താണ് ജെൻ സി പ്രക്ഷോഭം ?

രജിസ്ട്രേഷൻ നിയമങ്ങൾ പാലിക്കുന്നതിൽ പരാജയപ്പെട്ടു എന്ന് ചൂണ്ടിക്കാട്ടി സർക്കാർ ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, എക്സ് ഉൾപ്പെടെയുള്ള ഡസൻ കണക്കിന് സോഷ്യൽ മീഡിയ സൈറ്റുകൾക്ക് വിലക്കേർപ്പെടുത്തി. ഇത് അഭിപ്രായസ്വാതന്ത്ര്യത്തിനുമേലുള്ള കടന്നുകയറ്റവും, വിയോജിപ്പുകൾ ഇല്ലാതാക്കാനുള്ള ശ്രമവുമാണെന്ന് യുവജനങ്ങൾ വിലയിരുത്തി. ഇതാണ് പ്രതിഷേധത്തിന്റെ പ്രധാന കാരണം. രാഷ്ട്രീയ നേതാക്കളുടെ മക്കളുടെ ആഡംബര ജീവിതവും സാധാരണക്കാരുടെ കഷ്ടപ്പാടും തമ്മിലുള്ള വൈരുദ്ധ്യം വെളിപ്പെടുത്തുന്ന ‘നെപ്പോ കിഡ്‌സ്’ (#NepoKids) പോലുള്ള ഓൺലൈൻ കാമ്പയിനുകൾ ഈ വിഷയത്തിൽ യുവജനങ്ങളുടെ രോഷം വർദ്ധിപ്പിച്ചു.

എന്താണ് ലക്ഷ്യം ?

ഈ പ്രക്ഷോഭത്തിന് പ്രധാനമായും നേതൃത്വം നൽകിയത് നേപ്പാളിലെ യുവതലമുറയാണ്, അതായത് ജനറേഷൻ Z. ഇതിൽ വലിയൊരു വിഭാഗം യൂണിവേഴ്സിറ്റി, കോളേജ് വിദ്യാർത്ഥികളും യുവ പ്രൊഫഷണലുകളും ഉൾപ്പെടുന്നു. പരമ്പരാഗത രാഷ്ട്രീയ പാർട്ടികളുമായി യാതൊരു ബന്ധവുമില്ലാതെ, യുവാക്കൾ സ്വയം നയിച്ച ഒരു ജനകീയ മുന്നേറ്റമായിരുന്നു ഇത്.

പ്രതിഷേധം ലക്ഷ്യം വച്ചത് നേപ്പാൾ സർക്കാരിനെയായിരുന്നു. പ്രധാനമന്ത്രി കെ.പി. ശർമ്മ ഒലിയുടെ ഭരണകൂടത്തിനും അഴിമതി, സ്വജനപക്ഷപാതം, കെടുകാര്യസ്ഥത എന്നിവ ആരോപിക്കപ്പെട്ട രാജ്യത്തെ മുഴുവൻ രാഷ്ട്രീയ നേതൃത്വത്തിനും എതിരെയായിരുന്നു ഈ പ്രക്ഷോഭം.

പ്രക്ഷോഭകരെയും സർക്കാരിനെയും കൂടാതെ, സാധാരണ ജനങ്ങളെയും ഈ സംഭവം സാരമായി ബാധിച്ചു. സോഷ്യൽ മീഡിയാ നിരോധനം മൂലം വിവരങ്ങൾ കൈമാറാനും ആശയവിനിമയം നടത്താനും ജനങ്ങൾ ബുദ്ധിമുട്ടി. പ്രതിഷേധങ്ങൾ അക്രമാസക്തമായതിനെത്തുടർന്ന് നിരവധി പ്രതിഷേധക്കാർക്കും, പത്രപ്രവർത്തകർക്കും, സുരക്ഷാ ഉദ്യോഗസ്ഥർക്കും പരിക്കേൽക്കുകയും ചില‍ർക്ക് ജീവൻ നഷ്ടമാവുകയും ചെയ്തു.

 ആരാണ് പ്രതിഷേധക്കാർ ?

ഈ പ്രക്ഷോഭത്തിന് പ്രധാനമായും നേതൃത്വം നൽകിയത് നേപ്പാളിലെ യുവതലമുറയാണ്, അതായത് ജനറേഷൻ Z. ഇതിൽ വലിയൊരു വിഭാഗം യൂണിവേഴ്സിറ്റി, കോളേജ് വിദ്യാർത്ഥികളും യുവ പ്രൊഫഷണലുകളും ഉൾപ്പെടുന്നു. പരമ്പരാഗത രാഷ്ട്രീയ പാർട്ടികളുമായി യാതൊരു ബന്ധവുമില്ലാതെ, യുവാക്കൾ സ്വയം നയിച്ച ഒരു ജനകീയ മുന്നേറ്റമായിരുന്നു ഇത്.

