UPDATES

കേരളം

കല്യാണ്‍ ജൂവലേഴ്‌സിന്റെ ഇരുന്നൂറാമത് ഷോറൂം ജമ്മുവില്‍; ഹൃത്വിക് റോഷന്‍ ഉത്ഘാടം ചെയ്തു

കമ്പനിയുടെ ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ കാന്‍ഡിയര്‍ ഇന്ത്യയിലെ മൂന്നാമത്തെ എക്‌സ്പീരിയന്‍സ് സെന്റര്‍ തുറന്നു

                       

ഇന്ത്യയിലെയും ഗള്‍ഫ് രാജ്യങ്ങളിലെയും ഏറ്റവും വിശ്വാസ്യതയാര്‍ന്ന ആഭരണ ബ്രാന്‍ഡുകളിലൊന്നായ കല്യാണ്‍ ജൂവലേഴ്‌സിന്റെ ഇരുന്നൂറാം ഷോറൂം ജമ്മുവില്‍ ബോളിവുഡ് സൂപ്പര്‍താരം ഹൃത്വിക് റോഷന്‍ ഉദ്ഘാടനം ചെയ്തു. കമ്പനിയുടെ ജമ്മുവിലെ ആദ്യ ഷോറൂമാണിത്. കല്യാണ്‍ ജൂവലേഴ്‌സ് മാനേജിംഗ് ഡയറക്ടര്‍ ടി.എസ്. കല്യാണരാമന്‍, എക്‌സിക്യൂട്ടീവ് ഡയറക്ടര്‍മാരായ രാജേഷ് കല്യാണരാമന്‍, രമേഷ് കല്യാണരാമന്‍, കല്യാണ്‍ ഡവലപ്പേഴ്‌സ് മാനേജിംഗ് ഡയറക്ടര്‍ ആര്‍. കാര്‍ത്തിക് എന്നിവരും ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു. ലോകോത്തര നിലവാരത്തിലുള്ള ആഡംബരപൂര്‍ണമായ ഷോപ്പിംഗ് അനുഭവവും വിപുലമായ ആഭരണ രൂപകല്‍പ്പനകളുമാണ് ബ്രാന്‍ഡിന്റെ പുതിയ ഷോറൂമില്‍ ഒരുക്കിയിരിക്കുന്നത്.

കല്യാണ്‍ ജൂവലേഴ്‌സിന്റെ ഇരുന്നൂറാമത് ഷോറൂമിന്റെ ഉദ്ഘാടനത്തിലും ആഘോഷങ്ങളിലും പങ്കെടുക്കുന്നതില്‍ അത്യധികം സന്തോഷമുണ്ടെന്ന് ഹൃത്വിക് റോഷന്‍ പറഞ്ഞു. മൂന്നു പതിറ്റാണ്ട് നീളുന്ന പാരമ്പര്യമുള്ള കല്യാണ്‍ ജൂവലേഴ്‌സ് ഇന്ത്യയിലെ ആഭരണ വ്യവസായരംഗമാകെ വിപ്ലവകരമായ മാറ്റത്തിന് വിധേയമാക്കി. വിശ്വാസം, സുതാര്യത, ഉപഭോക്തൃ കേന്ദ്രീകൃതമായ സേവനം എന്നിവയില്‍ അടിസ്ഥാനമിട്ട ജനപ്രീതിയാര്‍ജ്ജിച്ച ഈ ബ്രാന്‍ഡിനെ പ്രതിനിധീകരിക്കുകയെന്നത് അഭിമാനകരമാണ്. താരതമ്യമില്ലാത്ത ഷോപ്പിംഗ് അനുഭവം ഉപയോക്താക്കള്‍ക്ക് ലഭ്യമാക്കുന്നതിനുള്ള കല്യാണ്‍ ജൂവലേഴ്‌സിന്റെ പ്രതിബദ്ധതയുടെ നിദാനമാണ് കല്യാണ്‍ ജൂവലേഴ്‌സിന്റെ ആഡംബരപൂര്‍ണമായ ഷോറൂം. ഈ ജൂവലറി ബ്രാന്‍ഡിന് ഉപയോക്താക്കള്‍ ഹൃദയപൂര്‍ണമായി സ്വാഗതം ചെയ്യുമെന്നും പിന്തുണ നല്‍കുമെന്നുമുള്ള കാര്യത്തില്‍ ആത്മവിശ്വാസമുണ്ടെന്നും ഹൃത്വിക് റോഷന്‍ പറഞ്ഞു.

