UPDATES

ഫിനാന്‍സ്/ ബിസിനസ്‌

കല്യാണ്‍ ജൂവലേഴ്‌സിന്റെ അല്‍ ബാര്‍ഷയിലെ പുതിയ ഷോറൂം രശ്മിക മന്ദാന ഉദ്ഘാടനം ചെയ്തു

യുഎഇയിലെ കമ്പനിയുടെ പത്തൊന്‍പതാമത്തെ ഷോറൂമാണിത്

ഏറ്റവും മികച്ച ആഢംബര ഷോപ്പിംഗ് അനുഭവമാണ് അല്‍ ബാര്‍ഷയിലെ പുതിയ ഷോറൂമില്‍ ഉപയോക്താക്കള്‍ക്കായി ഒരുക്കിയിരിക്കുന്നത്

                       

ഇന്ത്യയിലെയും ഗള്‍ഫ് രാജ്യങ്ങളിലെയും ഏറ്റവും വിശ്വാസ്യതയാര്‍ന്ന ആഭരണ ബ്രാന്‍ഡുകളിലൊന്നായ കല്യാണ്‍ ജൂവലേഴ്‌സ് ദുബായ് അല്‍ ബാര്‍ഷയില്‍ പുതിയ ഷോറൂം ഉദ്ഘാടനം ചെയ്തു. കല്യാണ്‍ ജൂവലേഴ്‌സിന്റെ ബ്രാന്‍ഡ് അംബാസിഡര്‍ രശ്മിക മന്ദാനയാണ് ഷോറൂമിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത്. യുഎഇയിലെ കല്യാണ്‍ ജൂവലേഴ്‌സിന്റെ പത്തൊന്‍പതാമത്തെ ഷോറൂമാണിത്.

കല്യാണ്‍ ജൂവലേഴ്‌സിന്റെ ദുബായിലെ ആഘോഷത്തില്‍ പങ്കുചേരുന്നതില്‍ അതിയായ സന്തോഷമുണ്ടെന്ന് ഉദ്ഘാടന ചടങ്ങില്‍ തടിച്ചുകൂടിയ ജനക്കൂട്ടത്തോട് രശ്മിക മന്ദാന പറഞ്ഞു. ഈ മേഖലയിലെ ഉപയോക്താക്കള്‍ക്ക് ഏറ്റവും മികച്ച ഷോപ്പിംഗ് അനുഭവം ലഭ്യമാക്കുന്നതിനായുള്ള പ്രതിബദ്ധതയുടെ തെളിവാണ് പുതിയ ഷോറൂം. ഉപയോക്താക്കള്‍ കല്യാണ്‍ ജൂവലേഴ്‌സ് ബ്രാന്‍ഡിനുള്ള പിന്തുണ തുടര്‍ന്നും നല്‍കുമെന്ന് വിശ്വാസമുണ്ട്. സങ്കീര്‍ണമായ കരവിരുതാല്‍ തയാറാക്കുന്ന മനോഹരവും അനുപമവുമായ ആഭരണ രൂപകല്‍പ്പനകള്‍ ആസ്വദിക്കുന്നതിന് ഉപയോക്താക്കള്‍ക്ക് തുടര്‍ന്നും അവസരമുണ്ടാകുമെന്നും രശ്മിക പറഞ്ഞു.

ലോകോത്തരമായ അന്തരീക്ഷത്തിലുള്ള താരതമ്യങ്ങളില്ലാത്ത ഷോപ്പിംഗ് അനുഭവമാണ് കല്യാണ്‍ ജൂവലേഴ്‌സ് ഉപയോക്താക്കള്‍ക്കായി ഒരുക്കുന്നത്. ഈ മേഖലയെക്കുറിച്ച് അറിവുള്ള ഉപയോക്തൃ സേവന എക്‌സിക്യൂട്ടീവുകളാണ് ആഭരണങ്ങള്‍ വാങ്ങുന്നവരെ സഹായിക്കുന്നതിനായി കല്യാണ്‍ ജൂവലേഴ്‌സിലുള്ളത്. ഏറ്റവും അനുയോജ്യമായതും അവരവരുടെ ശൈലിക്കും ബജറ്റിനും ഇണങ്ങുന്നതുമായ ആഭരണം തെരഞ്ഞെടുക്കാന്‍ അവര്‍ ഉപയോക്താക്കളെ സഹായിക്കും.

