UPDATES

ഉള്ളി നിസാരക്കാരനല്ല

ഉഷ്ണതരംഗത്തില്‍ നിന്ന് രക്ഷനേടാന്‍ സഹായിക്കും

                       

ദിനം പ്രതി ചൂട് വർദ്ധിച്ച് കൊണ്ടിരിക്കുകയാണ്, തത്ഫലമായി ഷീണവും നിർജ്ജലീകരണവും ഉണ്ടാകാനുള്ള സാധ്യതകളും ഏറെയാണ്. എന്നാൽ ചൂടിനെ എതിരിടാൻ നമ്മുടെ  വീടുകളിലെ സ്ഥിര സാന്നിധ്യമായ ഉള്ളി സഹായിക്കും. അതെ, ഉഷ്‌ണതരംഗത്തിൽ നിന്ന് നമ്മുടെ ശരീരത്തെ രക്ഷിക്കാനുള്ള വലിയ കഴിവ്  ഉള്ളിക്കുണ്ട് ( സബോള). ഉഷ്‌ണ തരംഗങ്ങ സമയങ്ങളിൽ ഹൃദയ സമ്മർദ്ദം ഉയരാനും, മാനസിക ആരോഗ്യത്തെ തകരാറിലാക്കാനും സാധ്യതയുണ്ട്. അതിനാൽ ചൂടിനനുസരിച്ചുളള കൃത്യമായ ആഹാര രീതി പിന്തുടരേണ്ടത് ആരോഗ്യം സംരക്ഷിക്കാൻ അത്യാവശ്യമാണ്. ആരോഗ്യ പ്രശ്നങ്ങളിൽ നിന്ന് നമ്മെ രക്ഷിക്കാൻ  ഉള്ളിക്ക് സാധിക്കും എന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്.

ചൂടിനെ മറികടക്കാൻ ഉള്ളി എങ്ങനെ സഹായിക്കുന്നു

ഉള്ളിയിൽ സ്വാഭാവികമായ തണുപ്പുള്ളതിനാലും, ഉയർന്ന ജലാംശം അടങ്ങിയിരിക്കുന്നതിനാലും വേനൽകാല ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് വളരെ നല്ലതാണ്. സോഡിയം, പൊട്ടാസ്യം എന്നിവയാൽ ഉള്ളി സമ്പുഷ്ടമായതിനാൽ ശരീരത്തിലെ ഇലക്ട്രോലൈറ്റിന്റെ സന്തുലിതാവസ്ഥ നിലനിർത്താൻ സഹായിക്കും. അതിനേക്കാൾ ഉപരിയായി, ശരീരത്തിനാവശ്യമായ ധാതുക്കളും വിറ്റാമിനുകളും, പ്രത്യേകിച്ച് വിറ്റാമിൻ സി, ഉള്ളിയിൽ അടങ്ങിയിട്ടുണ്ട്. ഇത് പോഷകങ്ങൾ വർദ്ധിപ്പിക്കുകയും ശരീരത്തിന്റെ പ്രതിരോധശേഷി ശക്തിപ്പെടുത്തുകയും ചെയ്യും.

ഉള്ളിയിൽ ക്വെർസെറ്റിൻ, സൾഫർ തുടങ്ങിയ സംയുക്തങ്ങൾ അടങ്ങിയതിനാൽ അവ നിങ്ങളെ വിയർക്കാൻ സഹായിക്കുകയും ചൂട് പുറത്തുപോകാൻ അനുവദിക്കുകയും ചെയ്യുന്നതിലൂടെ ശരീരത്തെ തണുപ്പിക്കുന്നു. കൂടാതെ ക്വെർസെറ്റിൻ ചൂട് കൂടുമ്പോഴുണ്ടാകുന്ന അലർജികളിൽ നിന്ന് സംരക്ഷണം നൽകുകയും ചെയ്യും. അതോടൊപ്പം, ഫ്ലേവനോയ്ഡുകൾ, പോളിഫിനോൾസ്, അല്ലൈൽ സൾഫൈഡുകൾ പോലെയുള്ള സൾഫർ സംയുക്തങ്ങൾ തുടങ്ങിയവയാൽ ഉള്ളി സമ്പുഷ്ടമാണ്. ഉള്ളിയുടെ ആൻ്റിഓക്‌സിഡൻ്റ്, ആൻറി-ഇൻഫ്ലമേറ്ററി, ആൻ്റിമൈക്രോബയൽ ഗുണങ്ങൾക്ക് ക്യാൻസർ പോലുള്ള രോഗങ്ങൾ വരെ തടയാനുള്ള ശേഷിയുണ്ട്.

onions help avoid heat stroke

ചൂടുള്ള കാലാവസ്ഥയിൽ ശരീരത്തിന്റെ താപനില സാധാരണ നിലയിൽ നിലനിർത്താൻ ശരീരം കൂടുതൽ കഠിനാധ്വാനം ചെയ്യേണ്ടതായി വരും. അതിനാൽ ഹൃദയം, ശ്വാസകോശം, വൃക്കകൾ എന്നിവയെ അധിക സമ്മർദ്ദത്തിലാക്കുകയും ചെയ്യും. ഉള്ളിയിലെ അല്ലൈൽ സൾഫൈഡുകൾക്ക് വാസോഡിലേറ്ററി ഇഫക്റ്റുകൾ ഉണ്ട്, അതായത് രക്തക്കുഴലുകൾ വിശാലമാക്കാനും അതുവഴി രക്തസമ്മർദ്ദം കുറയ്ക്കാനും രക്തചംക്രമണം മെച്ചപ്പെടുത്താനും സാധിക്കും. ദഹന എൻസൈമുകൾ അടങ്ങിയിരിക്കുന്നതിനാൽ ഉള്ളി ദഹനകേടിനെ തടയുന്നു. കൂടാതെ ഉള്ളി നാരുകളുടെയും പ്രീബയോട്ടിക്കുകളുടെയും സമ്പന്നമായ ഉറവിടം കൂടിയാണ്.

ഉള്ളിയിലെ ക്രോമിയം രക്തത്തിലെ പഞ്ചസാരയെ നിയന്ത്രിക്കാനും, ശരീരത്തിലെ വിഷവസ്തുക്കളെ പുറന്തള്ളാനും സഹായിക്കുന്നതാണ്. പഠനങ്ങൾ അനുസരിച്ച്, നല്ല ഉറക്കം ലഭിക്കാനും ഉള്ളി ഭക്ഷണ ക്രമത്തിൽ ഉൾപ്പെടുത്തുന്നത് സഹായിക്കും.

content summary : onions are a must in your summer food to help avoid heat stroke

Share on

മറ്റുവാര്‍ത്തകള്‍