പ്രൗഢിയാര്‍ന്ന ഉദ്ഘാടന ചടങ്ങില്‍ കല്യാണ്‍ ജൂവലേഴ്‌സിന്റെ ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ കാന്‍ഡിയറിന്റെ ഇന്ത്യയിലെ മൂന്നാമത്തെ എക്‌സ്പീരിയന്‍സ് സെന്ററിനും ജമ്മുവില്‍ തുടക്കമിട്ടു. ഫിജിറ്റല്‍ മാതൃകയില്‍ ഇത്തരത്തിലുള്ള ആദ്യത്തെ ആശയത്തിന് തുടക്കം കുറിച്ചത് 2022 സെപ്റ്റംബറിലാണ്. ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമിനൊപ്പം അടുത്ത തലമുറ ഉപയോക്താക്കള്‍ക്കായി സവിശേഷമായ ഷോപ്പിംഗ് അനുഭവം ലഭ്യമാക്കുന്നതിനായി രൂപകല്‍പ്പന ചെയ്തതാണ് എക്‌സ്പീരിയന്‍സ് സെന്റര്‍.

ഇരുന്നൂറാമത് ഷോറൂം ഉദ്ഘാടനം ചെയ്യുന്ന ഈ അവസരത്തില്‍ വിശ്വാസ്യതയും സുതാര്യതയും മുഖമുദ്രയാക്കി മൂന്നു ദശാബ്ദം നീണ്ട യാത്രയുടെ ഭാഗമായിരുന്ന ഉപയോക്താക്കള്‍, പാര്‍ട്ണര്‍മാര്‍, ജീവനക്കാര്‍ എന്നിവരോടുള്ള നന്ദി അറിയിക്കുന്നുവെന്ന് കല്യാണ്‍ ജൂവലേഴ്‌സ് മാനേജിംഗ് ഡയറക്ടര്‍ ടി.എസ്. കല്യാണരാമന്‍ പറഞ്ഞു. സവിശേഷമായ ആഭരണങ്ങള്‍ നിര്‍മ്മിക്കുക എന്നതു മാത്രമല്ല, രാജ്യത്തെങ്ങുമുള്ള ഉപയോക്താക്കളുമായി എന്നും തിളങ്ങുന്ന നിധി പോലെയുള്ള ബന്ധം കാത്തുസൂക്ഷിക്കുക എന്ന പ്രതിബദ്ധതയുടെ കൂടി നിദര്‍ശനമാണ് ഇരുന്നൂറാമത് ഷോറൂം എന്ന ഈ നാഴികക്കല്ല്. രാജ്യമെങ്ങുമുള്ള ഉപയോക്താക്കള്‍ക്ക് സേവനത്തെ അടിസ്ഥാനമാക്കിയുള്ള ഷോപ്പിംഗ് അനുഭവം ലഭ്യമാക്കുന്നതിനായി വലിയ മുന്നേറ്റങ്ങളാണ് നടത്തിയിട്ടുള്ളത്. ബ്രാന്‍ഡിന്റെ അടിസ്ഥാനങ്ങളില്‍ ഉറച്ചുനിന്നുകൊണ്ട് മുന്നോട്ടു പോകുമ്പോള്‍ ഉപയോക്തൃ കേന്ദ്രീകൃതമായ സമീപനമാണ് തുടര്‍ന്നുള്ള വളര്‍ച്ചയുടെയും കേന്ദ്രബിന്ദുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

കല്യാണ്‍ ജൂവലേഴ്‌സിന്റെ ഇരുന്നൂറാമത് ഷോറൂം ജമ്മുവില്‍ ബോളിവുഡ് സൂപ്പര്‍താരം ഹൃത്വിക് റോഷന്‍ ഉദ്ഘാടനം ചെയ്യുന്നു. (ഇടത്തു നിന്നും) കല്യാണ്‍ ഡവലപ്പേഴ്‌സ് മാനേജിംഗ് ഡയറക്ടര്‍ ആര്‍. കാര്‍ത്തിക്, കല്യാണ്‍ ജൂവലേഴ്‌സ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ രമേഷ് കല്യാണരാമന്‍, മാനേജിംഗ് ഡയറക്ടര്‍ ടി.എസ്. കല്യാണരാമന്‍, എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ രാജേഷ് കല്യാണരാമന്‍ എന്നിവര്‍ സമീപം.