പ്രതിഷേധം ആരംഭിച്ചത് എപ്പോൾ ?

2025 സെപ്റ്റംബർ 4ന് സോഷ്യൽ മീഡിയാ നിരോധനം നടപ്പിലാക്കിയതിന് തൊട്ടുപിന്നാലെയാണ് പ്രതിഷേധങ്ങൾ ആരംഭിച്ചത്. ഓൺലൈനിൽ ഇതിനോടകം രൂപപ്പെട്ട പ്രതിഷേധം സെപ്റ്റംബർ 8ന് തെരുവുകളിലേക്ക് വ്യാപിച്ചു. കാഠ്മണ്ഡുവിലും മറ്റ് നഗരങ്ങളിലും ആയിരക്കണക്കിന് ആളുകൾ ഒത്തുകൂടി. പാർലമെന്റ് വളപ്പിലേക്ക് കടക്കാൻ പ്രതിഷേധക്കാർ പോലീസിന്റെ ബാരിക്കേഡുകൾ മറികടക്കാൻ ശ്രമിച്ചപ്പോഴാണ് അക്രമങ്ങൾ രൂക്ഷമായത്. ഇതോടെ സുരക്ഷാ സേന കണ്ണീർവാതകം, റബ്ബർ ബുള്ളറ്റുകൾ, വെടിയുണ്ടകൾ എന്നിവ ഉപയോഗിച്ചു. ഇത് നിരവധി ആളുകളുടെ മരണത്തിന് കാരണമായി. പ്രധാന മേഖലകളിൽ കർഫ്യൂ ഏർപ്പെടുത്തിയും സൈന്യത്തെ വിന്യസിച്ചുമാണ് സർക്കാർ പ്രതികരിച്ചത്. പിന്നീട് ഒരു അടിയന്തര യോഗം ചേർന്ന് സോഷ്യൽ മീഡിയാ നിരോധനം പിൻവലിച്ചു. എന്നിട്ടും, പ്രക്ഷോഭങ്ങൾ കെട്ടടിങ്ങിയില്ല.

കാഠ്മണ്ഡുവിലെ മൈതിഘർ മണ്ഡല, ഫെഡറൽ പാർലമെന്റ് കെട്ടിടം എന്നിവിടങ്ങളിലാണ് കേന്ദ്രീകരിച്ചാണ് പ്രതിഷേധങ്ങൾ ആദ്യം നടന്നത് . പിന്നീട് ഈ പ്രക്ഷോഭം തലസ്ഥാനത്തിന് പുറമെ ബിരാട്നഗർ, ചിത്വാൻ, ഝാപ്പ, രൂപൻദേഹി തുടങ്ങിയ പ്രധാന നഗരങ്ങളിലേക്കും വ്യാപിച്ചു.

എന്ത് കൊണ്ട് ജെൻ സി പ്രക്ഷോഭമെന്ന് വിളിക്കുന്നു ?

വർഷങ്ങളായി നിലനിന്നിരുന്ന ഭരണകൂടത്തോടുള്ള യുവജനങ്ങളുടെഎതിർപ്പാണ് ഇപ്പോൾ പ്രക്ഷോഭമായി മാറിയത്. അതിന്റെ പ്രധാന കാരണം സോഷ്യൽ മീഡിയാ നിരോധനമാണ്. ഡിജിറ്റൽ യുഗത്തിൽ ജീവിക്കുന്ന ഈ യുവതലമുറയ്ക്ക് സോഷ്യൽ മീഡിയ വെറും വിനോദോപാധി മാത്രമല്ല, സാമൂഹിക ഇടപെടലുകൾക്കും, ഉപജീവനത്തിനുമുള്ള ഒരു മാർ​ഗമായി ഇവരിതിനെ കാണുന്നു. അതിനാൽ ഈ നിരോധനത്തെ വ്യക്തി ജീവിതത്തിന്മേലുള്ള കടന്നുകയറ്റമായാണ് ഇവർ കണ്ടത്. ഈ യുവതലമുറ ആശയവിനിമയത്തിനും, സംഘടനാപ്രവർത്തനങ്ങൾക്കും പ്രധാനമായും ആശ്രയിക്കുന്നത് സോഷ്യൽ മീഡിയയെയാണ്. പ്രതിഷേധങ്ങൾ സംഘടിപ്പിക്കാനും, വിവരങ്ങൾ പ്രചരിപ്പിക്കാനും അവർ സമൂഹ മാധ്യമങ്ങളെ ആശ്രയിക്കുന്നു. പഴയ തലമുറയെപ്പോലെ പരമ്പരാഗത രാഷ്ട്രീയ ഘടനകളുമായി ഇവർക്ക് വലിയ ബന്ധമില്ല

content summary: What is the Gen Z protest in Nepal? Here’s everything you need to know about the ongoing anti-government demonstrations

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×