ഒരു കമ്പനിയെന്ന നിലയില്‍, ഞങ്ങള്‍ വലിയ നാഴികക്കല്ലുകള്‍ പിന്നിടുകയും ഉപഭോക്തൃ ഷോപ്പിംഗ് അനുഭവം മെച്ചപ്പെടുത്തുന്നതില്‍ വലിയ മുന്നേറ്റം സൃഷ്ടിക്കുകയും ചെയ്തുവെന്ന് കല്യാണ്‍ ജൂവലേഴ്‌സ് മാനേജിംഗ് ഡയറക്ടര്‍ ടി.എസ്. കല്യാണരാമന്‍ പറഞ്ഞു. മേഖലയിലെ ഷോറൂമുകളുടെ എണ്ണം വര്‍ദ്ധിപ്പിച്ചു കൊണ്ട് ഞങ്ങളുടെ വളര്‍ച്ചയുടെ അടുത്ത ഘട്ടം ആരംഭിക്കുമ്പോള്‍, കമ്പനിയുടെ പ്രധാന മൂല്യങ്ങളായ വിശ്വാസത്തോടും സുതാര്യതയോടും സത്യസന്ധത പുലര്‍ത്തിക്കൊണ്ട് തന്നെ ഞങ്ങളുടെ ഉപഭോക്താക്കള്‍ക്ക് മികച്ച ഷോപ്പിംഗ് അനുഭവം നല്‍കുന്നത് തുടരാന്‍ ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്നും അദ്ദേഹം പറഞ്ഞു.

പുതിയ ഷോറൂമിന്റെ ഉദ്ഘാടനത്തിന്റെ ഭാഗമായി അല്‍ ബാര്‍ഷയിലെ പുതിയ ഷോറൂമില്‍ ഒക്ടോബര്‍ 30 വരെ സ്വര്‍ണാഭരണങ്ങള്‍ക്ക് പണിക്കൂലിയില്‍ 25 ശതമാനം വരെ ഇളവും ഡയമണ്ട് ആഭരണങ്ങള്‍ക്ക് 25 ശതമാനം വരെ ഇളവും ലഭിക്കും.

കൂടാതെ കല്യാണ്‍ ജൂവലേഴ്‌സില്‍ നിന്ന് ആഭരണങ്ങള്‍ വാങ്ങുമ്പോള്‍ ശുദ്ധത ഉറപ്പ് നല്‍കുന്നതും വിശദമായ ഉത്പന്ന വിവരങ്ങളും കൈമാറ്റത്തിനും തിരികെ വാങ്ങുന്നതിനുമുള്ള സുതാര്യമായ നയങ്ങള്‍ ഉള്‍ക്കൊള്ളുന്നതുമായ നാലുതല അഷ്വറന്‍സ് സാക്ഷ്യപത്രവും ലഭിക്കും. ആഭരണങ്ങള്‍ക്ക് ജീവിതകാലം മുഴുവന്‍ സൗജന്യ മെയിന്റനന്‍സും ലഭിക്കും. ഉപയോക്താക്കള്‍ക്ക് ഏറ്റവും മികച്ചത് നല്കുവാനുള്ള ബ്രാന്‍ഡിന്റെ പ്രതിബദ്ധതയുടെ ഭാഗമാണ് ഈ സാക്ഷ്യപത്രം.

കല്യാണ്‍ ജൂവലേഴ്‌സിന്റെ പുതിയ ഷോറൂമില്‍ ഇന്ത്യയിലെങ്ങുനിന്നുമായി ശേഖരിച്ച വിവാഹാഭരണങ്ങളായ മുഹൂര്‍ത്തിനു പുറമെ കല്യാണ്‍ ജൂവലേഴ്‌സിന്റെ ജനപ്രിയ ഹൗസ് ബ്രാന്‍ഡുകളായ പോള്‍ക്കി ആഭരണശേഖരമടങ്ങിയ തേജസ്വി, കരവിരുതാല്‍ തീര്‍ത്ത ആഭരണങ്ങള്‍ അടങ്ങിയ മുദ്ര, ടെംപിള്‍ ജൂവലറികളുടെ ശേഖരമായ നിമാഹ്, നൃത്തം ചെയ്യുന്ന ഡയമണ്ടുകളായ ഗ്ലോ എന്നിവയുമുണ്ട്. സോളിറ്റയര്‍ പോലെയുള്ള ഡയമണ്ട് ആഭരണങ്ങളായ സിയാ, അണ്‍കട്ട് ഡയമണ്ടുകള്‍ അടങ്ങിയ അനോഖി, നിത്യവും അണിയാനുള്ള ഡയമണ്ടുകള്‍ അടങ്ങിയ ഹീര, പ്രഷ്യസ് സ്‌റ്റോണ്‍ ആഭരണങ്ങള്‍ അടങ്ങിയ രംഗ്, ഈയിടെ പുറത്തിറക്കിയ നിറമുള്ള സ്റ്റോണുകളും ഡയമണ്ടുകളും അടങ്ങിയ ആഭരണങ്ങളായ ലൈല എന്നിവയും പുതിയ ഷോറൂമില്‍നിന്ന് വാങ്ങാം.

Share on

മറ്റുവാര്‍ത്തകള്‍