ഈ അവസരത്തില്‍ ഉപയോക്താക്കള്‍ക്ക് ആഭരണങ്ങള്‍ വാങ്ങുന്നതിനൊപ്പം പരമാവധി നേട്ടങ്ങള്‍ സ്വന്തമാക്കുന്നതിനായി ‘സെലിബ്രേറ്റിംഗ് 200 ഷോറൂംസ്’ എന്ന കാമ്പെയിന്‍ സംഘടിപ്പിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി എല്ലാ സ്വര്‍ണാഭരണങ്ങള്‍ക്കും പണിക്കൂലിയില്‍ 25 ശതമാനം വരെ ഇളവ് സ്വന്തമാക്കാം. സ്റ്റഡഡ് ആഭരണങ്ങള്‍ക്ക് കല്ലിന്റെ മൂല്യത്തിന്റെ 25 ശതമാനവും ഇളവ് ലഭിക്കും. കൂടാതെ കല്യാണ്‍ ജൂവലേഴ്‌സില്‍ നിന്നും ആഭരണങ്ങള്‍ വാങ്ങുമ്പോള്‍ ഓരോ നറുക്കെടുപ്പ് കൂപ്പണ്‍ ലഭിക്കും. ഇലക്ട്രോണിക് നറുക്കെടുപ്പിലൂടെ ഭാഗ്യശാലികളായ 200 ഉപയോക്താക്കള്‍ക്ക് രണ്ടു ഗ്രാമിന്റെ സ്വര്‍ണനാണയങ്ങള്‍ നല്‍കും.

ഉത്തരാഖണ്ഡിലെ ഡെറാഡൂണിലും ബിഹാറിലെ പാറ്റ്‌ന, അറാ എന്നിവിടങ്ങളിലും കല്യാണ്‍ ജൂവലേഴ്‌സ് പുതിയ ഷോറൂമുകള്‍ ആരംഭിക്കുന്നുണ്ട്.

കല്യാണ്‍ ജൂവലേഴ്‌സില്‍ വിറ്റഴിക്കുന്ന ആഭരണങ്ങള്‍ വിവിധതരം ശുദ്ധതാ പരിശോധനകള്‍ക്ക് വിധേയമാക്കുന്നവയും ബിഐഎസ് ഹാള്‍മാര്‍ക്ക് ചെയ്തവയുമാണ്. ശുദ്ധത ഉറപ്പ് നല്‍കുന്നതും വിശദമായ ഉത്പന്ന വിവരങ്ങളും കൈമാറ്റത്തിനും തിരികെ വാങ്ങുന്നതിനുമുള്ള സുതാര്യമായ നയങ്ങള്‍ ഉള്‍ക്കൊള്ളുന്നതുമായ കല്യാണ്‍ ജൂവലേഴ്‌സിന്റെ നാലുതല അഷ്വറന്‍സ് സാക്ഷ്യപത്രവും ലഭിക്കും. ആഭരണങ്ങള്‍ക്ക് ജീവിതകാലം മുഴുവന്‍ സൗജന്യ മെയിന്റനന്‍സും ലഭിക്കും. ഉപയോക്താക്കള്‍ക്ക് ഏറ്റവും മികച്ചത് നല്‍കുവാനുള്ള ബ്രാന്‍ഡിന്റെ പ്രതിബദ്ധതയുടെ ഭാഗമാണ് ഈ സാക്ഷ്യപത്രം.

കല്യാണിന്റെ ജനപ്രിയ ഹൗസ് ബ്രാന്‍ഡുകളായ വിവാഹാഭരണങ്ങള്‍ അടങ്ങിയ മുഹൂര്‍ത്ത്, കരവിരുതാല്‍ തീര്‍ത്ത ആന്റിക് ആഭരണങ്ങളുടെ നിരയായ മുദ്ര, ടെംപിള്‍ ജൂവലറികള്‍ ഉള്‍ക്കൊള്ളുന്ന നിമാഹ്, നൃത്തം ചെയ്യുന്ന ഡയമണ്ടുകളായ ഗ്ലോ, സോളിറ്റയര്‍ പോലെ തോന്നിപ്പിക്കുന്ന ഡയമണ്ട് ആഭരണങ്ങളായ സിയാ, അണ്‍കട്ട് ഡയമണ്ടുകളായ അനോഖി, പ്രത്യേകാവസരങ്ങള്‍ക്കായുള്ള ഡയമണ്ടുകളായ അപൂര്‍വ, വിവാഹ ഡയമണ്ടുകളായ അന്തര, നിത്യവും അണിയാനുള്ള ഡയമണ്ടുകളായ ഹീര, പ്രഷ്യസ് സ്റ്റോണ്‍സ് ആഭരണങ്ങളായ രംഗ്, ഈയിടെ പുറത്തിറക്കിയ നിറമുള്ള കല്ലുകളും ഡയമണ്ടുകളുമുള്ള ആഭരണങ്ങളായ ലൈല എന്നിവയെല്ലാം കല്യാണിന്റെ ഷോറൂമുകളില്‍ ഉപയോക്താക്കള്‍ക്കായി ഒരുക്കിയിരിക്കുന്നു.

ബ്രാന്‍ഡിനെക്കുറിച്ചും ആഭരണശേഖരത്തെക്കുറിച്ചും ഓഫറുകളെക്കുറിച്ചും കൂടുതല്‍ അറിയാന്‍ www.kalyanjewellers.net എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

Share on

മറ്റുവാര്‍ത്തകള്‍